പേജുകള്‍‌

2011, ജൂലൈ 29, വെള്ളിയാഴ്‌ച

സൂപ്പര്‍ താരങ്ങളുടെ വീട്ടിലെ റെയ്ഡ്; ഒരാഴ്ച കഴിഞ്ഞിട്ടും വിവരങ്ങള്‍ പുറത്തു വിടുന്നില്ല


കൊച്ചി: അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിട്ട് ഒരാഴ്ച പിന്നിടുമ്പോഴും പൂര്‍ത്തിയായ പരിശോധനയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ അധികൃതര്‍ തയാറാകുന്നില്ല. 

സാധാരണ റെയ്ഡ് നടത്തിയാല്‍ വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിക്കാന്‍ മത്സരിക്കുന്ന ആദായനികുതി വകുപ്പ് അധികൃതര്‍ സൂപ്പര്‍താരങ്ങളുടെ കാര്യത്തില്‍ മൌനം പാലിക്കുകയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഉടന്‍ പത്രക്കുറിപ്പ് ഇറക്കുമെന്ന് പലതവണ പറഞ്ഞെങ്കിലും ഇതേപ്പറ്റി ഇപ്പോള്‍ കാര്യമായ സംസാരമില്ല. റെയ്ഡിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം ലഭിച്ചെന്നാണു വിവരം. 

റെയ്ഡ് തുടങ്ങിയ ശേഷം ആദായ നികുതി വകുപ്പിലെ ചില ഉന്നതര്‍ക്ക് ഇതു സംബന്ധിച്ച് കര്‍ശന നിര്‍ദ്ദേശം ലഭിച്ചതായും സൂചനയുണ്ട്. ഒരാഴ്ച കഴിഞ്ഞിട്ടും ഇതുവരെ പരിശോധന പൂര്‍ത്തിയാക്കാന്‍ പോലും ആദായനികുതി വകുപ്പിനായിട്ടില്ല. ഇനിയും ചിലയിടങ്ങിളില്‍ കൂടി പരിശോധന പൂര്‍ത്തിയാക്കാനുണ്െടന്നാണ് രാഷ്ട്രദീപികയ്ക്കു ലഭിച്ച വിവരം. അതേ സമയം നടന്‍ മമ്മൂട്ടിയുടെ സ്വത്തുവിവരങ്ങളുടെ വിശദാംശങ്ങള്‍ തേടുന്നതിന്റെ ഭാഗമായി നഗരത്തിലെ ഒരു പ്രമുഖ ഷെ

ഡ്യൂള്‍ഡ് ബാങ്കിന്റെ വൈറ്റിലയിലെ ശാഖയില്‍ പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനകളുടെ തുടര്‍ച്ചയായിട്ടായിരുന്നു നടപടി. ഈ ബാങ്കിലെ മമ്മൂട്ടിയുടെ അക്കൌണ്ട് മരവിപ്പിച്ചിരിക്കുകയായിരുന്നു. ഇവിടത്തെ ലോക്കറുകളും അധികൃതര്‍ തുറന്നു പരിശോധിച്ചതായാണു റിപ്പോര്‍ട്ട്. മമ്മൂട്ടിയുടെ പനമ്പള്ളിനഗറിലെ വീട്ടിലും പരിശോധന നടത്തി. ഭൂമി സംബന്ധിച്ച രേഖകളും പരിശോധിച്ചു. 

മമ്മൂട്ടിയുടെ വ്യവസായ പങ്കാളിയായ ആന്റോ ജോസഫിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധനകള്‍ എന്നാണു വിവരം. മമ്മൂട്ടിയുടെ ഏതാനും ബാങ്കുകളിലെ അക്കൌണ്ടുകള്‍കൂടി പരിശോധിക്കാനുണ്െടന്നാണു സൂചന. ഇതു വരും ദിവസങ്ങളില്‍ ഉണ്ടാകും. മോഹന്‍ലാലിന്റെ വീട്ടില്‍ നടത്തിയ പരിശോധനകളില്‍ കണ്െടത്തിയ രേഖകളുടെയും മറ്റു സ്വത്തുവിവരങ്ങളുടെയും മൂല്യപരിശോധന പുരോഗമിക്കുന്നു. മോഹന്‍ലാലിന്റെ വീട്ടില്‍ കണ്െടത്തിയ പുരാവസ്തുക്കള്‍ സംബന്ധിച്ച പരിശോധനയും മൂല്യനിര്‍ണയവും നടന്നുവരികയാണ്. 

ആവശ്യമെങ്കില്‍ വരും ദിവസങ്ങളില്‍ ഇരു താരങ്ങളില്‍നിന്നും ആദായ നികുതി അധികൃതര്‍ കൂടുതല്‍ വിശദീകരണം തേടുമെന്നാണ് അറിയുന്നത്. അതേസമയം ഇക്കാര്യത്തെക്കുറിച്ചു പരസ്യപ്രസ്താവന ഇറക്കുമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്ന ഉദ്യോഗസ്ഥര്‍ റെയ്ഡ് വിരങ്ങളെക്കുറിച്ച് ഇപ്പോള്‍ ഒരക്ഷരം പോലും ഉരിയാടുന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.