പേജുകള്‍‌

2011, ജൂലൈ 7, വ്യാഴാഴ്‌ച

കുണ്ടുവക്കടവ് പാലത്തിനടിയിലെ മണല്‍തിട്ട നീക്കം ചെയ്യുന്നു

പാവറട്ടി: കുണ്ടുവക്കടവ് പാലത്തിനടിയിലെ മണല്‍തിട്ട നീക്കം ചെയ്യുന്നു. ഇതിനായി മരാമത്ത് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ടി.കെ. ബല്‍ദേവ്, എഇ വിദ്യാധരന്‍, തീരദേശ വികസന സമിതി ചെയര്‍മാന്‍ രവി പനയ്ക്കല്‍, പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍ പി.എ. മുഹമ്മദ് ഷെരിഫ്, എ.ജി. ഷണ്‍മുഖന്‍ വൈദ്യര്‍ എന്നിവര്‍ കരാറുകാരോടൊപ്പം സ്ഥല പരിശോധനയ്ക്കെത്തി.

എത്ര അടി ആഴത്തില്‍ മണ്ണ് നീക്കം ചെയ്യണമെന്ന് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. മണലൂര്‍- ഗുരുവായൂര്‍ നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞു രണ്ടു വര്‍ഷമായിട്ടും മണല്‍തിട്ട നീക്കം ചെയ്തിരുന്നില്ല. 

ഇതുമൂലം ചക്കംകണ്ടം ഭാഗത്തേക്ക് ഒഴുക്കില്ലാതായതോടെ ഈ ഭാഗത്തു മല്‍സ്യലഭ്യത കുറഞ്ഞു.  മണല്‍തിട്ടയിലൂടെ എത്തുന്ന സാമൂഹികവിരുദ്ധര്‍ പാലത്തിന്റെ അടിഭാഗം അവരുടെ താവളമാക്കി. വിജനമായ ഈ പ്രദേശത്തു പകല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരും രഹസ്യതാവളമാക്കാന്‍ തുടങ്ങി. ഈ സാഹചര്യത്തിലാണു തീരദേശ വികസന സമിതി ചെയര്‍മാന്‍ രവി പനയ്ക്കല്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അധികൃതര്‍ക്കു പരാതി നല്‍കിയത്. ഇപ്പോള്‍ പി.എ. മാധവന്‍ എംഎല്‍എയുടെ ഇടപെടല്‍ മണല്‍തിട്ട നീക്കം ചെയ്യാനുള്ള ജനകീയ ആവശ്യത്തിനു ഗതിവേഗം കൂട്ടുകയും ചെയ്തു.

അങ്കമാലിയിലുള്ള കാരാറുകാരനാണു മണ്ണ് നീക്കം ചെയ്യാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്. മണ്ണ് നീക്കാനുളള യന്ത്രം ജലമാര്‍ഗം കാട്ടൂരില്‍നിന്ന് എത്തിക്കണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.