പേജുകള്‍‌

2011, മാർച്ച് 31, വ്യാഴാഴ്‌ച

എടക്കഴിയൂരില്‍ മലമ്പാമ്പിനെ പിടികൂടി

ഷാക്കിറലി കെ തിരുവത്ര
ചാവക്കാട്:  എടക്കഴിയൂരില്‍ വീട്ടുമുറ്റത്തെ കുളത്തില്‍ നിന്നും വീട്ടിലേക്കു കയറുന്നതിനിടെ 6 അടിയോളം വലിപ്പമുള്ള മലമ്പാമ്പിനെ നാടുകാര്‍ പിടികൂടി. എടക്കഴിയൂര്‍ വളയംതോടിന് സമീപം ഒവാട്ട് ഉണ്ണികൃഷ്ണന്റെ വീട്ടുവളപ്പില്‍ നിന്നാണ് പിടികൂടിയത്.

 വ്യാഴാഴ്ച രാവിലെ 10 മണിക്കാണ് സംഭവം. നാട്ടുകാരായ ടി എം ബഷീര്‍, അറക്കല്‍ ബഷീര്‍, വി കണ്ണന്‍, കല്ലിങ്ങല്‍ ഇബ്രാഹിംകുട്ടി, സതീഷ്‌ ചന്ദിരുതില്‍, കെ കായികുട്ടി, കൊയപ്പാട്ടില്‍ മോഹനന്‍ തുടങ്ങിയവരാണ് പിടികൂടിയത്. ഫോറെസ്റ്റ് അധികൃതരെ വിവരമരിയിചിട്ടുണ്ട്.

അഷ്‌റഫ്‌ കോക്കൂര്‍ ചാവക്കാട് തിരുവത്ര മേഘലയില്‍ പ്രചാരണം നടത്തി

ഷാക്കിറലി കെ തിരുവത്ര
ചാവക്കാട്: ഗുരുവായൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥി അഷ്‌റഫ്‌ കോക്കൂര്‍ ചാവക്കാട് തിരുവത്ര മേഘലയില്‍ പ്രചാരണം നടത്തി. വ്യാഴാഴ്ച 4 മണിയോടെയാണ് പ്രചരണം നടത്തിയത്. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും അദ്ദേഹം വോട്ടഭ്യര്‍തിച്ചു.

ചാണ്ടി ഉമ്മന്‍ ചാവക്കാട് പ്രചരണം നടത്തി

ഷാക്കിറലി കെ തിരുവത്ര
ചാവക്കാട്: ഗുരുവായൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥി അഷ്‌റഫ്‌ കൊകൂരിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം എന്‍ എസ്‌ യു അംഗം ചാണ്ടി ഉമ്മന്‍ ചാവക്കാട് പ്രചരണം നടത്തി. വ്യാഴായ്ച്ച രാവിലെയാണ് പ്രചരണം നടത്തിയത്.

2011, മാർച്ച് 30, ബുധനാഴ്‌ച

പാക്കിസ്ഥാനെ 29 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിലേക്ക്

മൊഹാലി: ആദ്യാവസാനം ആവേശം നിറഞ്ഞുനിന്ന, ഇരുഭാഗത്തേയും ആരാധകരെ പിരിമുറുക്കത്തിലാക്കിയ മത്സരത്തിനൊടുവില്‍ പാക്കിസ്ഥാനെ 29 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിലേക്ക്. ടോസിന്റെ ആനുകൂല്യത്തില്‍ ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ 260 റണ്‍സിന് പാക്കിസ്ഥാന്‍ തളച്ചപ്പോള്‍ ഫീല്‍ഡിംഗിലും ബൌളിംഗിലും ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച പ്രകടനത്തോടെയായിരുന്നു ഇന്ത്യ തിരിച്ചടിച്ചത്.

എല്‍ ഡി എഫ് ഭരണത്തില്‍ ജനങ്ങള്‍ക് രക്ഷയില്ല"വി എം സുധീരന്‍

സിദ്ധീഖ് കൈതമുക്ക്
പാവറട്ടി: എല്‍ ഡി എഫ് സര്‍ക്കാര്‍ ഭരണത്തില്‍ സാധാരണക്കാര്‍ക്ക് യാതൊരു രക്ഷയും ഇല്ലാതായെന്ന് കോണ്ഗ്രസ് നേതാവ് വി എം സുധീരന്‍ പറഞ്ഞു. തൊഴില്‍ രഹിതരായ യുവാക്കാളെ നോക്കുകുത്തികളാക്കി പി എസ് സി  നിയമന തട്ടിപ്പും, പിന്‍വാതില്‍ നിയമനവും അരങ്ങു തകര്‍ക്കുന്നു.

2011, മാർച്ച് 29, ചൊവ്വാഴ്ച

ന്യൂസിലന്‍ഡിനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് ശ്രീലങ്ക ഫൈനലില്‍

കൊളംബോ: ലോകകപ്പ് ക്രിക്കറ്റിലെ കറുത്ത കുതിരകളായ ന്യൂസിലന്‍ഡിനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് തുടര്‍ച്ചയായ രണ്ടാം തവണയും ശ്രീലങ്ക കിരീടപ്പോരാട്ടത്തിന് അര്‍ഹത നേടി. ഇത് മൂന്നാം തവണയാണ് ശ്രീലങ്ക ലോകകപ്പ് ഫൈനലില്‍ ഇടം നേടുന്നത്. ആറാം തവണയാണ് ന്യൂസിലന്‍ഡ് ലോകകപ്പിന്റെ സെമിയില്‍ പുറത്താവുന്നത്. സ്കോര്‍-ന്യൂസിലന്‍ഡ്: 48.4 ഓവറില്‍ 217, ശ്രീലങ്ക: 47.4 ഓവറില്‍: 220/5

ഗുരുവായൂര്‍ എല്‍ ഡി എഫ് സ്ഥാനാര്തിയുടെ പത്രിക സ്വീകരിച്ച ഇലക്ഷന്‍ വരണാധികാരിയുടെ നടപടിക്കെതിരെ യു ഡി എഫ് പ്രകടനം നടത്തി


ഷാക്കിറലി കെ തിരുവത്ര
ചാവക്കാട്: ഗുരുവായൂര്‍ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്തിയുടെ  നാമ നിര്‍ദേശ പത്രിക സ്വീകരിച്ച ഇലക്ഷന്‍ വരണാധികാരിയുടെ ഏക പക്ഷീയമായ നടപടിക്കെതിരെ യു ഡി എഫ് ചാവക്കാട് പ്രകടനം നടത്തി. മുതുവടൂര്‍ സെന്ററില്‍ നിന്നാരംഭിച്ച പ്രകടനം ചാവക്കാട് ബസ് സ്ടാന്റ്റ്  വഴി സെന്ററില്‍ സമാപിച്ചു.

അബ്ദുള്‍ ഖാദറിന്റെ പത്രിക സ്വീകരിച്ച നടപടി ഏകപക്ഷീയമെന്ന് മുസ്ലീം ലീഗ്

ഗുരുവായൂര്‍: ഗുരുവായൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.വി. അബ്ദുള്‍ ഖാദറിന്റെ പത്രിക സ്വീകരിച്ച വരണാധികാരിയുടെ നടപടി ഏകപക്ഷീയമാണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. അബ്ദുള്‍ ഖാദറിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ലീഗ് വ്യക്തമാക്കി.

ഗുരുവായൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.വി. അബ്ദുള്‍ ഖാദറിന്റെ പത്രിക സ്വീകരിച്ചു


ഷാക്കിറലി കെ തിരുവത്ര


തൃശൂര്‍: ഗുരുവായൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.വി. അബ്ദുള്‍ ഖാദറിന്റെ പത്രിക സ്വീകരിക്കാന്‍ റിട്ടേണിംഗ് ഓഫീസര്‍ നിര്‍ദേശിച്ചു. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാതെയാണ് അബ്ദുള്‍ ഖാദര്‍ നാമനിര്‍ദേശ പത്രിക നല്‍കിയതെന്നും അതിനാല്‍ പത്രിക തള്ളണമെന്നുമായിരുന്നു യുഡിഎഫിന്റെ ആവശ്യം.

ജില്ലയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച 121 പേരില്‍ 26 പത്രികകള്‍ നിരസിച്ചു

തൃശൂര്‍: ജില്ലയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച 121 പേരില്‍ 26 ഡമ്മി സ്ഥാനാര്‍ഥികളുടെയും അപരനായി വന്ന ഒരു സ്വതന്ത്രന്റെയും പത്രികകള്‍ അതാതു വരണാധി കാരികള്‍ നിരസിച്ചു. പരിശോധനയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പത്രിക സാധുവായതിനാലാണ് ഡമ്മികളുടെ പത്രിക നിരസിച്ചത്. ഇതേസമയം, ഗുരുവായൂര്‍ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി കെ.വി. അബ്ദുള്‍ ഖാദറിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച പരാതിയിലും കൊടുങ്ങല്ലൂരില്‍ സ്വതന്ത്രസ്ഥാ നാര്‍ഥി കെ.എന്‍. പ്രതാപന്റെ പത്രിക സംബന്ധിച്ച പരാതിയിലും തീരുമാനം ഇന്നത്തേക്ക് മാറ്റി. കൊടുങ്ങല്ലൂരില്‍ മറ്റൊരു സ്വതന്ത്രസ്ഥാനാര്‍ത്ഥി കെ.ജി. പ്രതാപന്റെ പത്രിക നിരസിച്ചു.

