പാവറട്ടി: ആക്ട്സ് പാവറട്ടി യൂണിറ്റ് രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ പി.എ. മാധവന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാതൃക പ്രവര്‍ത്തകരായി തിരഞ്ഞെടുത്ത സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ റോഡ് സുരക്ഷ ക്ളബ് സെക്രട്ടറി വി.എസ്. സെബി, സെന്ററിലെ ടാക്സി ഡ്രൈവര്‍ കെ.ടി. ജോസഫ് എന്നിവര്‍ക്ക് എംഎല്‍എ ഉപഹാരം നല്‍കി ആദരിച്ചു.
ആക്ട്സ് യൂണിറ്റ് പ്രസിഡന്റ് എന്‍.ജെ. ലിയോ അധ്യക്ഷത വഹിച്ചു. ചാവക്കാട് എസ്ഐ എം. സുരേന്ദ്രന്‍ ട്രാഫിക് നിയമങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ ക്ളാസെടുത്തു. തീര്‍ഥകേന്ദ്രം വികാരി ഫാ. നോബി അമ്പൂക്കന്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. അബ്ദുല്‍ ഫത്താഹ്, ജില്ലാ പഞ്ചായത്ത് അംഗം പി.കെ. രാജന്‍, എം.വി. ശശിധരന്‍, വി.ജി. സുബ്രഹ്മണ്യന്‍, ഹമീദ് മാളിയേക്കല്‍, വിമല സേതുമാധവന്‍, ശോഭ രഞ്ജിത്ത്, ആക്ട്സ് ഗുരുവായൂര്‍ ബ്രാഞ്ച് സെക്രട്ടറി പി.ഐ. സൈമണ്‍, കെ.ജെ. ജയിംസ്, വി.ജെ. തോമസ്, സെബി ജോസ്, ഇ.കെ. ജോണി എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഷികത്തോടനുബന്ധിച്ചു നൂറ് ഡ്രൈവര്‍മാര്‍ക്ക് 50,000 രൂപയുടെ സൌജന്യ അപകട-മരണ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.