പേജുകള്‍‌

2011, ജൂലൈ 28, വ്യാഴാഴ്‌ച

ചാവക്കാട് നഗരസഭക്ക് ലോകബാങ്കിന്റെ ഗ്രാന്റായി ഒന്നര കോടി രൂപ


ചാവക്കാട്: ലോകബാങ്കിന്റെ ഗ്രാന്റായി നഗരസഭയ്ക്ക് ഒന്നര കോടി രൂപ ലഭിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ കൌണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. നഗരസഭയിലെ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ധിപ്പിക്കാനും  സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ഈ തുക വിനിയോഗിക്കുമെന്ന് ചെയര്‍പേഴ്സണ്‍ എ കെ സതീരത്നം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ലോകബാങ്കില്‍ നിന്നു ലോണെടുത്താണ് ഗ്രാന്‍ഡ് അനുവദിച്ചിട്ടുള്ളത്. 

മതപരമായ കാര്യങ്ങള്‍ക്കും പുതിയ നിര്‍മാണപ്രവര്‍ത്തികള്‍ക്കും പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന നടപടികള്‍ക്കും തുക ചെലവഴിക്കാന്‍ പാടില്ലെന്ന ഉപാധിയിലാണ് ഗ്രാന്‍ഡ് അനുവദിച്ചിട്ടുള്ളത്. വാര്‍ഡ് തലങ്ങളില്‍ ജാഗ്രതാ സമിതി രൂപീകരിക്കാനും സ്വാതന്ത്യ്ര ദിനം ആഘോഷിക്കാനും യോഗത്തില്‍ തീരുമാനമായി. നഗരസഭ 19ാം വാര്‍ഡില്‍ അങ്കണവാടിക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക നല്‍കാനും തീരുമാനിച്ചു. ചെയര്‍പേഴ്സണ്‍ എ കെ സതീരത്നം അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ മാലിക്കുളം അബാസ്, കെ എം അലി, കെ കെ കാര്‍ത്യായനി, പി യതീന്ദ്രദാസ്, കെ കെ സുധീരന്‍, കെ വി സത്താര്‍, ഫാത്തിമാ ഹനീഫ, അബ്ദുള്‍ കലാം, ജ്യോതി കൃഷ്ണദാസ്, ടി എസ് ബുഷറ, സുലൈമു, ഹിമാ മനോജ് സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.