വാടക ചോദിച്ച ഓട്ടോ ഡ്രൈവര്‍ക്ക് അസഭ്യം വിളിയും മര്‍ദനവും

പാവറട്ടി: വാടക ചോദിച്ച ഓട്ടോ ഡ്രൈവര്‍ക്ക് അസഭ്യം വിളിയും മര്‍ദനവും. മര്‍ദനത്തില്‍ പരിക്കേറ്റ എളവള്ളി സ്വദേശി അമ്പലത്ത് വീട്ടില്‍ മുഹമ്മദ് റാഫിയെ മുല്ലശേരി ബ്ളോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചാവക്കാട് ടൌണില്‍ വന്‍ തീപിടിത്തം: ഒരു കട പൂര്‍ണമായും രണ്ടു കടകള്‍ ഭാഗികമായും കത്തി



ഷാക്കിറലി കെ തിരുവത്ര
ചാവക്കാട്: ടൌണിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ഒരു കട പൂര്‍ണമായും രണ്ടു കടകള്‍ ഭാഗികമായും കത്തി. ആറു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 

ഗുരുവായൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി. അബ്ദുള്‍ ഖാദറിന്റെ സ്ഥാനാര്‍ത്ഥിത്വം അനശ്ചിതത്വത്തിലായി

ചാവക്കാട്: ഗുരുവായൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി. അബ്ദുള്‍ ഖാദറിന്റെ സ്ഥാനാര്‍ത്ഥിത്വം അനശ്ചിതത്വത്തിലായി. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാന്‍ വൈകിയതായി ചൂണ്ടിക്കാണിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ഗുരുവായൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.വി. അബ്ദുള്‍ഖാദറിന്റെ പത്രികയിലുള്ള അന്തിമതീരുമാനം ഇന്നത്തേക്കു മാറ്റിയത്.

ഒരുമനയൂര്‍ തിരുവുത്സവം സമാപിച്ചു

ഷാക്കിറലി കെ തിരുവത്ര
ചാവക്കാട്:  ഒരുമനയൂര്‍ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം ഭക്തിനിര്‍ഭരമായി സമാപിച്ചു. മാര്‍ച്ച്‌ 21 ന് ആരംഭിച്ച തിരുവുത്സവം ഇന്ന് തിങ്ക്ലായ്ച്ച രാവിലെ നടന്ന ആറാട്ടോടുകൂടിയാണ് സമാപിച്ചത്.

2011, മാർച്ച് 28, തിങ്കളാഴ്‌ച

തിരുവത്ര വയലി ഉത്സവം ആഘോഷിച്ചു

ഷാക്കിറലി കെ തിരുവത്ര 
ചാവക്കാട്: തിരുവത്ര വയലി ഉത്സവം ഭക്തി നിര്‍ഭരമായി ആഘോഷിച്ചു. രാവിലെ  മുതല്‍ വിശേഷാല്‍ പൂജകള്‍ നടന്നു. തിരുവത്ര ശിവക്ഷേത്രത്തില്‍ നിന്നും പൂ താലതോടുകൂടിയുള്ള എഴുന്നള്ളിപ്പും മുണ്ടോക്കില്‍ ഭദ്രകാളി ക്ഷേത്രം ച്ചുക്കുബസാരില്‍ നിന്ന്

പുന്ന ആശുപത്രി റോഡ്‌ ഉപരോധിച്ചു

ചാവക്കാട്: നഗരസഭയിലെ  ഭരണ സാരഥികള്‍ പുന്ന നിവാസികളോട് കാണിക്കുന്ന അവഗണനകേതിരെയും  പുന്ന ആശുപത്രി റോഡ്‌ ശോചനീയാവസ്തയിലും   പ്രതിശേധിച്ചുകൊണ്ടും പുന ഓടോ തൊഴിലാളി  യൂണിയന്‍ ഐ  എന്‍ ടി യു സി റോഡ്‌ ഉപരോധിച്ചു.

2011, മാർച്ച് 27, ഞായറാഴ്‌ച

പുന്നയില്‍ പാടത്തിനു തീ പിടിച്ചത് പരിഭ്രാന്തി പരത്തി


ഷാക്കിറലി കെ തിരുവത്ര
ചാവക്കാട്: പുന്നയില്‍ പാടത്തിനു   തീ പിടിച്ചത് പരിഭ്രാന്തി പരത്തി. പുന്ന ജുമാ മസ്ജിദിനു പടിഞ്ഞാറു ഭാഗത്തുള്ള പി കെ ബി അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള പാഠമാണ് കത്തി  നശിച്ചത്. ഇന്ന് (ഞായര്‍)ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തിരുവത്ര യൂണിറ്റ് ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു


ഷാക്കിറലി കെ തിരുവത്ര
ചാവക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ    തിരുവത്ര യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ഡോ.എം ജയപ്രകാശ് നിര്‍വഹിച്ചു. വ്യാപാരി വ്യവസായി തൃശ്ശൂര്‍ ജില്ല സെക്രട്ടറി കെ വി അബ്ദുല്‍ഹമീദ് അധ്യക്ഷനായിരുന്നു.

തെരഞ്ഞെടുപ്പില്‍ പാരയായി അപരന്‍മാര്‍

തൃശൂര്‍: തെരഞ്ഞെടുപ്പില്‍ ചില സ്ഥാനാര്‍ഥികള്‍ക്ക് അപരന്മാരും വെല്ലുവിളിയാകുന്നു. കുന്നംകുളം, ഗുരുവായൂര്‍, വടക്കാഞ്ചേരി, തൃശൂര്‍, കയ്പമംഗലം, കൊടുങ്ങല്ലൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് അപരന്മാര്‍ സ്ഥാനാര്‍ഥികളുടെ ഉറക്കം കെടുത്തുക.

സ്ഥാനാര്‍ത്ഥികള്‍ 121; കൂടുതല്‍ നാട്ടികയില്‍, കുറവ് ചേലക്കര

തൃശൂര്‍: പത്രികസമര്‍പ്പ ണത്തിന്റെ അവസാന ദിനമായ ഇന്നലെ 66 പേര്‍കൂടി പത്രിക സമര്‍പ്പിച്ചു. ഇതോടെ ജില്ലയില്‍ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം 121 ആയി. കൂടുതല്‍ പേര്‍ പത്രിക നല്‍കിയത് നാട്ടികയിലാണ്. 15 പേര്‍. കുറവ് ചേലക്കരയില്‍- ആറുപേര്‍. പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെയാണ്. പിന്‍വലിക്കാനുള്ള അവസാന ദിവസം 30.

2011, മാർച്ച് 26, ശനിയാഴ്‌ച

മണലൂരില്‍ പി എ മാധവന്‍ പത്രിക നല്‍കി

 സിദ്ധീഖ് കൈതമുക്ക്
പാവറട്ടി: മണലൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ഥി ശ്രി പി എ മാധവന്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കെട്ടി വെക്കാനുള്ള തുക മുന്‍ എം എല്‍ എ പരേതനായ എന്‍ ഐ ദേവസ്സികുട്ടിയുടെ പത്നി ശ്രീമതി തങ്കമ്മ നേരത്തെ മാധവന് കൈമാറിയിരുന്നു.

എല്‍.ഡി.എഫ്. സര്‍ക്കാര്‍ കേരളത്തില്‍ എന്തു വികസനമാണ് നടത്തിയതെന്ന് ജനങ്ങളോട് പറയണം: വീരേന്ദ്രകുമാര്‍

ചാവക്കാട്: പരസ്​പരം തമ്മില്‍ തല്ലും കുതികാല്‍വെട്ടുമല്ലാതെ അഞ്ചുവര്‍ഷത്തിനിടെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ കേരളത്തില്‍ എന്തു വികസനമാണ് നടത്തിയതെന്ന് പൊതുജനത്തോട് പറയണമെന്ന് സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു. ചാവക്കാട് യു.ഡി.എഫ്. ഗുരുവായൂര്‍ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2011, മാർച്ച് 25, വെള്ളിയാഴ്‌ച

യൂത്ത് വര്‍ക്ക് ക്യാമ്പിനു ഉജ്ജ്വല തുടക്കം

സിദ്ധീക് കൈതമുക്ക്
പാവറട്ടി: വെന്മേനാട് ഷൈനി സ്റ്റാര്‍ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബിന്റെയും തൃശൂര്‍ നെഹ്‌റു യുവകെന്ദ്രയുടെയും സംയുക്ത ആഭിമുക്യത്തില്‍ യൂത്ത് വര്‍ക്ക് ക്യാമ്പിനു തുടക്കമായി. മാര്‍ച്ച്‌ ഇരുപതന്ച് മുതല്‍ ഇരുപതൊന്പതു വരെ നീണ്ട്‌ നില്‍കുന്ന ക്യാമ്പില്‍ അനേകം യുവാക്കള്‍ പങ്കെടുക്കുന്നുണ്ട്.

നഷ്ടപ്പെട്ട ലാപ്ടോപ്പുകള്‍ കണ്െടത്താനുള്ള ലാപ്ടോപ്പ് ട്രാക്കര്‍ സേവനം ഇനി കേരളത്തിലും

കൊച്ചി: നഷ്ടപ്പെട്ട ലാപ്ടോപ്പുകള്‍ കണ്െടത്താനുള്ള ലാപ്ടോപ്പ് ട്രാക്കര്‍ സേവനം ഇനി കേരളത്തിലും. പ്രമുഖ ആന്റിവൈറസ് സൊലൂഷന്‍ ദാതാവായ ക്വിക്ക് ഹീല്‍ ടെക്നോളജീസാണ് ട്രാക്കര്‍ സംവിധാനം എത്തിച്ചിട്ടുള്ളത്. ക്വിക് ഹീലിന്റെ www.trackmylaptop.net എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന ലാപ്ടോപ്പ് ഉടമകള്‍ക്ക് തങ്ങളുടെ ലാപ്ടോപ്പുകള്‍ നഷ്ടമായാല്‍ എവിടെയെന്ന് കണ്െടത്താന്‍ അതിലെ മാക്-ഐഡിയും ഐപി വിലാസവും സഹായിക്കും. ഈ വിവരം ഉപയോഗിച്ചു കൊണ്ട് പോലീസിന് ലാപ്ടോപ്പ് കണ്െടത്തി തിരിച്ചെടുക്കാന്‍ കഴിയും.

