പേജുകള്‍‌

chettuwa എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
chettuwa എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ഓഗസ്റ്റ് 6, ശനിയാഴ്‌ച

ചേറ്റുവ ഹാര്‍ബറിന്റെ നിര്‍മാണം സ്തംഭനത്തിലേക്ക്

വാടാനപ്പള്ളി: നിര്‍ദിഷ്ട ചേറ്റുവ ഹാര്‍ബറിന്റെ നിര്‍മാണം സ്തംഭനത്തിലേക്ക്. ഇതുവരെ ചെലവായ രണ്ടു കോടിയോളം സംഖ്യ ലഭിക്കാത്തതാണ് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കരാറുകാരന്‍ തീരുമാനിച്ചത്.ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും പരാതി നല്‍കിയതായി കരാറുകാരന്‍ പറഞ്ഞു.

2011 ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് നടത്തി

ചാവക്കാട്: അന്യായമായ ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് ടോള്‍ വിരുദ്ധ ആക്ക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ ചേറ്റുവ ടോളിലേക്ക് മാര്‍ച്ച് നടത്തി. സമരം നടക്കുന്ന സമയത്ത് ചേറ്റുവ ടോളിലൂടെ പോയ വാഹനങ്ങളെ ടോളെടുപ്പിക്കാതെ സമരക്കാര്‍ കടത്തിവിട്ടു. 

2011 ജൂലൈ 20, ബുധനാഴ്‌ച

രാമുകാര്യാട്ടിനെക്കുറിച്ച് 'കടലിരമ്പം' എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം തുടങ്ങി

ചേറ്റുവ: പ്രശസ്ത സംവിധായകനായിരുന്ന രാമുകാര്യാട്ടിനെക്കുറിച്ച് 'കടലിരമ്പം' എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം തുടങ്ങി. ശ്രീജിത്ത് പൊയില്‍ക്കാവാണ് സംവിധാനം ചെയ്യുന്നത്. ചേറ്റുവയിലെ രാമു കാര്യാട്ടിന്റെ വീട്, പഠിച്ച സ്കൂളുകള്‍, സുഹൃത്തുക്കള്‍, കൂടെ പ്രവര്‍ത്തിച്ചവര്‍ എന്നിവരെല്ലാം കടലിരമ്പത്തിലുണ്ടാകും. 

2011 മാർച്ച് 18, വെള്ളിയാഴ്‌ച

സി.എം.ആര്.‍സി. ദുബായ് ചാപ്റ്റര്‍ ഭാരവാഹികള്‍

ദുബായ്: ചേറ്റുവ മുസ്ലിം റിലീഫ് കമ്മറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞെടുത്തു. മുഖ്യരക്ഷാധികാരി: പി.എ.കുഞിമുഹമ്മദ് ഹാജി, പ്രസി:വി.ബി.മജീദ്, വൈസ് പ്രസി: യുസുഫ്, സെക്ര: കാദര്‍, ജോ.സെക്ര: മുബാരക്, ട്രഷ: എന്‍.എച്.ഷാഹുല്‍ഹമീദ് എന്നിവരെയും ഇരുപത്തിരണ്ടംഗ എക്സിക്യൂട്ടീവ് മെംബര്‍മാരെയും തിരഞെടുത്തു. 

2011 മാർച്ച് 1, ചൊവ്വാഴ്ച

രാമു കാര്യാട്ടിന് ജന്മദേശത്ത് സ്മാരകം

വാടാനപ്പള്ളി: മലയാള സിനിമയെ വിശ്വത്തോളമുയര്‍ത്തിയ സംവിധായകന്‍ രാമു കാര്യാട്ടിന് ജന്മദേശത്ത് സ്മാരകം വേണമെന്ന ആരാധകരുടെ ആവശ്യം യാഥാര്‍ത്ഥ്യത്തിലേയ്ക്ക്. കാര്യാട്ടിന് സ്മാരകം നിര്‍മിക്കാന്‍ ജന്മദേശമായ ചേറ്റുവയില്‍ സര്‍ക്കാര്‍ അനുവദിച്ച 20 സെന്റ് ഭൂമിയുടെ രേഖകള്‍ മന്ത്രി കെ.പി. രാജേന്ദ്രന്‍ ഏങ്ങണ്ടിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശുഭ സുനിലിന് കൈമാറി. ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. അധ്യക്ഷനായി.

