പേജുകള്‍‌

2011, ജൂലൈ 15, വെള്ളിയാഴ്‌ച

ശല്യം ചെയ്താല്‍ പ്രതികരിക്കുന്ന സ്ത്രീകളാണ് സമൂഹത്തിനാവശ്യം

ചാവക്കാട്: ശല്യം ചെയ്താല്‍ പ്രതികരിക്കുന്ന സ്ത്രീകളാണ് സമൂഹത്തിനാവശ്യമെന്ന് ഐ.ജി ബി സന്ധ്യ പറഞ്ഞു. മണത്തല ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. 

ഇരകള്‍ക്കല്ല മറിച്ച് വേട്ടക്കാര്‍ക്കാണ് നാണക്കേട് ഉണ്ടാവേണ്ടതെന്നും ഐ.ജി പറഞ്ഞു. നഗരസഭ ചെയര്‍പേഴ്സണ്‍ എ കെ സതീരത്നം അധ്യക്ഷത വഹിച്ചു. 

കെ എം അലി, രാജലക്ഷ്മി, പി വി സുരേഷ്കുമാര്‍, കെ കെ സുധീരന്‍, ടി എസ് ബുഷ്റ, ഫാത്തിമാ ഹനീഫ സംസാരിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.