ഗുരുവായൂര്‍ മണ്ഡലം ബി ജെ പി സ്ഥാനാര്‍ഥി ദയാനന്ദന്‍ മാംബുള്ളി പത്രിക സമര്‍പ്പിച്ചു

ഷാക്കിറലി കെ തിരുവത്ര
ചാവക്കാട്: ഗുരുവായൂര്‍ നിയോജക മണ്ഡലം ബി ജെ പി സ്ഥാനാര്‍ഥി ദയാനന്ദന്‍ മാംബുള്ളി പത്രിക സമര്‍പ്പിച്ചു. ചാവക്കാട് ഇരട്ടപ്പുഴ സ്കൂള്‍ പരിസരത്ത് നിന്ന് പ്രവര്തകരോടോപ്പമാണ്  പത്രികസമര്‍പ്പിക്കാന്‍ എത്തിയത്.

ദേശീയപാത സ്വകാര്യവല്‍ക്കരിക്കുന്ന കാര്യത്തിലുള്ള സ്ഥാനാര്‍ഥികളുടെ നിലപാട് വ്യക്തമാക്കണം

ചാവക്കാട്: ദേശീയപാത സ്വകാര്യവല്‍ക്കരിക്കുന്ന കാര്യത്തിലുള്ള സ്ഥാനാര്‍ഥികളുടെ നിലപാട് പരസ്യമായി പ്രഖ്യാപിക്കണമെന്നു എന്‍എച്ച് 17 ആക്ഷന്‍ കൌണ്‍സില്‍ ഗുരുവായൂര്‍ നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന ചെയര്‍മാന്‍ ഇ.വി. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കണ്‍വീനര്‍ ടി.കെ. സുധീര്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

ഗുരുവായൂര്‍ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു സ്ഥാനാര്‍ഥികളുടെ മുഖാമുഖം പരിപാടി 28 ന്

ഗുരുവായൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു ചേംബര്‍ ഒാഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ സ്ഥാനാര്‍ഥികളുടെ മുഖാമുഖം പരിപാടി 28നു നാലിന് നഗരസഭാ മൈതാനിയില്‍ നടക്കും. മുഖാമുഖത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.വി. അബ്ദുല്‍ ഖാദര്‍, യുഡിഎഫിന്റെ അഷറഫ് കോക്കൂര്‍,

2011, മാർച്ച് 24, വ്യാഴാഴ്‌ച

ലോകകപ്പ് ക്രിക്കറ്റില്‍ ഫൈനലിന് മുമ്പൊരു ഫൈനലിന് ആരങ്ങൊരുങ്ങി: കലാശപ്പോരിന് അര്‍ഹത നേടാനായി മാര്‍ച്ച് 30ന് ഇന്ത്യയും പാകിസ്ഥാനും

അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റില്‍ ഫൈനലിന് മുമ്പൊരു ഫൈനലിന് ആരങ്ങൊരുങ്ങി. മാര്‍ച്ച് 30ന് മൊഹാലിയില്‍ ഇന്ത്യയും പാകിസ്ഥാനും കലാശപ്പോരിന് അര്‍ഹത നേടാനായി ഏറ്റുമുട്ടും. ആവേശകരമായ രണ്ടാം ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയെ അഞ്ചുവിക്കറ്റിന് പരാജയപ്പെട്ടുത്തി ധോണിപ്പട സെമിയിലേക്ക് മാര്‍ച്ച് ചെയ്തു. ഒരിക്കല്‍ കൂടി യുവരാജ് സിംഗ് കളിയിലെ താരമായി. സ്കോര്‍: ഓസ്ട്രേലിയ: 50 ഓവറില്‍ 260/6, ഇന്ത്യ: 47.4 ഓവറില്‍ 261/5.

ഗുരുവായൂര്‍ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഷ്‌റഫ്‌ കോക്കൂര്‍ പത്രിക സമര്‍പ്പിച്ചു

ഷാക്കിറലി കെ തിരുവത്ര
ചാവക്കാട്: ഗുരുവായൂര്‍ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഷ്‌റഫ്‌ കോക്കൂര്‍ പത്രിക സമര്‍പ്പിച്ചു. ഇന്ന് (വ്യാഴാഴ്ച) രാവിലെ 11 മണിക്ക് ഗുരുവായൂര്‍ നിയോജകമണ്ഡലം ലീഗ് ഓഫീസില്‍ നിന്ന് നിരവധി  പ്രവര്‍ത്തകരോടൊപ്പം എത്തിയാണ് പത്രിക സമര്‍പ്പിച്ചത്. ചാവക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ എത്തിയ അഷ്‌റഫ്‌ കോക്കൂര്‍ ഇലക്ഷന്‍ വരണാധികാരി അസിസ്ടന്റ് റിട്ടേണിങ് ഓഫീസര്‍ കെ എസ്‌ ദിനേശന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.

2011, മാർച്ച് 23, ബുധനാഴ്‌ച

ഗുരുവായൂര്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ വി അബ്ദുല്‍ കാദര്‍ പത്രിക സമര്‍പ്പിചു

ഷാക്കിറലി കെ തിരുവത്ര
ചാവക്കാട്: ഗുരുവായൂര്‍ നിയോജക മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ വി അബ്ദുല്‍ കാദര്‍ എലെക്ഷന് വരണാധികാരി അസിസ്ടന്റ്റ് റിട്ടേണിങ് ഓഫീസര്‍ കെ എസ്‌ ദിനേശന് മുമ്പാകെ  ‍നാമ നിര്‍ദേശ പത്രിക സമര്‍പ്പിചു. ബുധനായ്ച്ച ഉച്ചക്ക് 12നാണ്  സമര്‍പ്പിച്ചത്.

ആരാധനാലയങ്ങളുടെ മണ്ഡലത്തില്‍ ഇക്കുറി പോരാട്ടം പൊടിപാറും

 ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രവും പാലയൂര്‍ പള്ളിയും മണത്തല പള്ളിയുമൊക്കെ ഉള്‍പ്പെടുന്ന ആരാധനാലയങ്ങളുടെ മണ്ഡലത്തില്‍ ഇക്കുറി പോരാട്ടം പൊടിപാറും. സിപിഎമ്മിനു വേണ്ടി മത്സരരംഗത്തുള്ള വഖഫ് ബോര്‍ഡ് ചെയര്‍മാനും സിറ്റിംഗ് എംഎല്‍എയുമായ കെ.വി. അബ്ദുള്‍ ഖാദറിനെ എതിരിടാന്‍ യുഡിഎഫ് ഘടകകക്ഷിയായ മുസ്്ലിം ലീഗ് രംഗത്തിറക്കുന്നത്, മലബാറില്‍ ലീഗിന്റെ സ്വാധീനം ഉറപ്പിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച കോക്കൂര്‍ മാനംകണ്ടത്ത് കുടുംബാംഗമായ അഷ്റഫ് കോക്കൂരിനെയാണ്. പ്രചാരണരംഗത്ത് അബ്ദുള്‍ ഖാദര്‍ മുന്നിലാണെങ്കിലും ഒരുപടി മുന്നേറാന്‍ ഇനിയും സമയമുണ്െടന്ന നിലപാടില്‍ ലീഗും പ്രചാരണരംഗത്ത് ചുവടുവച്ചുകഴിഞ്ഞു.

തൃപ്രയാറില്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിയും വീട്ടമ്മയും മരിച്ചു

തൃപ്രയാര്‍: ദേശീയപാത 17ലെ തൃപ്രയാര്‍ തെക്കേ ആല്‍മാവിനു സമീപം സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോയിലുണ്ടായിരുന്ന രണ്ടുപേര്‍ മരിച്ചു. താന്ന്യം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനടുത്ത് മാക്കോറ്റിപ്പാടം രായംമരയ്ക്കാര്‍ വീട്ടില്‍ സെയ്തുമുഹമ്മദിന്റെ മകന്‍ സഫീര്‍ (13), തളിക്കുളം കൊപ്രക്കളം പടിഞ്ഞാറ് മതിലകത്തു വീട്ടില്‍ അഷറഫിന്റെ ഭാര്യ ജുബൈരിയ (35) എന്നിവരാണ് മരിച്ചത്. സെയ്തമുഹമ്മദിന്റെ ഭാര്യ സുലൈഖ (35), തളിക്കുളം ഒസ്സാരുവീട്ടില്‍ മുഹമ്മദാലിയുടെ ഭാര്യ നബീസക്കുട്ടി (42), ഓട്ടോ ഡ്രൈവര്‍ പുത്തന്‍തോട് പടിഞ്ഞാറ് അറക്കവീട്ടില്‍ സലീം (സൂപ്പി-43) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൃശ്ശൂര്‍ വെസ്റ്റ്‌ഫോര്‍ട്ട് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. സുലൈഖയുടെ നില ഗുരുതരമാണ്.

കടല്‍ത്തീരത്ത് ഡോള്‍ഫിന്‍ ചത്ത് കരക്കടിഞ്ഞു

കെ.എം.അക്ബര്‍
ചാവക്കാട്: കടപ്പുറം  അഞ്ചങ്ങാടി വളവില്‍ കടല്‍ത്തീരത്ത് ഡോള്‍ഫിന്‍ ചത്ത് കരക്കടിഞ്ഞു. കഴിഞ്ഞ ദിവസമാണ് ആറടിയോളം നീളമുള്ള ഡോള്‍ഫിന്റെ ജഡം കടല്‍ തീരത്തെ കരിങ്കല്‍ ഭിത്തിക്കു മുകളില്‍ അടിഞ്ഞത്. വിവരമറിഞ്ഞ് പഞ്ചായത്ത് അധികൃതരെത്തി കടല്‍തീരത്തു തന്നെ കുഴിച്ചുമൂടി. മല്‍സ്യ ബന്ധന ബോട്ടുകളുടെ പ്രൊപ്പല്ലറുകളില്‍ തട്ടി ഡോള്‍ഫിനുകള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്.

