ചാവക്കാട്: താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ കാണാനുള്ള രോഗികളുടെ തിക്കും തിരക്കും ഇനി കാണില്ല. ഇതിനു പരിഹാരമായി ആശുപത്രിയില്‍ ടോക്കണ്‍ ഡിസ്പ്ളേ സംവിധാനം നലവില്‍ വന്നു. ആശുപത്രിയില്‍ ഏറെ തിരക്ക് അനുഭവപ്പെടാറുള്ള ശിശു രോഗം,
കണ്ണ് വിഭാഗങ്ങളിലാണ് കഴിഞ്ഞ ദിവസം മുതല്‍ തിരക്ക് നിയന്ത്രിക്കാന്‍ ടോക്കണ്‍ ഡിസ്പ്ളേ സംവിധാനം നടപ്പിലാക്കിയത്. ഒ.പിയില്‍ നിന്നും രണ്ടു രൂപ കൊടുത്ത് ടിക്കറ്റ് വാങ്ങിയാണ് നേരത്തെ ഈ വിഭാഗങ്ങളില്‍ രോഗികള്‍ പരിശോധനക്കായി ഡോക്ടര്‍മാരെ സമീപിച്ചിരുന്നത്. ഇത് തിക്കും തിരക്കിനും ഇടയാക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് തിരക്ക് നിയന്ത്രിക്കാന്‍ ആശുപത്രിയില്‍ ടോക്കണ്‍ ഡിസ്പ്ളേ സംവിധാനം നടപ്പിലാക്കുകയായിരുന്നു. ടോക്കണ്‍ ഡിസ്പ്ളേയില്‍ തെളിയുന്ന നമ്പറുകള്‍ക്കനുസരിച്ച് രോഗികള്‍ക്ക് വരി നില്‍ക്കാതെ ഡോക്ടറെ കാണാന്‍ കഴിയുമെന്നതാണ് ഇതു കൊണ്ടുള്ള നേട്ടം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.