കെ.എം അക്ബര്‍
മലബാറിന്റെ കവാടം എന്നറിയപ്പെടുന്ന ചാവക്കാട്. സമയം രാത്രി ഏഴുമണി. വാഹനങ്ങള്‍ ഹോണടിച്ച് ചീറിപ്പായുന്നു. കടകളടച്ചും മറ്റു ജോലികള്‍ കഴിഞ്ഞും വീടെത്തി കിട്ടാന്‍ നെട്ടോട്ടമോടുന്ന ചിലര്‍. ഇതിനിടെ ഒരുസംഘം തിരക്കിട്ട് ഒരു പഴയ കോണ്‍ക്രീറ്റ് കെട്ടിടം ലക്ഷ്യം വെച്ച് വിവിധയിടങ്ങളില്‍ നിന്നും വരുന്നുാവും. ഗസലിന്റെ സംഗീത തലങ്ങള്‍ തേടിയാണ് ആ സംഘത്തിന്റെ യാത്ര. വര്‍ഷം ആറായി. ചാവക്കാട് അരിയങ്ങാടിയിലെ പഴയ കോണ്‍ക്രീറ്റ് കെട്ടിടത്തിനുള്ളില്‍ നിന്നും ഗസലുകള്‍ അലയടിച്ചുയരുകയാണ്. പഴമയുടെ പ്രൌഡിയില്‍ ഉയര്‍ന്നു നില്‍ക്കുന്ന ആ കെട്ടിടത്തിനകത്തെത്തി ഗസലിന്റെ പെരുമഴയില്‍ കുളിരു കോരുകയാകും ആ സംഘം.
പ്രായം തളര്‍ത്താത്ത ചൈതന്യവുമായി ഹൈദ്രേസ് കോയ തങ്ങള്‍ എന്ന തങ്ങളുപ്പ ഗാനാലാപനം തുടങ്ങി. ഭക്ത മനസിന്റെ കാഴ്ചകളിലെ അചഞ്ചല വിശ്വാസവും സ്നേഹവും നിറഞ്ഞ ആദ്യ ഗസലിനു ശേഷം അടുത്ത ഗസലുയര്‍ന്നു. ഇടക്ക് സഫര്‍ ഖോരാപുരിയുടെ വിഖ്യാതമായ ഗസല്‍. അങ്ങനെ ഓരോരുത്തരും മനോഹര ഗസലുകളുടെ ആലാപനത്തിലൂടെ സദസിനെ ഹര്‍ഷപുളകിതമാക്കി. ചുവന്ന ഇരു വെളിച്ചത്തില്‍ ഗസലിന്റെ ഗാനധാരയില്‍ അലിഞ്ഞ് ഏതോ ലോകങ്ങളിലേക്ക് ഒഴുകി നീങ്ങുന്നതിനിടെ ഒരു ചിത്രത്തില്‍ കണ്ണൊന്നുടക്കി. തബലയും ഹാര്‍മോണിയവുമായി ഗസലിലിഞ്ഞു ചേര്‍ന്ന് ഇരിക്കുന്നവര്‍ക്കു പുറകില്‍ ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന ആ ചിത്രം മറ്റാരുടെതുമല്ല, ഗസല്‍ മാന്ത്രികന്‍ മെഹ്ദി ഹസന്റെതാണ്. അതിനോടു ചേര്‍ന്നു തന്നെ മലയാള ചലചിത്ര രംഗത്ത് ഹിന്ദുസ്ഥാനി സംഗീതത്തെ പരിചയപ്പെടുത്തിയ കോഴിക്കോട് അബ്ദുള്‍ ഖാദര്‍ എന്ന ബാബുരാജിന്റെ ചിത്രവും സ്ഥാനം പിടിച്ചിട്ട്ു. അഞ്ചുവര്‍ഷത്തിലധികമായി ചാവക്കാട് നഗരത്തോട് ചേര്‍ന്ന അരിയങ്ങാടിയില്‍ ഒരു ദിവസം പോലും മുടങ്ങാതെയുള്ള ഒരു സംഘത്തിന്റെ കൂടിച്ചേരലാണിത്.