കടന്നല്‍ കുത്തേറ്റ് മൂന്ന് കുട്ടികള്‍ക്ക് പരിക്ക്

കെ.എം.അക്ബര്‍
ചാവക്കാട്: എടക്കഴിയൂരില്‍ മൂന്ന് കുട്ടികള്‍ക്ക് കടന്നല്‍ കുത്തേറ്റു. എടക്കഴിയൂര്‍ ആറാംകല്ല് പടിഞ്ഞാറ് കല്ലുവളപ്പില്‍ വീട്ടില്‍ റഫീഖിന്റെ മക്കളായ റിംഷ (11), റിംഷാദ് (എട്ട്), റഫീഖിന്റെ സഹോദരന്‍ റൈഫുവിന്റെ മകന്‍ റിഹാന്‍ (രണ്ടര) എന്നിവര്‍ക്കാണ് കുത്തേറ്റത്.

ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഓട്ടോ റിക്ഷ കുളത്തിലേക്ക് മറിയാതെ അത്ഭുതകരമായി രക്ഷപെട്ടു

ഇസ്ഹാക്ക്‌ അബ്ദുളള
പാവറട്ടി: ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ പോന്നാം കുളത്തിലോട്ടു മറിയാതെ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ രാവിലെ ( 22 - 03 - 2011 ) എട്ടു മണിയോടെ വെന്മേനാട് പോന്നാംകുളത്തിനടുത്തായിരുന്നു അപകടം. 

2011, മാർച്ച് 22, ചൊവ്വാഴ്ച

കളഞ്ഞു കിട്ടിയ 50000 രൂപ ഉടമക്ക് തിരികെ നല്‍കി യുവാക്കള്‍ മാതൃകയായി


ഷാക്കിറലി
ചാവക്കാട്: ചാവക്കാട് ഫെടറല്‍ ബാങ്കില്‍നിന്ന്‌ വീണുകിട്ടിയ 50000 രൂപ ഉടമക്ക് തിരികെ നല്‍കി യുവാക്കള്‍ മാതൃകയായി. എടക്കഴിയൂര്‍ ലൈഫ്‌കെയര്‍ പ്രവര്‍ത്തകരും , എടക്കഴിയൂര്‍ സ്വദേശികളായ പുളിക്കല്‍ ഉംബായിയുടെ മകന്‍ ഷബീറും , കുരിക്കളകത്ത് ഫിറോസുമാണ് ബാങ്കില്‍നിന്ന്‌ വീണുകിട്ടിയ 50000 രൂപ ഉടമക്ക് തിരികെ ഏല്‍പിച്ചത്.

2011, മാർച്ച് 21, തിങ്കളാഴ്‌ച

ഗുരുവായൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥി അഷറഫ് കോക്കൂരിനെതിരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍


ചാവക്കാട്: ഗുരുവായൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥി അഷറഫ് കോക്കൂരിനെതിരെ യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രകടനം. പ്രചരണത്തിനിറങ്ങിയ സ്ഥാനാര്‍ഥി പ്രകടനക്കാരെ കണ്ട് കാറില്‍ കയറി സ്ഥലം വിട്ടു. ഇറക്കുമതി സ്ഥാനാര്‍ഥി വേണ്ടെന്നാവശ്യപ്പെട്ടാണ് രാത്രി 7.30 ഓടെയാണ് അഞ്ചങ്ങാടി വളവില്‍ നിന്നും നൂറോളം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.

പാവറട്ടിയില്‍ കുരുവിക്ക് കൂടൊരുക്കി

പാവറട്ടി: ലോക കുരുവിദിനത്തോടനുബന്ധിച്ച് പാവറട്ടി അങ്ങാടിയില്‍ കുരിവിക്കൂടൊരുക്കി. പരിസ്ഥിതി സംഘടനയായ ഗ്രീന്‍ഹാബിറ്റാറ്റിന്റെ നേതൃത്വത്തിലാണ് ലോക കുരുവിദിനം വിപുലമായ പരിപാടികളോടെ ആചരിച്ചത്. തേന്‍കുരുവിമുതല്‍ ദേശീയപക്ഷിയായ മയില്‍വരെ നൂറ്റിയിരുപതോളം പക്ഷികളെ നമ്മുടെ നാട്ടില്‍തന്നെ കണ്െടത്തിയിട്ടുണ്ട്.

മെഹ്ദി ആവാസ്: പ്രായം തളര്‍ത്താത്ത ചൈതന്യവുമായി ഹൈദ്രേസ് കോയ തങ്ങള്‍

കെ.എം അക്ബര്‍
മലബാറിന്റെ കവാടം എന്നറിയപ്പെടുന്ന ചാവക്കാട്. സമയം രാത്രി ഏഴുമണി. വാഹനങ്ങള്‍ ഹോണടിച്ച് ചീറിപ്പായുന്നു. കടകളടച്ചും മറ്റു ജോലികള്‍ കഴിഞ്ഞും വീടെത്തി കിട്ടാന്‍ നെട്ടോട്ടമോടുന്ന ചിലര്‍. ഇതിനിടെ ഒരുസംഘം തിരക്കിട്ട് ഒരു പഴയ കോണ്‍ക്രീറ്റ് കെട്ടിടം ലക്ഷ്യം വെച്ച് വിവിധയിടങ്ങളില്‍ നിന്നും വരുന്നുാവും. ഗസലിന്റെ സംഗീത തലങ്ങള്‍ തേടിയാണ് ആ സംഘത്തിന്റെ യാത്ര. വര്‍ഷം ആറായി. ചാവക്കാട് അരിയങ്ങാടിയിലെ പഴയ കോണ്‍ക്രീറ്റ് കെട്ടിടത്തിനുള്ളില്‍ നിന്നും ഗസലുകള്‍ അലയടിച്ചുയരുകയാണ്. പഴമയുടെ പ്രൌഡിയില്‍ ഉയര്‍ന്നു നില്‍ക്കുന്ന ആ കെട്ടിടത്തിനകത്തെത്തി ഗസലിന്റെ പെരുമഴയില്‍ കുളിരു കോരുകയാകും ആ സംഘം.

2011, മാർച്ച് 20, ഞായറാഴ്‌ച

കരകാണാക്കടലലമേലേ.... മോഹപ്പൂങ്കുരുവി പറന്നേ....

കെ.എം.അക്ബര്‍
ചേറ്റുവ അഴിമുഖം. തൃശൂര്‍ ജില്ലയിലെ ചാവക്കാടിനടുത്തെ ഈ അഴിമുഖം പ്രാചീന തുറമുഖങ്ങളിലൊന്നായിരുവെന്ന് ലോകം സാക്ഷ്യപ്പെടുത്തുന്നു. കൊളോണിയല്‍ കാലഘട്ടത്തിലെ വാണിജ്യ മല്‍സരങ്ങളില്‍ ചേറ്റുവയുടെ ആധിപത്യത്തിനായുള്ള യുദ്ധങ്ങള്‍ നിര്‍ണായകമായിരുന്നു. ടിപ്പു സുല്‍ത്താനും ഡച്ചുകാരും ഇംഗ്ളീഷുകാരും സാമൂതിരിയും അങ്ങനെ ചേറ്റുവ തുറമുഖത്തിന്റെ അധിപന്‍മാരായി.

മരുതയൂര്‍ പൂരം ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു

സിദ്ധീഖ് കൈതമുക്ക്
പാവറട്ടി: മരുതയൂര്‍ പൂരം ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ ആയിരങ്ങളെ സാക്ഷി നിറുത്തി അതി വിപുലമായി ആഘോഷിച്ചു. ഗജവീരന്മാരും, വിവിധ തരം വാദ്യമേളങ്ങളും, നിലക്കാവടികളും, പൂക്കാവടികളും, തെയ്യങ്ങളും പൂതാലങ്ങളും പൂരാഘോശത്തെ വര്ന്നാഭമാക്കി.

2011, മാർച്ച് 18, വെള്ളിയാഴ്‌ച

സി.എം.ആര്.‍സി. ദുബായ് ചാപ്റ്റര്‍ ഭാരവാഹികള്‍

ദുബായ്: ചേറ്റുവ മുസ്ലിം റിലീഫ് കമ്മറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞെടുത്തു. മുഖ്യരക്ഷാധികാരി: പി.എ.കുഞിമുഹമ്മദ് ഹാജി, പ്രസി:വി.ബി.മജീദ്, വൈസ് പ്രസി: യുസുഫ്, സെക്ര: കാദര്‍, ജോ.സെക്ര: മുബാരക്, ട്രഷ: എന്‍.എച്.ഷാഹുല്‍ഹമീദ് എന്നിവരെയും ഇരുപത്തിരണ്ടംഗ എക്സിക്യൂട്ടീവ് മെംബര്‍മാരെയും തിരഞെടുത്തു. 

2011, മാർച്ച് 14, തിങ്കളാഴ്‌ച

മല്‍സ്യബന്ധനത്തിനുപോയ ബോട്ട് ആഴക്കടലില്‍ തകര്‍ന്നു: തൊഴിലാളികള്‍ രക്ഷപ്പെട്ടു

കെ.എം.അക്ബര്‍
ചാവക്കാട്:  കടപ്പുറം മുനക്കകടവ് ഫിഷ്ലാലിന്റിങ് സെന്ററില്‍ നിന്നു മല്‍സ്യബന്ധനത്തിനുപോയ ബോട്ട് ആഴക്കടലില്‍ തകര്‍ന്നു. തൊഴിലാളികള്‍ രക്ഷപ്പെട്ടു.  കൊല്ലം സ്വദേശി സുധാകാരന്‍ ഇന്നലെ രാത്രി പത്തരയോടെ വാടാനപ്പള്ളി കടല്‍തീരത്തും  അമ്പലപ്പുഴ സ്വദേശി നസീര്‍ നാട്ടിക കടല്‍തീരത്തും കയറി.  ബാക്കിയുള്ളവരെ മല്‍സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി.