സ്മാരകം നിര്‍മിക്കുന്ന ചേറ്റുവ വഴിയോര വിശ്രമകേന്ദ്രം അങ്കണത്തിലാണ് ഭൂമികൈമാറ്റ ചടങ്ങ് നടന്നത്. മലയാള സിനിമയ്ക്ക് അംഗീകാരം നേടിത്തന്ന രാമു കാര്യാട്ടിന് ഉചിതമായ സ്മാരകം ഉയരണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പ്രതിഭകളെ അനുസ്മരിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്- മന്ത്രി പറഞ്ഞു.

ജില്ലാ കളക്ടര്‍ പി.ജി. തോമസ്, സി.പി.ഐ. ജില്ലാ സെക്രട്ടറി സി.എന്‍. ജയദേവന്‍, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ദിലീപ്കുമാര്‍, ജില്ലാ പഞ്ചായത്തംഗം സി.എം. നൗഷാദ്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോരന്‍വീട്ടില്‍ വേലായുധന്‍, അംഗങ്ങളായ കെ.ബി. സുധ, സുമയ്യ സിദ്ധിഖ്, ലസിക, ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.എ. ഹാരിസ്ബാബു എന്നിവര്‍ പ്രസംഗിച്ചു.

ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. മന്ത്രി കെ.പി. രാജേന്ദ്രന് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് രാമു കാര്യാട്ട് സ്മാരകത്തിന് സംസ്ഥാന സര്‍ക്കാര്‍ ഭൂമി അനുവദിച്ചത്. ഏങ്ങണ്ടിയൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സ്മാരക നിര്‍മാണം നടക്കുക.

2011 ഫെബ്രുവരി 26, ശനിയാഴ്‌ച

കല്ലുമക്കായ്, മുരിങ്ങ കൃഷിയുടെ ഉദ്ഘാടനം

കെ എം അക്ബര്‍
ചാവക്കാട്: പഞ്ചായത്തിന്റെയും കേന്ദ്ര സമുദ്ര മല്‍സ്യ ഗവേഷണ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ കല്ലുമക്കായ്, മുരിങ്ങ കൃഷിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റജീനാ മൊയ്നുദീന്‍ നിര്‍വ്വഹിച്ചു. പി കെ ജമാലുദീന്‍ അധ്യക്ഷത വഹിച്ചു. കെ എം ഇബ്രാഹിം, കെ ജെ ചാക്കോ, നളിനി ലക്ഷ്മണന്‍, സുബൈര്‍, പി ടി ലായാഖത്ത്, കെ ഐ വാസു, പി ടി ഷംസു സംസാരിച്ചു.

മാഫിയകളെ കയ്യാമം വെക്കുമെന്ന് പറഞ്ഞവര്‍ മാഫിയകളുടെ സംരക്ഷകരായി മാറുന്നു: പി സുരേന്ദ്രന്‍




കെ എം അക്ബര്‍
ചാവക്കാട്: മാഫിയകളെ കയ്യാമം വെക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ മാഫിയകളുടെ സംരക്ഷകരായി മാറിയെന്ന് കഥാകൃത്ത് പി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കാല്‍ നൂറ്റാണ്ടായി തുടരുന്ന ചേറ്റുവ ടോള്‍ പിരിവിലൂടെ കോടികള്‍ ലഭിച്ചിട്ടും യാത്രക്കാരുടെ കീശയില്‍ കൈയിട്ടു വാരുന്ന അധികൃതരുടെ നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ടോള്‍ വിരുദ്ധ ആക്ഷന്‍ കൌണ്‍സില്‍ സംഘടിപ്പിച്ച ദ്വിദിന ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. മാഫിയകളുടെ സംഘമ ഭൂമിയായി മാറിയ കേരളത്തില്‍ വി എം സുധീരനെ പോലെയുള്ള വേറിട്ട ശബ്ദങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്നത് ആശ്വസകരമാണെന്നും അദേഹം പറഞ്ഞു. എം എ റഹ്മാന്‍ സേഠ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് വട്ടേകാട്, എം എ ആദം, റഫീഖ് വാടാനപ്പള്ളി, സുലൈമാന്‍ ഹാജി എന്നിവരാണ് ഉപവാസമിരിക്കുന്നത്. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ഇഖ്ബാല്‍, ടി എല്‍ സന്തോഷ്, അഷറഫ് വടക്കൂട്ട്, ജമാല്‍ പെരുമ്പാടി, ഷറഫുദീന്‍ മുനക്കകടവ്, പി കെ ബഷീര്‍, കെ എ സദറുദീന്‍, ഐ കെ വിജയരാജന്‍, ടി വി മുഹമ്മദാലി, ഉമര്‍ഹാജി തെരുവത്ത്, ടി കെ മുബാറക്ക്, സുമയ്യാ സിദീഖ്, അക്ബര്‍ ചേറ്റുവ, പി സി അബൂബക്കര്‍ ഹാജി, ആര്‍ വി മന്‍സൂര്‍, പി എ അഷ്ക്കര്‍അലി, എം കെ ഹാഷിം, അന്‍വര്‍ ചേറ്റുവ, തമ്പി കളത്തില്‍, സുലൈമാന്‍ ഹാജി, അബ്ദുള്‍ റഊഫ് ചേറ്റുവ, ഫാറൂഖ് പണ്ടാരി, എ കെ മോഹന്‍ദാസ്, ടി ജെ ലുഖ്മാന്‍, എം ബി റഫീഖ് വാടാനപ്പള്ളി, എന്‍ കെ സലാഹുദീന്‍ സംസാരിച്ചു.

