ചാവക്കാട്: പൊതുമരാമത്ത് റോഡിന് സമീപം അനധികൃത ഷെഡ്ഡുകള്‍ അധികൃതരുടെ ഒത്താശയില്‍ സ്ഥാപിക്കുകയും പിന്നീട് അവ കോണ്‍ക്രീറ്റ് കെട്ടിടങ്ങളാക്കി മാറ്റുകയും ചെയ്തിട്ടും നടപടി എടുക്കാന്‍ തയ്യാറാകാത്ത പൊതുമരാമത്ത് അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാവക്കാട് പൊതുമരാമത്ത് കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി.
മാര്‍ച്ച് കാര്യാലയത്തിന് സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.വി. സത്താര്‍ ഉദ്ഘാടനം ചെയ്തു. ബാബു വാഴപ്പുള്ളി അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ രാജേഷ് ജാക്ക്, ആന്‍േറാ തോമസ്, ബഷീര്‍ പൂക്കോട്, എം.എഫ്. ജോയ്, എം.ടി. ഫ്രാന്‍സിസ്, കെ.എസ്. രാജേഷ്, എം.എം. രാജേഷ്, രാജീവ്, മുത്തു തൊഴിയൂര്‍, കെ.ബി. സുബീഷ് എന്നിവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.