2011, മാർച്ച് 13, ഞായറാഴ്‌ച

വിസ്മയക്കാഴ്ചയൊരുക്കി ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവം ആഘോഷിച്ചു


ചാവക്കാട്: വിസ്മയക്കാഴ്ചയൊരുക്കി ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവം ആഘോഷിച്ചു. തന്ത്രി തിലകന്‍, മേല്‍ശാന്തി ശിവാനന്ദന്‍, ഷിജില്‍ വൈശാഖ്, അജീഷ്, ഷാജി, പത്മദാസ് എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. 2.30ന് ക്ഷേത്രംവക എഴുന്നള്ളിപ്പ് ആരംഭിച്ചു. 4 മുതല്‍ വിവിധ കരകളില്‍ നിന്ന് എഴുന്നള്ളിപ്പുകള്‍ ആരംഭിച്ചു. തുടര്‍ന്ന് നടന്ന കൂട്ടിയെഴുന്നള്ളിപ്പില്‍ 26 ഗജവീരന്മാര്‍ അണിനിരന്നു. എടക്കളത്തൂര്‍ അര്‍ജുനന്‍ ഭഗവത് തിടമ്പേറ്റി. തിരുവല്ല രാധാകൃഷ്ണന്‍, ചൊവ്വല്ലൂര്‍ മോഹനന്‍, ഗുരുവായൂര്‍ ശശികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളം അരങ്ങേറി. ദീപാരാധനയ്ക്കുശേഷം വെടിക്കെട്ടും നടന്നു. രാത്രി 8ന് ആറാട്ട് എഴുന്നള്ളിപ്പും പത്തിന് ആറാട്ടും നടന്നു.
വാര്‍ത്തയും, പടങ്ങളും അയച്ചുത്തന്നത്: ഷാക്കിറലി ചാവക്കാട്‌

2011, മാർച്ച് 11, വെള്ളിയാഴ്‌ച

ജപ്പാനില്‍ സുനാമി: വന്‍ നാശനഷ്ടം



ടോക്കിയോ: ടോക്കിയോ: ജപ്പാനില്‍ ആഞ്ഞടിച്ച സുനാമിയില്‍ വന്‍ നാശനഷ്ടം. റിക്ടര്‍ സ്കെയിലില്‍ 8.9 രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയായിരുന്നു സുനാമിത്തിരകള്‍ ആഞ്ഞടിച്ചത്. വടക്കുകിഴക്കന്‍ തീരപ്രദേശത്താണ് സുനാമി കൂടുതല്‍ നാശം വിതച്ചത്. ഇരുപത് മൈലോളം ആഴത്തിലാണ് പ്രകമ്പനം ഉണ്ടായത്.

ഗുരുവായൂര്‍ ഇടത്തോട്ടോ വലത്തോട്ടോ? പ്രവചനാതീതം

കെ എം അക്ബര്
ഗുരുവായൂര്‍: രണ്ട് നഗരസഭകള്‍ ഉള്‍ക്കൊള്ളുന്ന ജില്ലയിലെ ഏക മണ്ഡലമായ ഗുരുവായൂര്‍ ഇക്കുറി ഇടതുമുന്നണിക്കോ വലതുമുന്നണിക്കോ? ഗുരുവായൂര്‍ ആനയോട്ടം പോലെ പ്രവചനം അസാധ്യം. ഇതു തന്നെയാണ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനങ്ങള്‍ വൈകിപ്പിക്കുന്നതും. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി നിലവിലെ എം.എല്‍.എയും കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ വി അബ്ദുല്‍ ഖാദര്‍ തന്നെ മല്‍സര രംഗത്തിറങ്ങുമെന്ന് ഉറപ്പാണെങ്കിലും യു.ഡി.എഫിന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തത് എല്‍.ഡി.എഫ് കേന്ദ്രങ്ങളെ അസ്വസ്ഥരാക്കുന്നുണ്ട്.

2011, മാർച്ച് 9, ബുധനാഴ്‌ച

ലോകകപ്പ് ക്രിക്കറ്റ്: നെതര്‍ലന്‍ഡ്സിനെ കീഴടക്കി ഇന്ത്യ ക്വാര്‍ട്ടറില്‍


ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റില്‍ കുഞ്ഞന്‍മാരായ നെതര്‍ലന്‍ഡ്സിനോട് ഇന്ത്യ വിറച്ചു ജയിച്ചു. നെതര്‍ലന്‍ഡ്സ് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ഇന്ത്യക്ക് അഞ്ചു മുന്‍നിര വിക്കറ്റുകള്‍ ബലികഴിക്കേണ്ടിവന്നു. 36.5. ഓവറിലാണ് ഇന്ത്യ ലക്ഷ്യത്തിലെത്തിയത്. വിജയത്തോടെ ക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിക്കുന്ന ആദ്യ ടീമാവാനും ഇന്ത്യക്കായി. സ്കോര്‍: നെതര്‍ലന്‍ഡ്സ്: 46.4 ഓവറില്‍ 189, ഇന്ത്യ: 36.5 ഓവറില്‍ 191/5.

2011, മാർച്ച് 8, ചൊവ്വാഴ്ച

കോളേജ് ഓഫ് ഇസ്‌ലാമിക് സയന്‍സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

വാടാനപ്പള്ളി: വാടാനപ്പള്ളി ഇസ്റ നടത്തുന്ന കോളേജ് ഓഫ് ഇസ്‌ലാമിക് സയന്‍സിലേക്ക് 2011  - 2018  അധ്യായന വര്‍ഷത്തേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഈ വറ്ഷം SSLC പരീക്ഷ എഴുതുന്ന കുട്ടികളില്‍ നിന്നാണ് അപേക്ഷകള്‍ സ്വീകരിക്കുക.

വേനല്‍ ചൂടില്‍ തീ പിടുത്തം വ്യാപക നഷ്ടം

സിദ്ധീഖ് കൈതമുക്ക് 
പാവറട്ടി: മുല്ലശേരി പറമ്പന്‍തള്ളിയിലും,  അന്നകര കോക്കൂരും രണ്ടിടങ്ങളിലായി ഇന്നലെ വന്‍ തീ പിടുത്തമുണ്ടായി. തെങ്ങുകളും, കശുവണ്ടിയും അടക്കം അനേകം ഫല വൃക്ഷങ്ങളും കത്തി നശിച്ചു. ഇന്നലെ ഉച്ചയോടു കൂടെ കോക്കൂരില്‍  ചിറക്കല്‍ അമ്പലത്തിനു സമീപം ആരാന്കുളം വിജയന്‍റെ തെങ്ങിന്‍ തോപ്പിലാണ് ആദ്യം തീപിടുതമുണ്ടായത്.

പാവറട്ടി വിശുദ്ധ ഓസെപ് പിതാവിന്റെ തീര്‍ത്തകേന്ദ്രത്തില്‍ നോമ്പുകാല ബുധനാഴ്ച ആചരണവും , മരണ തിരുന്നാള്‍ ആഘോഷവും

സിദ്ധീഖ് കൈതമുക്ക്
പാവറട്ടി: പാവറട്ടി വിശുദ്ധ ഓസെപ് പിതാവിന്റെ തീര്‍ത്തകേന്ദ്രത്തില്‍ നോമ്പുകാല ബുധനാഴ്ച ആചരണവും , മരണ തിരുന്നാള്‍ ആഘോഷവും ഫാ: വടക്കേതലയുടെ മുഖ്യ കാര്‍മികത്വത്തില്‍ ദിവ്യബലിയും വചനസന്ദേശവും നടക്കും. തിരുകര്‍മ്മത്തിനു ശേഷം ദേവാലയത്തില്‍ ശിശുക്കള്‍ക്ക് ആദ്യ ചോറൂണും, പരിഷ്‌ ഹാളില്‍ ഭക്തജനങ്ങള്‍ക്ക് ഭക്ഷണവിതരണവും ഉണ്ടായിരിക്കും.

മണി ചെയിന്‍ വഴി അഞ്ചേകാല്‍ ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റില്‍

പാവറട്ടി: മണിചെയിന്‍ തട്ടിപ്പിലൂടെ അഞ്ചേകാല്‍ ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയെ പാവറട്ടി പോലിസ് അറസ്റ്റ് ചെയ്തു. വെള്ളാങ്കല്ലൂരിലെ നാനോ സൂപ്പര്‍ കമ്പനി എന്ന സ്ഥാപന ഉടമ കയ്പമംഗലം ഐലൂര്‍ ക്ഷേത്ര പരിസരത്ത് താമസിക്കുന്ന കല്ലേപറമ്പില്‍ ഗിരീഷി(37)നെയാണ് പിടികൂടിയത്.

ഒരുമനയൂരില്‍ മാരകായുധങ്ങളുമായി മൂന്നംഗസംഘം പിടിയില്‍

ചാവക്കാട്: മാരകായുധങ്ങളുമായി കാറിലെത്തി മറ്റൊരു സംഘവുമായി ഏറ്റുമുട്ടുന്നതിനിടെ പോലിസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്നു പേരെ പോലിസ് പിടികൂടി.

2011, മാർച്ച് 7, തിങ്കളാഴ്‌ച

ഗുരുവായൂരില്‍ മൂന്ന് ആനകള്‍ ഇടഞ്ഞു; നിരവധിപേര്‍ക്ക് പരിക്ക്

കെ.എം.അക്ബര്‍
ഗുരുവായൂര്‍: ക്ഷേത്രത്തില്‍ കാഴ്ചശീവേലിക്കിടെ മൂന്ന് ആനകള്‍ ഇടഞ്ഞു. നിരവധി പേര്‍ക്ക് പരിക്ക്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഗോകുല്‍, രാമന്‍കുട്ടി, കുട്ടിശങ്കരന്‍ എന്നീ ആനകളാണ് ഇടഞ്ഞത്.