2011 ഫെബ്രുവരി 21, തിങ്കളാഴ്‌ച

കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും ചേറ്റുവ ടോള്‍ പിരിവ് തുടരുന്നു: പിരിച്ചെടുത്തത് കോടികള്‍

കെ എം അക്ബര്‍
ചാവക്കാട്: കാല്‍ നൂറ്റാണ്ടായി തുടരുന്ന ചേറ്റുവ ടോള്‍ പിരിവിലൂടെ കോടികള്‍ ലഭിച്ചിട്ടും യാത്രക്കാരുടെ കീശയില്‍ കൈയിട്ടു വാരുന്നത് തുടരുന്നു. പിരിവിനെതിരെ ജനരോഷം ശക്തമായിട്ടും ടോള്‍ പിരിവ് നിര്‍ത്തലാക്കാന്‍ അധികൃതര്‍ നടപടിയെടുത്തിട്ടില്ല. നാലു കോടി ഒരു ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പാലത്തിന് 2007 മാര്‍ച്ച് 31 വരെ ടോള്‍ ഇനത്തില്‍ അഞ്ചു കോടിയോളം രൂപ ലഭിച്ചിരുന്നു. അതേ സമയം ടോള്‍ പിരിവ് ടെന്‍ഡര്‍ എടുത്തവര്‍ക്ക് ഇതിന്റെ പത്തിരട്ടിയോളം തുക നേടാനും കഴിഞ്ഞിട്ടുണ്ട്. ടെന്‍ഡര്‍ നല്‍കിയ തുക ശബരിമല സീസണില്‍ തന്നെ കരാറുകാര്‍ക്ക് ലഭിക്കുമത്രേ. ടോള്‍ ഇനത്തില്‍ കോടികള്‍ പിരിച്ചെടുത്തിട്ടും പാലത്തിന്റെ അറ്റകുറ്റപണി നടത്താനോ വഴി വിളക്കുകള്‍ കത്തിക്കാനോ ഇതുവരെ അധികൃതര്‍ തയ്യാറായിട്ടില്ല. 1986 ല്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനാണ് ദേശീയപാത 17ല്‍ ഗുരുവായൂര്‍-നാട്ടിക നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തത്. ഏറെ കാലം നീണ്ട മുറവിളികള്‍ക്കൊടുവിലായിരുന്നു പാലം യാഥാര്‍ഥ്യമായത്. ഒന്നേമുക്കാല്‍ കോടി രൂപ ചെലവിട്ട് നിര്‍മിച്ച പൊന്നാനി പാലത്തിന്റെ ടോള്‍ പിരിവ് ജനകീയ സമരങ്ങളിലൂടെ അവസാനിപ്പിച്ചതിനെ തുടര്‍ന്ന് ചേറ്റുവ ടോള്‍ പിരിവ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി അനിശ്ചിതകാല നിരാഹാര സമരം നടത്തിയിരുന്നു. ഗുരുവായൂര്‍ എം.എല്‍.എ കെ വി അബ്ദുള്‍ഖാദര്‍ ഇടപ്പെട്ട് ടോള്‍ പിരിവ് നിര്‍ത്തലാക്കുന്നതിനുള്ള നടപടികള്‍ കൈകൊള്ളാമെന്ന ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിച്ചെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ദിനം പ്രതി ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.