ഗുരുവായൂര്‍: മതപഠനം നടത്തുന്ന മദ്രസകള്‍ വിജ്ഞാനത്തിന്റെ ഉറവിടങ്ങളാകണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. പിള്ളക്കാട് ജുമാമസ്ജിദിന് കീഴില്‍ പണികഴിപ്പിച്ച ഖാദരിയ്യ മദ്രസാ കം ഷോപ്പിംങ് കോംപ്ളക്സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹല്ല് ഖത്തീബ് മുഹമ്മദ് സ്വാലിഹ് മിസ്ബാഹി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ ടി ടി ശിവദാസന്‍, കൌണ്‍സിലര്‍ വട്ടംപറമ്പില്‍ ദിനേശന്‍, അഷറഫ് കോക്കൂര്‍, മഹല്ല് പ്രസിഡണ്ട് ലത്തീഫ് കുമ്മാത്ത്, സെക്ക്രട്ടറി മുഹമ്മദ്നഫി, ചേക്കു ഹാജി, മുഹമ്മദ് ഹനീഫ അഷ്റഫി, ഫൈസല്‍ മനയത്ത് എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.