2011, മാർച്ച് 6, ഞായറാഴ്‌ച

കളഞ്ഞു കിട്ടിയ ആഭരണവും,ആധാരവും ഉടമകള്‍ക് തിരിച്ചു നല്‍കി യുവാക്കള്‍ മത്ര്‍കയായി

സിദ്ധീക് കൈതമുക്ക്
പാവറട്ടി: മണത്തലയിലും പാവറട്ടിയിലും കളഞ്ഞു പോയ ആധാരവും, മറ്റു രേഖകളും, രണ്ടു പവന്റെ സ്വര്‍ണ  വളയടങ്ങിയ പേഴ്സും യഥാര്‍ത്ഥ ഉടമകള്‍ക് മടക്കി നല്‍കി യുവാക്കള്‍ സത്യ സന്ദതയുടെ ആള്‍ രൂപങ്ങളായി  മാറി. എളവള്ളി പറക്കാട് പുല്ലാനിപരമ്പത് കൃഷ്ണന്‍ കുട്ടിയുടെ മകന്‍ മനോജിനു പാവറട്ടി ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആധാരവും, മറ്റു രേഖകളും കളഞ്ഞു കിട്ടുകയുണ്ടായി.

2011, മാർച്ച് 5, ശനിയാഴ്‌ച

ലോകത്തിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് മ്യൂസിയം ഖത്തറിലേത്


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഖത്തര്‍ ഒളിമ്പിക്‌സ് സ്‌പോര്‍ട്‌സ് മ്യൂസിയത്തിനു ലോകത്തിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് മ്യൂസിയം എന്ന ബഹുമതി.ഖത്തറിന്റെ കായികചരിത്രം വിവരിക്കുന്നതും ഇത് എന്തായിരുന്നുവെന്ന് ഭാവിതലമുറയേയും പെതുജനങ്ങളേയും അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. ഖത്തര്‍ ആതിഥ്യം വഹിച്ച കായികമത്സരങ്ങള്‍ ‍, തങ്ങളുടെ വിജയകഥകള്‍ തുടങ്ങി അവിസ്മരണീയ ശേഷിപ്പുകള്‍ അടങ്ങിയതാണ്‌ മ്യൂസിയം ‍.

ജനാധിപത്യത്തില്‍ ഏതെങ്കിലും ഒരു വിഭാഗം പിന്തള്ളപ്പെട്ടാല്‍ അത് പൊതു സമൂഹത്തിന്റെ നിലനില്‍പ്പിനെ ബാധിക്കും

ചാവക്കാട്: ജനാധിപത്യത്തില്‍ ഏതെങ്കിലും ഒരു വിഭാഗം പിന്തള്ളപ്പെട്ടാല്‍ അത് പൊതു സമൂഹത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി ആരിഫലി അഭിപ്രായപ്പെട്ടു. വിമണ്‍സ് ഇസ്ലാമിയ കോളേജ് വാര്‍ഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

2011, മാർച്ച് 4, വെള്ളിയാഴ്‌ച

പ്ലസ് ടു വിദ്യാര്‍ഥിനീയേ വീടിനകത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി കണ്ടെത്തി


സിദ്ധീക് കൈതമുക്ക്
പാവറട്ടി: തൊയക്കാവ് കൊഴിപറബില്‍ കൈപട വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകള്‍ ജനീഷ (17) എന്ന പ്ലസ് ടു വിദ്യാര്‍ഥിനീയേ വീടിനകത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി  കണ്ടെത്തി. വീടിനുള്ളില്‍ ജനല്‍ കമ്പിയില്‍ ഷാളില്‍ തൂങ്ങി കട്ടിലിലിരിക്കുന്ന അവസ്ഥയിലാണ് മൃതദേഹം കണ്ടത്.

വീടിന്റെ കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന വാന്‍ തീയിട്ട് നശിപ്പിച്ചു


പാവറട്ടി: വീടിന്റെ കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ഓമ്‌നി വാന്‍ സമൂഹവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു. അന്നകര പൊറത്തൂര്‍ യാക്കോബിന്റെ മകന്‍ ഫ്രാന്‍സീസിന്റെ മാരുതി വാനാണ് തീയിട്ട് നശിപ്പിച്ചത്. തീപ്പിടിത്തത്തെ തുടര്‍ന്ന് വീടിന്റെ ജനല്‍ച്ചില്ലുകളും കത്തിനശിച്ചു. ബുധനാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. ഫ്രാന്‍സിസിന്റെ വീടിന് സമീപത്തുകൂടി ഓടുന്ന ബസ്സിലെ ഡ്രൈവറും കണ്ടക്ടറുമാണ് സംഭവം ആദ്യം കണ്ടത്. ബസ്സിന് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ വൈകിയത്. കാര്‍ കത്തുന്നത് കണ്ട ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് വീട്ടുകാരെയും നാട്ടുകാരെയും വിളിച്ചുണര്‍ത്തി. തുടര്‍ന്നാണ് തീയണച്ചത്. പാവറട്ടി എസ്‌ഐ പി.വി. രാമചന്ദ്രന്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

സ്‌പോണ്‍സര്‍ഷിപ്പ് മാറ്റ തട്ടിപ്പ് എംബസിയില്‍ അറിയിക്കണം: അംബാസഡര്‍


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം വാഗ്ദാനം ചെയ്ത് പണം വാങ്ങുന്നരെക്കുറിച്ച് വ്യക്തമായ വിവരങ്ങളോടെ ആരും പരാതി നല്‍കാന്‍ മുന്നോട്ടുവരാത്തതാണ് നടപടിയെടുക്കുന്നതിനുള്ള പ്രധാന തടസ്സമെന്നും, ഇത്തരക്കാരെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വ പറഞ്ഞു.

ഖത്തര്‍ പരിസ്ഥിതി ബോധവത്കരണം തുടങ്ങി

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ദോഹ ബാങ്കും യുനെസ്‌കോയും സംയുക്തമായി നടപ്പാക്കുന്ന പരിസ്ഥിതി സ്‌കൂള്‍ പദ്ധതി തുടങ്ങി.  പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവത്കരിക്കുക, ശരിയായ പരിസ്ഥിതി ശീലങ്ങള്‍ നടപ്പാക്കുന്നതില്‍ രാജ്യത്തെ എല്ലാ സ്‌കൂളുകളുടെയും പങ്കാളിത്തം ഉറപ്പാക്കുക, അന്തരീക്ഷത്തില്‍ കാര്‍ബണ്‍ സാന്നിധ്യം കുറക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങളെന്ന് യുനെസ്‌കോയുടെയും ദോഹ ബാങ്കിന്റെയും പ്രതിനിധികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

അറബ് പ്രക്ഷോഭങ്ങള്‍ ഇസ്‌ലാമിലടിസ്ഥിതം: ഖറദാവി


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: മതരാഷ്ട്രമല്ല മറിച്ച് ഇസ്‌ലാമികാടിത്തറയിലുള്ള സിവിലിയന്‍ ഭരണസംവിധാനമാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നതെന്ന് അന്തര്‍ദേശീയ മുസ്‌ലിം പണ്ഡിതസഭ അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി പറഞ്ഞു. 'ഭരണാധികാരിയും ഭരണീയനും തമ്മിലെ ബന്ധം' എന്ന തലക്കെട്ടില്‍ പണ്ഡിതസഭ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍വയിലേക്ക് കൊച്ചിയില്‍ അനധികൃത റിക്രൂട്ട്‌മെന്റ്


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഖത്തറിലെ ഗതാഗത കമ്പനിയായ മുവാസലാത്തിന്റെ പേരില്‍ കേരളത്തില്‍ നിന്ന് ഡ്രൈവര്‍മാരുടെ അനധികൃത റിക്രൂട്ട്‌മെന്റ് നടക്കുന്നു. കൊച്ചി കേന്ദ്രമായ വെസ്‌റ്റെന്റ് ഇന്റര്‍നാഷനല്‍ എക്‌സപോര്‍ട്‌സ് ആന്റ് ഇംപോര്‍ട്‌സ് എന്ന ഏജന്‍സി വന്‍തുക ഫീസ് വാങ്ങി അനധികൃതമായി ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നത്. മുവാസലാത്ത് അധികൃതരുടെ അറിവോ അംഗീകാരമോ ഇല്ലാതെ മാസങ്ങളായി നടക്കുന്ന റിക്രൂട്ട്‌മെന്റ് വഴി കേരളത്തില്‍ നിന്ന് ഇതിനകം പലരും ഖത്തറിലെത്തിയിട്ടുണ്ടെന്നറിയുന്നു.

2011, മാർച്ച് 3, വ്യാഴാഴ്‌ച

നിശബ്ദ ജനസേവകന്:‍ നാടിന്‍റെ സ്വന്തം അബ്ബാസ്‌


സിദ്ദിഖ്‌ കൈതമുക്ക്
ഈ മുഖം പരിചിതമല്ലാത്ത, ഈ ആങ്ക്യഭാഷ തൊട്ടറിയാത്ത ആരെങ്കിലുമുണ്ടാകുമോ നമ്മുടെ നാട്ടില്‍! കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്നവര്‍ വരെയുള്ള ആബാലവ്ര്ധം ജനങ്ങള്കുമറിയാം പാവറട്ടി വെന്മേനാട് വാറണ്ടകായില്‍ പരേതനായ ഹസ്സനാര്‍ - പാതുമ്മു ദംബധികളുടെ മകനും ജുബൈരിയയുടെ ഭര്‍ത്താവുമായ 37 കാരനായ, നമ്മളെല്ലാം പൊട്ടനബ്ബാസ് എന്ന് വിളിക്കുന്ന സാക്ഷാല്‍ "അബ്ബാസ്‌" ആണിതെന്നു. വര്‍ത്തമാനകാലത്തില്‍ അബ്ബാസിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക് നമ്മുടെ നാട്ടില്‍ ഏറെ പ്രസക്തിയുണ്ട്. മത സൌഹാര്ധവും, പരസ്പര കൂട്ടായ്മയും അയല്പക്ക സ്നേഹവും ദിനംപ്രധി കൈമോശം വന്നുകൊണ്ടിരിക്കുന്ന പുത്തന്‍ തലമുറയ്ക്ക് തീര്‍ച്ചയായും ഒരു മുതല്‍കൂട്ട് തന്നെയാണ് ഇദ്ദേഹത്തിന്റെ  മാതൃകാപരമായ ഈ പുണ്യ പ്രവര്‍ത്തി.

