പേജുകള്‍‌

2011, ജൂലൈ 20, ബുധനാഴ്‌ച

രാമുകാര്യാട്ടിനെക്കുറിച്ച് 'കടലിരമ്പം' എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം തുടങ്ങി

ചേറ്റുവ: പ്രശസ്ത സംവിധായകനായിരുന്ന രാമുകാര്യാട്ടിനെക്കുറിച്ച് 'കടലിരമ്പം' എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം തുടങ്ങി. ശ്രീജിത്ത് പൊയില്‍ക്കാവാണ് സംവിധാനം ചെയ്യുന്നത്. ചേറ്റുവയിലെ രാമു കാര്യാട്ടിന്റെ വീട്, പഠിച്ച സ്കൂളുകള്‍, സുഹൃത്തുക്കള്‍, കൂടെ പ്രവര്‍ത്തിച്ചവര്‍ എന്നിവരെല്ലാം കടലിരമ്പത്തിലുണ്ടാകും. 

ജിഎംയുപി സ്കൂളില്‍ സിനിമാ സംവിധായകന്‍ പ്രിയനന്ദന്‍ കടലിരമ്പം സ്വിച്ചോണ്‍ കര്‍മവും കെ.വി. അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനവും നിര്‍വഹിച്ചു. എം.എ. ഹാരിസ് ബാബു അധ്യക്ഷനായിരുന്നു. ചെമ്മീല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ടി.കെ. വാസുദേവന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശുഭ സുനില്‍, കവികളായ രാവുണ്ണി, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, സിനിമാ സംവിധായകന്‍ അമ്പിളി, കെ.ബി. വേണു എന്നിവര്‍ പ്രസംഗിച്ചു. കെ. ഗിരീഷ് അനുസ്മരണം നടത്തി. ഷെരീഫ് ചേറ്റുവ സ്വാഗതവും പി.എ. അന്‍സില്‍ എന്നിവര്‍ പ്രസംഗിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.