തൃശൂര്‍: സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി അപേക്ഷിക്കുന്നവര്‍ക്ക് ഉടന്‍ റേഷന്‍ കാര്‍ഡ് പദ്ധതിയിന്‍കീഴില്‍ മുഴുവന്‍ അപേക്ഷകര്‍ക്കും റേഷന്‍കാര്‍ഡ് നല്‍കിയ സംസ്ഥാനത്തെ ആദ്യത്തെ താലൂക്കായി കൊടുങ്ങല്ലൂരിനെ പ്രഖ്യാപിക്കുന്നു.
കൊടുങ്ങല്ലൂര്‍ താലൂക്കില്‍ കെട്ടിക്കിടന്നിരുന്ന ഏകദേശം 6000 അപേക്ഷകളില്‍ 45 ദിവസംകൊണ്ട് തീര്‍പ്പാക്കിയാണ് ലക്ഷ്യം കൈവരിച്ചത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 31ന് വൈകീട്ട് നാലിന് കൊടുങ്ങല്ലൂര്‍ പോലീസ് സ്റേഷന്‍ മൈതാനിയില്‍ ഭക്ഷ്യ-പൊതുവിതരണ മന്ത്രി ടി.എം. ജേക്കബ് ഉദ്ഘാടനം ചെയ്യും. ടി.എന്‍. പ്രതാപന്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കെ.പി.ധനപാലന്‍ എംപി, അഡ്വ. വി.എസ്.സുനില്‍കുമാര്‍ എംഎല്‍എ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.