ചാവക്കാട്: ശക്തമായ മഴയെ തുടര്‍ന്ന് ചാവക്കാട് മേഖലയില്‍ വെള്ളക്കെട്ട് രൂക്ഷമായി. നിരവധി വീടുകളില്‍ വെള്ളം കയറി. ഗ്രാമീണ റോഡുകള്‍ വെള്ളത്തിനടിയിലായി. മുതുവട്ടൂര്‍ മച്ചിങ്ങല്‍ രതി, മണത്തല ബേബിറോഡ് കളത്തില്‍ ദിവാകരന്‍ എന്നിവരടെ വീടുകളും കളത്തില്‍ ഉണ്ണി, ചന്ദ്രന്‍ എന്നിവരുടെ വാടകവീടുകളിലുമാണ് വെള്ളം കയറിയത്.
