തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് ഇനി മുതല്‍ ഇന്റര്‍നെറ്റിലൂടെ ലോകത്തെവിടെയും കാണാം. വെബ്സൈറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരത്ത് രാവിലെ പത്തിന് നടന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, പ്ളാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം. ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
നാട്ടില്‍ നടക്കുന്ന സംഭവങ്ങളും പ്രശ്നങ്ങളും പത്രപ്രവര്‍ത്തകരെപ്പോലെ മൊബൈലിലോ, ഹാന്‍ഡി കാമിലോ ചിത്രങ്ങളോ വീഡിയായോ എടുത്ത് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ചെയ്യാനുള്ള സൌകര്യവുമുണ്ട്.
ഓഫീസിലെ നാലു ക്യാമറകളും 24 മണിക്കൂറും പ്രവര്‍ത്തിക്കും.www.keralacm.gov.in എന്നതാണു വെബ്സൈറ്റ് അഡ്രസ്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങള്‍ ഉള്‍പ്പെടെയുള്ളവ വെബ്സൈറ്റിലൂടെ ലഭിക്കും. വെബ്സൈറ്റിലൂടെ മുഖ്യമന്ത്രിക്കു പരാതി നല്‍കാനും സൌകര്യമുണ്ട്.
സര്‍ക്കാരിന്റെ നൂറുദിന പരിപാടിയില്‍ പ്രഖ്യാപിച്ചതാണ് ഇന്റര്‍നെറ്റ് തല്‍സമയ സംപ്രേഷണവും മുഖ്യമന്ത്രിയുടെ വെബ്സൈറ്റും.
2004ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇന്റര്‍നെറ്റിലൂടെ തത്സമയ സംപ്രേഷണം നടത്തിയിരുന്നു. രാജ്യത്ത് തത്സമയ സംപ്രേഷണം നടത്തുന്ന ആദ്യമുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടി.
തുടക്കം നന്നായി ..ഒടുക്കം വരെ നില നിര്‍ത്തിയാല്‍ നന്ന് .. താങ്കള്‍ കേരള വിഷയങ്ങളില്‍ മുന്‍ഗണന ക്രമം പാലിക്കുമെന്ന് പ്രത്യാശിക്കുന്നു. മുല്ലപ്പെരിയാര്‍ വിഷയം അല്‍പ്പം കൂടി ഗൌരവമായി കണക്കില്‍ എടുക്കുക. മനുഷ്യ ജീവനേക്കാള്‍ വലുതാല്ലല്ലോ മറ്റെന്തും. എല്ലാ ഭാവുഗങ്ങളും നേരുന്നു.
മറുപടിഇല്ലാതാക്കൂ