ഗുരുവായൂര്‍: മുംബൈ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂരില്‍ സുരക്ഷാസംവിധാനം ശക്തമാക്കി. ക്ഷേത്ര നടകളില്‍ മൂന്നുദിവസം 24 മണിക്കൂറും സായുധ പോലീസുണ്ടാകും. ഭക്തരെ കര്‍ശനമായ പരിശോധനയ്ക്കു ശേഷമായിരിക്കും ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുക.
ഐജി ബി. സന്ധ്യയും സിറ്റിപോലീസ് കമ്മീഷണര്‍ പി. വിജയനും വ്യാഴാഴ്ച ഗുരുവായൂരിലെത്തി സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടത്തേണ്ട സുരക്ഷാ പ്രവര്‍ത്തനങ്ങളെപ്പറ്റി നിര്‍ദേശങ്ങളും നല്‍കി. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും എത്തിയിരുന്നു. ക്ഷേത്രപരിസരം, റെയില്‍വേ സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി., പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ് തുടങ്ങിയ ഇടങ്ങളിലൊക്കെ നിരീക്ഷണം നടത്തി. കൂടുതല്‍ പൊലീസിനെ വിന്യസിപ്പിച്ചു.
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സുരക്ഷ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ച 26 ശുപാര്‍ശകള്‍ ഐജി ബി.സന്ധ്യയും ദേവസ്വം അധികാരികളും ചര്‍ച്ച ചെയ്തു. ക്ഷേത്രത്തിന്റെ ചുറ്റുമതിലിനുമകളില്‍ 'വൈ' അക്ഷരത്തിന്റെ മാതൃകയില്‍ മുള്ളുവേലി നിര്‍മ്മിക്കണമെന്നതാണ് പ്രധാനനിര്‍ദേശം. ഇത് സ്‌ഫോടകവസ്തുക്കള്‍ ക്ഷേത്രത്തിലേക്ക് വലിച്ചെറിയുന്നത് തടയുന്നതിനാണ്. ജീവനക്കാര്‍ക്ക് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്താന്‍ പരിശീലനം നല്‍കുക, പ്രധാനകവാടത്തിന്റെ 25 മീറ്റര്‍ അകലെ മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിക്കുക, അവിടെവെച്ചുതന്നെ തീര്‍ത്ഥാടകരുടെ ദേഹപരിശോധന നടത്തുക, ക്ഷേത്രസുരക്ഷയ്ക്കു മാത്രമായി പ്രത്യേക പോലീസ്‌സംഘത്തെ നിയോഗിക്കുക, പ്രവേശന കവാടങ്ങളില്‍ സായുധപോലീസിനെ ഏര്‍പ്പെടുത്തുക തുടങ്ങിയവയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍.
ക്ഷേത്രത്തിലെ സുരക്ഷ വിലയിരുത്തിയശേഷം ഐ.ജി.യുടെ നേതൃത്വത്തില്‍ ദേവസ്വംഓഫീസില്‍ സുരക്ഷായോഗവും ചേരുകയുണ്ടായി. സിറ്റിപോലീസ് കമ്മീഷണര്‍ പി. വിജയന്‍ , അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് (ഗുരുവായൂര്‍) എസ്. ശശിധരന്‍, ഗുരുവായൂര്‍ സി.ഐ. സുനില്‍കുമാര്‍, എസ്‌ഐ എസ്. ശ്രീജിത്ത്, ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.എം. രഘുരാമന്‍, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ (ക്ഷേത്രം) പി.വി. സോമസുന്ദരന്‍ എന്നിവര്‍ പങ്കെടുത്തു.
ഗുരുവായൂരിലെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി അടുത്ത ദിവസം വിവിധസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കന്നുണ്ടെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് എസ്. ശശിധരന്‍ അറിയിച്ചു. ഗുരുവായൂരിലെ ലോഡ്ജുടമകള്‍, ജീവനക്കാര്‍, വ്യാപാരികള്‍, ഫ്‌ളാറ്റ് വാടകയ്ക്ക് നല്‍കുന്നവര്‍, ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍, ഫയര്‍ഫോഴ്‌സ്, വിവിധ സര്‍ക്കാര്‍സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ക്ക് സുരക്ഷാ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.