പേജുകള്‍‌

2011, ജൂലൈ 18, തിങ്കളാഴ്‌ച

ഗുരുവായൂര്‍ നഗരസഭയിലെ കുടുംബശ്രീ പ്രസ്ഥാനത്തിന്റെ കരുത്ത്

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയിലെ കുടുംബശ്രീ പ്രസ്ഥാനത്തിന്റെ കരുത്ത് വിളിച്ചോതി ആയിരങ്ങള്‍ അണിനിരന്ന ഘോഷയാത്ര. കുടുംബശ്രീയുടെ 13ാം വാര്‍ഷികത്തോടനുബന്ധിച്ച് നഗരത്തില്‍ നടന്ന ഘോഷയാത്രയാണ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്. നഗരസഭയില്‍ പൂക്കോട്, തൈക്കാട് മേഖലകള്‍ കൂട്ടിച്ചേര്‍ത്ത ശേഷം നടന്ന ആദ്യവാര്‍ഷികാഘോഷത്തില്‍ 350 ഓളം യൂനിറ്റുകളില്‍ നിന്നായി 2500 ഓളം പേരാണ് പങ്കെടുത്തത്.  കെ.വി.അബ്ദുല്‍ ഖാദര്‍ എം.എല്‍.എ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയര്‍മാന്‍ ടി.ടി.ശിവദാസന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സന്‍ രമണി പ്രേംനാഥ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ രാഗി എസ്.വാര്യര്‍, കെ.പി.വിനോദ്, മഹിമ രാജേഷ് പ്രതിപക്ഷ നേതാവ് കെ.പി.എ.റഷീദ്, സെക്രട്ടറി പി.കെ.രാധാമോഹന്‍, എം.പങ്കജം എന്നിവര്‍ സംസാരിച്ചു. ജില്ലാ കോഓഡിനേറ്റര്‍ കെ.ജ്യോതിഷ്‌കുമാര്‍ ക്ലാസെടുത്തു. കുടുംബശ്രീ അംഗങ്ങളുടെ മക്കളില്‍ ഉന്നതവിജയികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. കൗണ്‍സിലര്‍മാരായ കെ.പി.ഉദയന്‍, പി.എസ്.ജയന്‍, മേരി ലോറന്‍സ്, ഷാജി ബാബു, ആനന്ദവല്ലി മാമ്പുഴ, ജോളി ബേബി, ദീപ ബാബുരാജ്, സി.ഡി.എസ് ചെയര്‍പേഴ്‌സന്‍മാരായ ഗിരിജ ഷാലി, ബീന ഹരി എന്നിവര്‍ ഘോഷയാത്രക്ക് നേതൃത്വം നല്‍കി..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.