പേജുകള്‍‌

2011, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

സിനിമ രാഷ്ട്രീയ സംഗീത മേഖലകളിലെ താരങ്ങള്‍ ഒന്നിച്ച പ്രവാസി മീറ്റ് ഗുരുവായൂരിന് ദൃശ്യവിരുന്നൊരുക്കി

ഗുരുവായൂര്‍: സിനിമ രാഷ്ട്രീയ സംഗീത മേഖലകളിലെ താരങ്ങള്‍ ഒന്നിച്ച പ്രവാസി മീറ്റ് ഗുരുവായൂരിന് ദൃശ്യവിരുന്നൊരുക്കി. ഗുരുവായൂര്‍ എന്‍.ആര്‍.ഐ. ഫോറമാണ് പരിപാടി സംഘടിപ്പിച്ചത്. കിഴക്കേനടയിലെ ടൗണ്‍ ഹാളില്‍ നടന്ന പരിപാടി മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. നടന്‍ ജയറാം മുഖ്യാതിഥിയായി.

ജയറാമിനെയും എം.എല്‍.എ.മാരായ കെ.വി. അബ്ദുള്‍ഖാദറിനേയും ഗീതാ ഗോപിയേയും ആദരിച്ചു. പ്രവാസി മീറ്റിന്റെ സപ്ലിമെന്റ് നഗരസഭാ ചെയര്‍മാന്‍ ടി.ടി. ശിവദാസന്‍ പ്രകാശനം ചെയ്തു. സൗജന്യ മെഡിക്കല്‍ ക്യാമ്പ് എസ്.പി. ദീപേഷ് കുമാര്‍ ബിഹേറ ഉദ്ഘാടനം ചെയ്തു. പ്രവാസി പെന്‍ഷന്‍ വിതരണം നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി.എ. റഷീദ് നടത്തി. സ്വാഗതസംഘം ചെയര്‍മാന്‍ പി.വി. മുഹമ്മദ് യാസിന്‍, പി.വി. അഹമ്മദ് കബീര്‍ എന്നിവര്‍ സംസാരിച്ചു.

എസ്.എസ്.എല്‍.സി.ക്ക് നൂറുമേനി ലഭിച്ച ചാവക്കാട് ഗവ. ഹൈസ്‌കൂളിനും ബ്രഹ്മകുളം സെന്റ് തെരാസസ് സ്‌കൂളിനും അവാര്‍ഡുകള്‍ സമ്മാനിച്ചു.

തുടര്‍ന്ന് റിയാലിറ്റി ഷോകളിലെ താരങ്ങള്‍ അണിനിരന്ന ഗാനമേളയും ഉണ്ടായി. അമൃത സുരേഷ്, അരുണ്‍ ഗോപന്‍, സുദര്‍ശന്‍, വില്ല്യംസ് തുടങ്ങിയവര്‍ക്കു പുറമെ പഴയകാല ഹിന്ദി ഗായകന്‍ പീറ്ററും ഗാനങ്ങള്‍ ആലപിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.