പേജുകള്‍‌

2011, ജൂലൈ 17, ഞായറാഴ്‌ച

കഞ്ചാവ് വില്‍പ്പനയ്ക്കായി പാവറട്ടിയില്‍ എത്തിയ രണ്ട് യുവാക്കളെ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് അറസ്റ് ചെയ്തു

പാവറട്ടി: കഞ്ചാവ് വില്‍പ്പനയ്ക്കായി പാവറട്ടിയില്‍ എത്തിയ രണ്ട് യുവാക്കളെ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് അറസ്റ് ചെയ്തു. പെരുവല്ലൂര്‍ സേദേശികളായ വടക്കത്ത് ദിനേശന്‍(37), വെട്ടിയാറെ മണി (38) എന്നിവരാണ് അറസ്റിലായത്. ഇന്നലെ രാവിലെ ഒമ്പതിന് പാവറട്ടി പള്ളിനടയില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്.
രണ്ട് പായ്ക്കറ്റുകളിലായി അരക്കിലോ കഞ്ചാവുമായാണ് ഇവര്‍ എത്തിയത്. കഞ്ചാവ് വാങ്ങാനെന്ന വ്യാജേന എക്സൈസ് സംഘം മഫ്തിയില്‍ പ്രദേശത്തുണ്ടായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് തൃശൂരിലെ കോളജ്, പ്രസ്ടു വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവെത്തിക്കുന്ന സംഘത്തിലെ കണ്ണികളെ എക്സൈസ് സ്ക്വാഡ് പിടികൂടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഈ അറസ്റ്. ഇവര്‍ രണ്ട് ദിവസമായി എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പൌലോസ്, പ്രിവന്റീവ് ഓഫിസര്‍ കെ ജി ജയചന്ദ്രന്‍, ഗാര്‍ഡുമാരായ ശിവദാസന്‍, ജയന്‍, രാജീവ്, രഘു, ജോണി എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.