പേജുകള്‍‌

2011, ജൂലൈ 17, ഞായറാഴ്‌ച

കെ.എസ്.ആര്‍.ടി.സി ബസിനു നേരെ ഗുണ്ടകള്‍ കല്ലെറിഞ്ഞു

ഗുരുവായൂര്‍: കോഴിക്കോടു നിന്ന് ഗുരുവായൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിനു നേരെ ഗുണ്ടകള്‍ കല്ലെറിഞ്ഞു. ഗുരുവായൂര്‍ ഡെപ്പോയിലുള്ള കെ.എല്‍ 15 8811 നമ്പര്‍ ബസ്സിനു നേരെയായിരുന്നു കല്ലേറ്. ഇതിനെ ചോദ്യം ചെയ്ത ബസ് യാത്രക്കാരേയും  ജീവനക്കാരെയും  ഗുണ്ടകള്‍ ഭീഷണിപ്പെടുത്തി. ഇന്നലെ രാത്രി ഒന്‍പതോടെ
കുറുക്കന്‍പാറയില്‍ വെച്ചായിരുന്ന സംഭവം. ബസ്സിന് എതിര്‍ ദിശയിലായി നിര്‍ത്തിയിട്ടിരുന്ന കെഎല്‍ 46 7945 നമ്പര്‍ ബൈക്കിനടുത്തു നിന്നവരിലൊരാളാണ് ബസിനു നേരെ കല്ലെറിഞ്ഞതെന്ന് ഡ്രൈവര്‍ പറഞ്ഞു.

കല്ലേറില്‍ ബസ്സിന്റെ മുന്നിലെ ചില്ല് പൊട്ടി. ബസ് നിര്‍ത്തി യാത്രക്കാരും ബസ് ജീവനക്കാരും പുറത്തിറങ്ങിയതൊടെ ബൈക്ക് റോഡിലിട്ട് അക്രമികള്‍ അടുത്തുള്ള പൊന്തക്കാടില്‍ ഓടി ഒളിച്ചു. തുടര്‍ന്ന് യാത്രക്കാര്‍ ബഹളം വെച്ചതോടെ പുറത്തിറങ്ങി വന്ന ഗുണ്ടകളിലൊരാള്‍ ബസ് ജീവനക്കാരേയും യാത്രക്കാരേയും ഭീഷണി ഉയര്‍ത്തി. ഇയാള്‍ നല്ലവണ്ണം മദ്യപിച്ചിരുന്നതായി യാത്രക്കാര്‍ പറഞ്ഞു.

 ഗുരുവായൂര്‍ ഹൈവേ പോലീസും, കുന്ദംകുളം പോലിസും സ്ഥലത്തെത്തിയപ്പോഴേക്കും സംഘം സ്ഥലം വിടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. തുടര്‍ന്ന് ബസ് യാത്രക്കാരെ ഗുരുവായൂരില്‍ ഇറക്കിയതിനു ശേഷം ബസ് കന്ദംകുളം പോലീസ് സ്റേഷനിലെത്തിച്ചു. പോലിസ് കേസെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.