തൃശൂര്‍: ദയ ആശുപത്രിയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ആശുപത്രിക്കെതിരേ ഗൂഢാലോചന നടക്കുന്നതായും, ആരോപണമുന്നയിച്ച രോഗിക്ക് ഓപ്പറേഷന്‍ തിയേറ്ററിലോ ഐ. സി. യുവിലോ വച്ച് ഒന്നും സംഭവിക്കാന്‍ സാധ്യതയില്ലാത്ത കാര്യമാണെന്നും അനസ്തേഷ്യാ ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ ഡോ. കെ എ വര്‍ഗീസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രോഗി യു.ആര്‍. എസ് എന്ന ഓപ്പറേഷന്‍ സ്പൈനല്‍ അനസ്തേഷ്യയില്‍ വിധേയയായതാണ്. ഇത് ഒരു എമര്‍ജന്‍സി ഓപ്പറേഷന്‍ ആയിരുന്നു. ഓപ്പറേഷനുശേഷം മൂത്രസഞ്ചിയുമായി ഐ. സി. യുവില്‍ കഴിയുന്ന രോഗിയുടെ അവസ്ഥ ആര്‍ക്കും മനസിലാവുമെന്നും അദ്ദേഹം പറഞ്ഞു.
പുവര്‍ ഫണ്ടില്‍ നിന്നു ഡിസ്കൌണ്ട് വാങ്ങി സന്തോഷമായി പോയ രോഗിയാണ് ഈ വാര്‍ത്ത സൃഷ്ടിച്ചത്. ഇതിന്റെ നിജസ്ഥിതി പോലിസ് അന്വേഷണത്തില്‍ മനസിലാക്കാവുന്നതേയുള്ളൂവെന്നും ഡോക്ടര്‍ പറഞ്ഞു. രോഗിയുടെ കൂടെ ഐ.സി. യുവില്‍ ബോധത്തോടെയുള്ള മറ്റ് രണ്ടു രോഗികളും ഉണ്ടായിരുന്നു. ആരോപിക്കപ്പെട്ട മെയില്‍ നഴ്സ് കൂടാതെ രണ്ടു വനിതാ നഴ്സുമാരും അവിടെ ഉണ്ടായിരുന്നു. ആശുപത്രിയുടെ സല്‍പ്പേര് നശിപ്പിക്കാന്‍ നടത്തുന്ന ഇത്തരം ഹീനമായ ആരോപണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ഡോ. ലിന്റോ ജോണ്‍(സര്‍ജറി ഡിപ്പാര്‍ട്ട്മെന്റ്), ഡോ. രാജേഷ് ആന്റോ (വാസ്കുലര്‍ സര്‍ജന്‍), ഡോ. രാകേഷ്(പീഡിയാട്രീഷ്യന്‍), ഡോ. ഇ.ഡി ദിവാകരന്‍ (കണ്‍സള്‍ട്ടന്റ് അനസ്തേഷ്യ), ഡോ. രോഹിണി(കണ്‍സള്‍ട്ടന്റ് അനസ്തേഷ്യ) പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.