ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയിലെ കുടുംബശ്രീ പ്രസ്ഥാനത്തിന്റെ കരുത്ത് വിളിച്ചോതി ആയിരങ്ങള്‍ അണിനിരന്ന ഘോഷയാത്ര. കുടുംബശ്രീയുടെ 13ാം വാര്‍ഷികത്തോടനുബന്ധിച്ച് നഗരത്തില്‍ നടന്ന ഘോഷയാത്രയാണ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്. നഗരസഭയില്‍ പൂക്കോട്, തൈക്കാട് മേഖലകള്‍ കൂട്ടിച്ചേര്‍ത്ത ശേഷം നടന്ന ആദ്യവാര്‍ഷികാഘോഷത്തില്‍ 350 ഓളം യൂനിറ്റുകളില്‍ നിന്നായി 2500 ഓളം പേരാണ് പങ്കെടുത്തത്. കെ.വി.അബ്ദുല്‍ ഖാദര്‍ എം.എല്‍.എ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.
