പേജുകള്‍‌

2011, ജൂലൈ 21, വ്യാഴാഴ്‌ച

യു.എ.ഇ. കോണ്‍സുലേറ്റ് തൃശ്ശൂര്‍ ജില്ലയില്‍ സ്ഥാപിക്കണം

പാവറട്ടി: സര്‍ക്കാര്‍ കേരളത്തില്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചിട്ടുള്ള യു.എ.ഇ. കോണ്‍സുലേറ്റ് തൃശ്ശൂര്‍ ജില്ലയില്‍ സ്ഥാപിക്കണമെന്ന് കേരള പ്രദേശ് പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ് മണലൂര്‍ നിയോജകമണ്ഡലം കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യു.എ.ഇ. യില്‍ കൂടുതല്‍ തൃശ്ശൂര്‍ ജില്ലക്കാരാണ്.ആയതുകൊണ്ടുതന്നെ തൃശ്ശൂരിലാണ്‌ കോണ്‍സുലേറ്റ് സ്ഥാപിക്കാന്‍ ഉചിതം.
കോണ്‍സുലേറ്റ് ആരംഭിക്കുന്നതിന് സമ്മതപത്രം ഒപ്പുവെച്ച മുഖ്യമന്ത്രിയെ അഭിനന്ദിച്ചു. പ്രവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്ക് തൊഴിലവസരം ഉണ്ടാക്കുന്നതിനും യു.ഡി.എഫ്. സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി. കുഞ്ഞിമൊയ്തു, പി.കെ. രാജന്‍, ബഷീര്‍ ജാഫ്‌ന, എ.ടി. ആന്‍േറാ എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.