ചാവക്കാട്: ഗ്രാമീണ പത്രപ്രവര്‍ത്തകന്‍ ചേറ്റുവ വി അബ്ദുവിനോട് (മലയാളം വാര്‍ത്തകള്‍, മനോരമ, തേജസ്, ചന്ദ്രിക ഒഴികെ) ചാവക്കാട്ടെ പത്രക്കാര്‍ കാണിച്ച നന്ദികേട് പത്രലോകം എത്ര സോറി പറഞ്ഞാലും തീരില്ല. അബ്ദു എന്ന പത്രക്കാരനെ തൃശൂരിലെ പത്രക്കാരോട് ചോദിച്ചാല്‍ അറിയാത്തവരായി ആരുമുണ്ടാകില്ല. പത്ര മുത്തശിമാര്‍ മുതല്‍ നവാഗതരായ പത്രക്കാര്‍ വരെ അബ്ദുക്കയെന്ന ചേറ്റുവ വി അബ്ദുവിനെ അറിയും.