ഖത്തര്‍ വോഡഫോണിനു ഗ്ലോബല്‍ അവാര്‍ഡ്


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ:  ഖത്തര്‍ വോഡഫോണിനു  മൊബൈല്‍ വഴി പണമയക്കുന്ന സേവനത്തിന് ഗ്ലോബല്‍ മൊബൈല്‍ അവാര്‍ഡ്. ആഗോള വാര്‍ത്താവിനിമയ വ്യവസായ രംഗത്തെ ഏറ്റവും പ്രശസ്തമായ അവാര്‍ഡാണ് വോഡഫോണിന്റെ വി.എം.ടി സേവനത്തിന് ലഭിച്ചിരിക്കുന്നത്.

2011, മാർച്ച് 2, ബുധനാഴ്‌ച

ശിവരാത്രി മഹോത്സവം


സിദ്ദിഖ്‌ കൈതമുക്ക്
പാവറട്ടി: മരുതയൂര്‍ ശ്രീ ദുര്ഗ ദേവി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. പുതുതായി നിര്‍മിച്ച ശ്രീ പരമേശ്വര ക്ഷേത്രത്തിലെ പൂജാ വിധികളും, കര്‍മങ്ങളും ഭക്തിസാന്ദ്രമായി. ശിങ്കാരി മേളം, പഞ്ചവാദ്യം, പൂത്താലം വരവ്, ശിങ്കാരി കാവടി, സിനിമ പ്രദര്‍ശനം, ശ്രീ പാട്ടാളി അപ്പുകുട്ടന്‍ മാസ്ടരുടെ വസതിയില്‍  നിന്നും മുരളീകൃഷ്ണന്‍ എന്ന ഗജവീരന്റെ അകമ്പടിയോടെ താലവും ഉണ്ടായിരുന്നു. കേളി, നിറമാല, തായമ്പക, ആയിരം കുടം ധാര, നവകം എന്നിവയും ആഘോഷത്തിനു മാറ്റു കൂട്ടി. കൃഷ്ണ പൂത്താല കമ്മറ്റി, കൃഷ്ണ കലാവേദി കല്ലെട്ടി, പോര്‍കുളം ബ്രതെഴ്സ് എന്നി വിവിദ കമ്മറ്റികള്‍ പരിപാടികള്‍ക് നേത്രത്വം നല്‍കി.

മധ്യനിരയുടെ കരുത്തില്‍ ഇംഗ്ളണ്ടിനെ അട്ടിമറിച്ച് ലോകകപ്പ് ക്രിക്കറ്റില്‍ അയര്‍ലന്‍ഡിന് ത്രസിപ്പിക്കുന്ന വിജയം

ബാംഗളൂര്‍: മധ്യനിരയുടെ കരുത്തില്‍ ഇംഗ്ളണ്ടിനെ അട്ടിമറിച്ച് ലോകകപ്പ് ക്രിക്കറ്റില്‍ അയര്‍ലന്‍ഡിന് ത്രസിപ്പിക്കുന്ന വിജയം. ഇന്ത്യയുമായുള്ള മത്സരം സമനിലയില്‍ അവസാനിച്ചതിന്റെ നിരാശ മാറും മുന്‍പുതന്നെ ബാംഗളൂര്‍ ചിന്നസ്വാമി സ്റേഡിയം ആന്‍ഡൂ സ്ട്രോസിനും കൂട്ടര്‍ക്കും ഏല്‍പിച്ച കനത്ത ആഘാതമായി ഈ പരാജയം. മൂന്നു വിക്കറ്റിനായിരുന്നു അയര്‍ലന്‍ഡിന്റെ വിജയം.
327 റണ്‍സ് പടുത്തുയര്‍ത്തിയിട്ടും താരതമ്യേന ദുര്‍ബലരായ അയര്‍ലന്‍ഡിനോട് സ്ട്രോസിനും കൂട്ടര്‍ക്കും പരാജയം സമ്മതിക്കേണ്ടിവന്നു. ആറാമനായി ഇറങ്ങി സെഞ്ചുറി നേടിയ കെവിന്‍ ഒബ്രെയ്നാണ് ഇംഗ്ളണ്ടിന്റെ വിജയപ്രതീക്ഷകള്‍ അട്ടിമറിച്ചത്. മിന്നും വേഗത്തില്‍ (50 പന്തില്‍ നിന്ന്) ആയിരുന്നു ഒബ്രെയ്ന്റെ സെഞ്ചുറി. ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയും ഇതോടെ ഒബ്രെയ്ന്റെ പേരിലായി.
ടീമിന്റെ വിജയലക്ഷ്യത്തിന് 11 റണ്‍സ് അകലെ വെച്ച് ഒബ്രെയ്ന്‍ റണ്ണൌട്ടായി മടങ്ങിയെങ്കിലും ക്രീസിലുണ്ടായിരുന്ന മൂണിയും ജോണ്‍സ്റണും ദൌത്യം ഭംഗിയായി നിര്‍വഹിക്കുകയായിരുന്നു.

പ്രവാസി ബാല്യത്തിനു സാന്ത്വനത്തിന്റെ കുളിര്മഴയായി കളിയൂഞ്ഞാല്‍


കുവൈറ്റ്‌: കേരള ഇസ്ലാഹി സെന്റെര്‍ സാല്മിരയ മൈദാന്‍ ഹവല്ലി യുനിറ്റുകള്‍ സംയുക്തമായി കുവൈറ്റ്‌ വിമോചന ദിനത്തില്‍ സംഘടിപ്പിച്ച "കളിയൂഞ്ഞാല്‍" കുട്ടിക്കൂട്ടായ്മ ഫ്ലറ്റുകളിലെ നാല് ചുമരുകള്ക്കുള്ളില്‍ വീര്പ്പുമുട്ടുന്ന പ്രവാസി ബാല്യത്തിനു സാന്ത്വനത്തിന്റെ കുളിര്മഴയായി. ഊഞ്ഞാല്‍ പാട്ടുകളും പുഴയും, പാടവരന്പുമെല്ലാം കേട്ടറിവുകള്‍ മാത്രമായ ഇവര്ക്ക്  മണ്ണിന്റെട മണമുള്ള കഥ ചൊല്ലിക്കൊടുത്തു നിച്ച് ഓഫ് ട്രൂത്ത് കോ ഓടിനേട്ടര്‍ സുബൈര്‍ പീടിയേക്കല്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. കളിക്കൂടം ലീഡര്‍‍മാരായി നെസ്മിയ ശംസുദ്ധീന്‍, നദീം സാലിഹ് എന്നിവരെ തെരഞ്ഞെടുത്തു.

വിദ്യാര്‍ഥികളില്‍ ചിന്തയുടെ പുതിയ മേച്ചില്‍പ്പുറങ്ങള്‍

പാവറട്ടി: വിദ്യാര്‍ഥികളില്‍ ചിന്തയുടെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ പകര്‍ന്ന് വെന്മേനാട് എം.എ.എസ്.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 'അവയവമഹായുദ്ധം' നാടകം അരങ്ങേറി. മദ്യപാനവും ലഹരിവസ്തുക്കളും വ്യക്തിയിലും സമൂഹത്തിലും ഉണ്ടാക്കുന്ന സങ്കീര്‍ണതകളിലൂടെ ആരംഭിച്ച നാടകത്തിന് അവയവദാനത്തിന്റെ മഹത്വം വിളിച്ചോതി തിരശ്ശീല വീണു. ചലച്ചിത്രതാരം ശിവജി ഗുരുവായൂര്‍ രചനയും സംവിധാനവും നിര്‍വഹിച്ച 15 മിനിട്ട് ദൈര്‍ഘ്യമുള്ളതായിരുന്നു നാടകം.

നാടകത്തിന് മുന്നോടിയായി നടന്ന ആരോഗ്യബോധവത്കരണ യോഗം പി.ടി.എ. പ്രസിഡന്റ് റഹ്മാന്‍ പി. തിരുനെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പല്‍ കെ.ആര്‍. നസീബുള്ള, എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ അനില്‍ കെ. പാപ്പച്ചന്‍, വി.എം. കരീം, വിജു ജോണ്‍, പി. ജോഫി ജോസ്, ജോസ് ടി. മാത്യു എന്നിവര്‍ പ്രസംഗിച്ചു.

യു.ഡി.എഫ് അഴിമതിക്കാരുടെ മുന്നണി: മന്ത്രി സി ദിവാകരന്‍

കെ എം അക്ബര്‍
ചാവക്കാട്: കുഞ്ഞാലികുട്ടിമാര്‍ക്കും പി ജെ ജോസഫുമാര്‍ക്കുമുള്ള മുന്നണിയാണ് യു.ഡി.എഫ് എന്ന് ഭക്ഷ്യ മന്ത്രി സി ദിവാകരന്‍ അഭിപ്രായപ്പെട്ടു. എല്‍.ഡി.എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് ചാവക്കാട് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. യു.ഡി.എഫില്‍ അഴിമതി നടത്തുന്നവരും സമൃദിയാണെന്നും ഇത്ര കാലം ഭരിച്ച എല്‍.ഡി.എഫ് മന്ത്രിമാര്‍ക്ക് തങ്ങളുടെ കൈകള്‍ ശുദ്ധമാണെന്ന് പറയാന്‍  പേടിയില്ലെന്നും അദേഹം പറഞ്ഞു.
യു.ഡി.എഫിനെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാന്‍ ചില മാധ്യമങ്ങള്‍ മൊത്തക്കരാര്‍ ഏറ്റെടുത്തിരിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി എം എ ബേബി പറഞ്ഞു.