ഗസല്‍ എന്ന പ്രാണവായു
മുഗള്‍ ദര്‍ബാറുകളിലൂടെ കരുത്താര്‍ജിച്ച ഗസല്‍ എന്ന കാവ്യരൂപം കാലത്തെ അതിജീവിച്ചത് കൂട്ടായ്മയിലൂടെയായിരുന്നു. കവിതയുടെ ശക്തിയും സൌന്ദര്യവും ചോര്‍ന്നു പോകാതെ ആലപിക്കാന്‍ കെല്‍പ്പുള്ള കണ്ഠങ്ങളിലൂടെയായിരുന്നു. അത്തരത്തിലൊരു കൂട്ടായ്മയായിരുന്നു ഇവിടുത്തെ ഈ കൂടിച്ചേരല്‍. രാത്രി പത്തു മണിവരെ ഈ കോണ്‍ക്രീറ്റ് കെട്ടിടത്തിലെ നാലു ചുമരുകള്‍ക്കുള്ളില്‍ ഈ സംഗീത പ്രേമികള്‍ ഒത്തുചേരും. ഇതിനിടയില്‍ പ്രഗല്‍ഭരടക്കം നിരവധി പേര്‍ ഗസല്‍ എന്ന പ്രാണവായു തേടി ഇവിടെയെത്തും. ഗസല്‍ ഗായകരായ ഉമ്പായി, ഷഹ്ബാസ് അമന്‍, നജ്മല്‍ ബാബു, സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദ്, നടന്‍ വി കെ ശ്രീരാമന്‍, മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ, യു.സി.കെ തങ്ങള്‍, തബലിസ്റ്റ് റോഷന്‍, ഗിത്താറിസ്റ്റ് ലത്തീഫ്, ഹംസ വളാഞ്ചേരി അങ്ങിനെ ഒട്ടനേകം പേര്‍ പലതവണയായി സംഗീത ആസ്വാദനത്തിന്റെ നൂതനതലങ്ങള്‍ തേടിയെത്തി. ഭാഷാദേശ ഭേദങ്ങള്‍ക്കതീതമായി ഗസല്‍ സംഗീത പ്രേമികള്‍ക്ക് എന്നുമൊരു ഹരമായിരുന്നു. അതുക്ൊ തന്നെ ഈ അപൂര്‍വ ഗസല്‍ കൂട്ടായ്മയെ കുറിച്ച് കേട്ടറിഞ്ഞ് ധാരാളം വിദേശികളും ഇവിടെയെത്തി ആത്മാവിനെ കുളിരണിയിച്ചു. ഇതിനു പുറമെ ഈ കൂട്ടായ്മ കേരളത്തിന്റെ മുക്കു മൂലകളിലെത്തി ഗസലിന്റെ സംഗീത മഴയും പെയ്യിച്ചു.
മെഹ്ദി ആവാസ്
ഈ കൂട്ടായ്മക്കൊരു പേര്ു 'മെഹ്ദി ആവാസ്'. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ചാവക്കാടിനടുത്തെ ഒരുമനയൂരിലെ കീക്കോട്ട് തറവാട്ടില്‍ നിന്നും ഉയര്‍ന്ന ധ്വനിയായിരുന്നു മെഹ്ദി ആവാസ്. ഇവിടെ നിന്നും ഉയര്‍ന്ന ഗസലിന്റെയും ശുദ്ധ ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും മാസ്മരികത സംഗീതത്തെ പ്രേമിക്കുന്ന സാധാരണക്കാരുടെ സായാഹ്നങ്ങളെ സമ്പന്നമാക്കി. അങ്ങിനെ മെഹ്ദി ആവാസില്‍ അവര്‍ സ്നേഹക്കൂട്ടായ്മയുടെ പന്തലൊരുക്കി. ഒരു സംഗീത പന്തല്‍. ഒരുമനയൂര്‍ കീക്കോട്ട് ഹൈദ്രോസ് കോയ തങ്ങള്‍, കമാല്‍ പുന്ന, ഹാര്‍മോണിസ്റ്റ് കബീര്‍, ഗായകരായ റസാക്ക് അറക്കല്‍, കബീര്‍ എടക്കഴിയൂര്‍, സിറാജ് അമല്‍, കുഞ്ഞിമുഹമ്മദ്, തബലിസ്റ്റ് താക്കു എന്ന അബൂബക്കര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാംകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഈ ഗസല്‍ കൂട്ടായ്മ പിറവിയെടുത്തത്.
ഗസല്‍ എന്ന സംഗീതഹരം
