പേജുകള്‍‌

2011, ജൂലൈ 31, ഞായറാഴ്‌ച

ഗുരുവായൂര്‍ ക്ഷേത്രം: കരിങ്കല്‍ തൂണുകള്‍ വെള്ളികൊണ്ട് പൊതിയുന്നു

ഗുരുവായൂര്‍: ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിലുള്ള ആറ് കരിങ്കല്‍ തൂണുകള്‍ വെള്ളിപൊതിഞ്ഞ് വഴിപാടായി സമര്‍പ്പിക്കും. കുംഭകോണം ഗുരുവായൂരപ്പ ഭക്തസേവാസംഘമാണ് നൂറുകിലോ വെള്ളി ഉപയോഗിച്ച് ഗോപുര കാലുകള്‍ വെള്ളി പൊതിഞ്ഞ് സമര്‍പ്പിക്കുന്നത്.

സേവാസംഘം എല്ലാവര്‍ഷവും ആഗസ്ത് 8ന് ലക്ഷങ്ങള്‍ വിലമതിയ്ക്കുന്ന വഴിപാടുകള്‍ നടത്താറുണ്ട്. ഇക്കൊല്ലം ആഗസ്ത് 8നു തന്നെ ഗോപുര തൂണുകള്‍ വെള്ളിപൊതിഞ്ഞ് സമര്‍പ്പിയ്ക്കാനുള്ള പണി തുടങ്ങി. കുംഭകോണത്തിലെ ശില്പി ബാലസുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ പത്തോളം ശില്പികളാണ് വെള്ളി പൊതിയുന്നത്. ആറടി ഉയരം വരുന്ന തൂണുകളില്‍ കൃഷ്ണരൂപങ്ങള്‍ സ്ഥാപിക്കും. 60 ലക്ഷം രൂപയോളം ചെലവ് വരുമെന്ന് കണക്കാക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.