എല്ലാവരും ഒരുപോലെയാണെന്നുള്ള ഇത്തരം പത്രങ്ങളുടെ നിലപാട് ആപല്‍ക്കരമാണ്.  പി ടി കുഞ്ഞു മുഹമ്മദ് അധ്യക്ഷത വഹിച്ചു.  മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എം.എല്‍.എ മാരായ കെ വി അബ്ദുല്‍ ഖാദര്‍, ബാബു എം പാലിശേരി, എ.എ അസീസ്, ബേബി ജോണ്‍, ഉഴവൂര്‍ വിജയന്‍, സി കെ നാണു, സ്കറിയ തോമസ്, എ കെ സതീരത്നം, ടി ടി ശിവദാസ്, കെ കെ സുധീരന്‍, പി കെ സെയ്താലിക്കുട്ടി, എം കൃഷ്ണദാസ്, എന്‍ കെ അക്ബര്‍, സുരേഷ് വാര്യര്‍ സംസാരിച്ചു.

ബൈക്കിലിടിച്ച് നിര്‍ത്താതെ പോയ ടിപ്പര്‍ ലോറി യുവാക്കള്‍ പിന്തുടര്‍ന്നു പിടികൂടി

കെ എം അക്ബര്‍
ചാവക്കാട്: ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിലിടിച്ച് നിര്‍ത്താതെ പാഞ്ഞ ടിപ്പര്‍ ലോറി യുവാക്കള്‍ പിന്തുടര്‍ന്നു പിടികൂടി. ദമ്പതികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങലില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. മണത്തല അബ്ദുല്‍ ഷുക്കൂര്‍ മൌലവിയുടെ മകന്‍ സെയ്നുദീന്‍, ഭാര്യ സുബൈദ എന്നിവര്‍ സഞ്ചരിച്ചി ബൈക്കിലിടിച്ച ടിപ്പര്‍ ലോറി നിര്‍ത്താതെ  പോവുകയായിരുന്നു. ഇതു കണ്ട സി എ റാഫി, പി എം നൌഷാദ്, ഷാഫി എന്നിവര്‍ മറ്റൊരു ബൈക്കില്‍ പിന്തുടര്‍ന്ന് അടിതിരുത്തിയില്‍ വച്ച് ടിപ്പര്‍ ലോറി പിടികൂടുകയായിരുന്നു. ലോറി ഡ്രൈവര്‍ പൊന്നാനി കൂട്ടിന്റകായില്‍ ബഷീറിനെ യുവാക്കള്‍ താക്കീത് ചെയ്തു വിട്ടയച്ചു. ടിപ്പര്‍ ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി ഇയാള്‍ സമ്മതിച്ചു.

അനധികൃത നിയമനങ്ങള്‍ക്ക് ഇടത് യുവജന സംഘടനകള്‍ വിഹിതം പറ്റി: സി എച്ച് റഷീദ്

കെ എം അക്ബര്‍
ചാവക്കാട്: അനധികൃത നിയമനങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്താന്‍ ഇടതുപക്ഷ യുവജനസംഘടനകള്‍ക്ക് കഴിയാത്തത് പങ്ക് കച്ചവടത്തിന്റെ വിഹിതം പറ്റിയതിനാലാണെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി എച്ച് റഷീദ്. മുഖ്യമന്ത്രയുടെ മാഫിയ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട് താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ചാവക്കാട് ഗസ്റ്റ് ഹൌസ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് താലൂക്ക് ഓഫിസിനു മുന്നില്‍ പോലിസ് തടഞ്ഞു. ഇതോടെ സമരക്കാരും പോലിസും തമ്മില്‍ നേരിയ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് നടന്ന ധര്‍ണയില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് വി എം മുഹമ്മദ് ഗസാലി അധ്യക്ഷത വഹിച്ചു. പി എ ഷാഹുല്‍ ഹമീദ്, എ എം സനൌഫല്‍, ടി എം ഇല്ല്യാസ്, നൂര്‍ മുഹമ്മദ് ഹാജി, പി കെ ബഷീര്‍, ടി കെ ഉസ്മാന്‍, ഉമ്മര്‍ ചക്കനാത്ത്, എ എച്ച് സെയ്നുല്‍ ആബിദീന്‍, നൌഷാദ് തെരുവത്ത്, ബി വി കെ മുസ്തഫ തങ്ങള്‍, സുബൈര്‍ തങ്ങള്‍ സംസാരിച്ചു.

2011, മാർച്ച് 1, ചൊവ്വാഴ്ച

എന്‍ഡോസള്‍ഫാന്‍ ദുരിതര്‍ക്ക് പ്രവാസികളുടെ പിന്തുണ വേണം : എം.എ റഹ്മാന്‍

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: എന്‍ഡോസള്‍ഫാന്‍ ദുരിതര്‍ക്ക്   പ്രവാസികളുടെ പിന്തുണ  ആവശ്യമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകനും സാഹിത്യകാരനുമായ എം.എ. റഹ്മാന്‍ പറഞ്ഞു.എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി ദോഹയിലെത്തിയ അദ്ദേഹം ഇന്ത്യന്‍ മീഡിയ ഫോറം (ഐ.എം.എഫ്) സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.

പാവറട്ടി പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിനു തറക്കല്ലിട്ടു

സിദ്ദിഖ്‌ കൈതമുക്ക്
പാവറട്ടി: പാവറട്ടി പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിനു തറക്കല്ലിട്ടു. ത്രശൂര്‍ മദര്‍ കോളേജ് എം ഡി യും, മുല്ലശ്ശേരി കണ്ണോത്  സ്വദേശിയുമായ ഡോക്ടര്‍ എം അലി സൌജന്യമായി നല്‍കിയ സ്ഥലത്ത് പോലീസ് സ്റ്റേഷന്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക് തുടക്കമായി. മുല്ലശ്ശേരി മാത സോമില്‍ പരിസരത്ത് ലക്ഷങ്ങള്‍ വില മതിക്കുന്ന സ്ഥലമാണ്‌ ഡോക്ടര്‍ അലി വിട്ടു നല്‍കിയത്. കെട്ടിട നിര്‍മാണത്തിന് നാല്‍പതു ലക്ഷം രൂപ അനുവദിച്ചു നാളുകല്‍ ഏറെയായെങ്കിലും സ്വന്തമായി സ്ഥലമില്ലാത്തത് കൊണ്ടാണ് ഇത്രയും കാലതാമസം നേരിട്ടത്. എം.എല്‍.എ. മുരളി പെരുനെല്ലി ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം പി.കെ.രാജന്‍, പഞ്ചായത്ത് പ്രസിടന്റുമാരായ ത്രേസ്യാമ രപായി, ഗീത ഭരതന്‍, കെ എ സത്യന്‍, ഗുരുവായൂര്‍ സി ഐ കെ കെ സജീവ്‌, എസ് ഐ പി.വി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ടിച്ചു.

രാമു കാര്യാട്ടിന് ജന്മദേശത്ത് സ്മാരകം

വാടാനപ്പള്ളി: മലയാള സിനിമയെ വിശ്വത്തോളമുയര്‍ത്തിയ സംവിധായകന്‍ രാമു കാര്യാട്ടിന് ജന്മദേശത്ത് സ്മാരകം വേണമെന്ന ആരാധകരുടെ ആവശ്യം യാഥാര്‍ത്ഥ്യത്തിലേയ്ക്ക്. കാര്യാട്ടിന് സ്മാരകം നിര്‍മിക്കാന്‍ ജന്മദേശമായ ചേറ്റുവയില്‍ സര്‍ക്കാര്‍ അനുവദിച്ച 20 സെന്റ് ഭൂമിയുടെ രേഖകള്‍ മന്ത്രി കെ.പി. രാജേന്ദ്രന്‍ ഏങ്ങണ്ടിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശുഭ സുനിലിന് കൈമാറി. ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. അധ്യക്ഷനായി.

സ്മാരകം നിര്‍മിക്കുന്ന ചേറ്റുവ വഴിയോര വിശ്രമകേന്ദ്രം അങ്കണത്തിലാണ് ഭൂമികൈമാറ്റ ചടങ്ങ് നടന്നത്. മലയാള സിനിമയ്ക്ക് അംഗീകാരം നേടിത്തന്ന രാമു കാര്യാട്ടിന് ഉചിതമായ സ്മാരകം ഉയരണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പ്രതിഭകളെ അനുസ്മരിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്- മന്ത്രി പറഞ്ഞു.

ജില്ലാ കളക്ടര്‍ പി.ജി. തോമസ്, സി.പി.ഐ. ജില്ലാ സെക്രട്ടറി സി.എന്‍. ജയദേവന്‍, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ദിലീപ്കുമാര്‍, ജില്ലാ പഞ്ചായത്തംഗം സി.എം. നൗഷാദ്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോരന്‍വീട്ടില്‍ വേലായുധന്‍, അംഗങ്ങളായ കെ.ബി. സുധ, സുമയ്യ സിദ്ധിഖ്, ലസിക, ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.എ. ഹാരിസ്ബാബു എന്നിവര്‍ പ്രസംഗിച്ചു.

ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. മന്ത്രി കെ.പി. രാജേന്ദ്രന് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് രാമു കാര്യാട്ട് സ്മാരകത്തിന് സംസ്ഥാന സര്‍ക്കാര്‍ ഭൂമി അനുവദിച്ചത്. ഏങ്ങണ്ടിയൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സ്മാരക നിര്‍മാണം നടക്കുക.