സിദ്ധീഖ് കൈതമുക്ക്
പാവറട്ടി: മുല്ലശേരി പറമ്പന്‍തള്ളിയിലും, അന്നകര കോക്കൂരും രണ്ടിടങ്ങളിലായി ഇന്നലെ വന്‍ തീ പിടുത്തമുണ്ടായി. തെങ്ങുകളും, കശുവണ്ടിയും അടക്കം അനേകം ഫല വൃക്ഷങ്ങളും കത്തി നശിച്ചു. ഇന്നലെ ഉച്ചയോടു കൂടെ കോക്കൂരില്‍ ചിറക്കല്‍ അമ്പലത്തിനു സമീപം ആരാന്കുളം വിജയന്‍റെ തെങ്ങിന്‍ തോപ്പിലാണ് ആദ്യം തീപിടുതമുണ്ടായത്.
ഇതിനു തൊട്ടു പിറകെ മുല്ലശ്ശേരി പറമ്പന്തള്ളി ക്ഷേത്രത്തിനു സമീപം സുബ്രന്‍ എമ്പ്രാന്തിരിയുടെ വളപ്പിലും തീ പടര്നു. നാലേക്കര്‍ സ്ഥലത്തേക്ക് തീ വ്യാപിക്കുകയും, നൂറോളം തെങ്ങുകളും, മറ്റു ഫല വൃക്ഷങ്ങളും അഗ്നിക്കിരയാവുകയും ചെയ്തു. പുല്ലില്‍ നിന്നുമാണ് തീ പടര്‍ന്നത്. ഗുരുവായൂര്‍ ഫയര്‍ സ്റേഷന്‍ ഉദ്യോഗസ്ഥന്മാരായ എ.എല്‍ ലാസര്‍, ഹരി, ബാബു, പ്രവീണ്‍, വിത്സണ്‍, രാജു, സാംസണ്‍ എന്നിവരുടെ മണിക്കൂറുകള്‍ നീണ്ട പ്രയത്നതിലൂടെയാണ് തീ അണക്കാന്‍ ആയത്. വേനല്‍ ചൂട് കൂടി വരുന്നതിനാല്‍ തീ പിടുത്തം ഒരു തുടര്‍ കഥയാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.