ചാവക്കാട്:പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥ കേന്ദ്രത്തിലെ തര്‍പ്പണതിരുനാള്‍ ആഘോഷത്തിന്റെ ആര്‍ഭാടം ഒഴിവാക്കി സ്വരൂപിച്ച അരലക്ഷം രൂപ ജൂബിലി മിഷന്‍ ആശുപത്രിയിലെ വൃക്കരോഗികള്‍ക്കായി നല്‍കി. ഇന്നലെ പാലയൂര്‍ പള്ളിയില്‍
തിരുനാള്‍ ആഘോഷിക്കുമ്പോള്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ 100 രോഗികള്‍ക്ക് തിരുനാള്‍ കമ്മിറ്റിയുടെ ചെലവില്‍ ഡയാലിസിസ് നടത്തി. ആശുപത്രിയുടെ ഡയറക്ടര്‍ മോണ്‍. റാഫേല്‍ വടക്കന്‍ തുക ഏറ്റുവാങ്ങി. തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ. ബര്‍ണാര്‍ഡ് തട്ടില്‍ ജീവകാരുണ്യനിധിയുടെ കണ്‍വീനര്‍മാരായ ഇ.ടി. ഏബ്രഹാം, സി.എല്‍. ജോസ്, ജനറല്‍ കണ്‍വീനര്‍ ഇ.എം. ബാബു എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ വച്ചാണ് തുക സ്വീകരിച്ചത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.