തൃശ്ശൂര്‍: കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിന്‍കീഴിലുള്ള എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ തൃശ്ശൂര്‍ മേഖലാകേന്ദ്രത്തില്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
എസ്.എസ്.എല്‍.സി. പാസായവര്‍ക്ക് ഡി.കോം, ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എന്നീ കോഴ്‌സുകളും പ്ലസ്ടു പാസായവര്‍ക്ക് ഒരുവര്‍ഷ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് എന്നീ കോഴ്‌സുകളും ആരംഭിക്കുന്നു. കൂടാതെ അംഗീകൃത സര്‍വകലാശാല ബിരുദം/പോളി ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സോഫ്റ്റ്‌വെയര്‍) എന്ന കോഴ്‌സിനും അപേക്ഷിക്കാം. അപേക്ഷകള്‍ ജൂലായ് 4 മുതല്‍ എല്‍.ബി.എസ്. ചിയ്യാരം മേഖലാ കേന്ദ്രത്തില്‍നിന്നു ലഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0487-2250657
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.