ഗസല്‍ സംഗീത പ്രേമികള്‍ക്ക് എന്നുമൊരു ഹരമാണ്. ഭാഷാ ദേശ മത ഭേദങ്ങള്‍ക്കതീതമായുള്ള സംഗീതഹരം. കാല്‍പനികതയുടെ മറ്റൊരു പേര്. എന്നാല്‍ ഇസ്ലാമിക കാവ്യ പാരമ്പര്യത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഗസല്‍ കാല്‍പനിക ഭാവപ്രധാനമായ ഒരു കാവ്യ സംഗീത ശാഖയാണ്. ഒരു സഹസ്രാബ്ദത്തിന്റെ കഥയെങ്കിലും പറയാനുാവും ഗസലിന്. സാമൂഹിക വികാസ പരിണാമങ്ങളില്‍ ഭാവത്തിലും രൂപത്തിലും നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായതിന്റെ കഥ. 'പ്രിയമുള്ളവളോട് നടത്തുന്ന വര്‍ത്തമാനം' എന്നര്‍ഥമുള്ള ഗസലിന് 'പ്രിയമുള്ളവന്‍' എന്നു തുടങ്ങി 'പ്രിയപ്പെട്ടതെന്തോ അത്' എന്നു വരെയുള്ള അര്‍ത്ഥ വ്യത്യാസം വന്നു. മുഗള്‍ ഭരണ കാലത്ത് ഗസലിന് ലഭിച്ച അംഗീകാരം ഏറെയായിരുന്നു. ആദ്യത്തെ മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ ഗസല്‍ രചയിതാവ് കൂടിയായിരുന്നതായി ചരിത്രം വ്യക്തമാക്കുന്നു. മകന്‍ ഹുമയൂണ്‍ രാജസദസുകളില്‍ ഗസലിനെ പരിപോഷിപ്പിക്കാന്‍ വലിയ സംഗീത സദസുകള്‍ വിളിച്ചു കൂട്ടി. അക്ബറും ജഹാംഗീറും ഇവരില്‍ നിന്നും ഒട്ടും വ്യത്യസ്ഥരായിരുന്നില്ല. അങ്ങനെ മുഗള്‍ ദര്‍ബാറുകളില്‍ നിന്നും ഗസലിന്റെ പെരുമ ഉയര്‍ന്നുപൊങ്ങി. അതുവഴി ഡല്‍ഹിയും ഹൈദരാബാദും ലക്നോവും ഗസല്‍ സംഗീത കേന്ദ്രങ്ങളായി. ഗസലുകളുയര്‍ന്നയിടങ്ങള്‍ ജനനിബിഡങ്ങളായി. പ്രശസ്ത ഗസല്‍ ഗായകന്‍ നജ്മല്‍ ബാബുവാണ് തന്റെ ഗസല്‍ ഭ്രമത്തിന് വിത്തു പാകിയതെന്ന് ഹൈദ്രോസ് കോയ തങ്ങള്‍ പറയുന്നു. 1968 കാലഘട്ടത്തില്‍ കോഴിക്കോട് ജോലിചെയ്യുന്നതിനിടെ ആയിരുന്നു ഇത്. ക്രമേണ ഗസല്‍ എന്നത് ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറിയെന്നും തങ്ങള്‍ പറയുന്നു. ഗസലിനെ കുറിച്ച് വിവരിക്കുമ്പോള്‍ തങ്ങളുപ്പ വാചാലനാവുന്നു.
ഗസലിന്റെ ഭാവി ?
"ഗസല്‍ സ്നേഹ സംഗീതമാണ്. മനുഷ്യ ഹൃദയങ്ങളില്‍ സ്നേഹമുള്ള കാലം വരെ ഗസല്‍ ജീവിക്കും''. ഏഷ്യന്‍ ഭൂഖണ്ഡത്തിലെ മഹാസംഗീതതജ്ഞനായിരുന്ന മെഹ്ദി ഹസന്റെ വാക്കാണിത്. ഗസല്‍ കേള്‍ക്കുക ഹൃദയാവര്‍ജകമായ ഒരനുഭവമാണ്. അതിനേക്കാള്‍ ഹൃദ്യമാണ് കേട്ട ഗസല്‍ ഓര്‍ക്കുകയെന്നത്. അവസാനത്തെ മുഗള്‍ രാജാവ് ശേഖ് ബഹദൂര്‍ഷാ സഫര്‍ രചിച്ച ഗസലുകള്‍ സാധരണക്കാര്‍ ഇന്നും പാടുന്നത് അതൊരു ഹൃദയാവര്‍ജകമായ ഒരനുഭവമായതു ക്ൊ തന്നെയാണ്. പത്തൊന്‍പതും ഇരുപതും നൂറ്റാുകളിലുായ വമ്പിച്ച പരിവര്‍ത്തനങ്ങളാണ് ഗസലുകളില്‍ പുത്തനുണര്‍വുകള്‍ നല്‍കിയത്. കേവല പ്രേമത്തിന്റെ ഭൌതികതയും ആത്മീയവുമായ ജൈവഘടനയുായിരുന്ന ഗസല്‍, ദേശീയതയുടെയും മാനവ സ്നേഹത്തിന്റെയും ഗാഥകളായി മാറി. ഗസലിന്റെ വളര്‍ച്ച വിവിധ ഭാഷകളില്‍ അതിന്റെ സ്വാധീനമുാക്കി. ഇതോടെ മലയാളമുള്‍പ്പെടെയുള്ള സിനിമകളില്‍ ഗസലിന്റെ സ്വാധീനമുയര്‍ന്നു. സാന്ദ്ര ഭാവം ചൊരിഞ്ഞ സിനിമാ സംഗീതം നഷ്ടമായതിന്റെ ഗൃഹാതുരത്വത്തില്‍ കഴിഞ്ഞിരുന്ന സംഗീത പ്രേമികള്‍ക്കും പുതു തലമുറക്കും ഗസല്‍ ഒരു ഹരമായി മാറി. അങ്ങിനെ സംഗീതത്തിന്റെ നൂതന ചക്രവാളത്തിലൂടെ ഗസല്‍ പറന്നുയരുകയായിരുന്നു.
ഇരുളടഞ്ഞ ഗസല്‍
ഗസലുകള്‍ ഉയര്‍ന്നു പൊങ്ങിയിരുന്ന മുശായിരകളുടെയും മെഹ്ഫിലുകളുടെയും സ്ഥാനം നക്ഷത്ര ഹോട്ടലുകളും ക്ളബുകളും തട്ടിയെടുത്തു. അപഭ്രംശം സംഭവവിച്ച ഗസലുകള്‍ പാടാന്‍ ഗായകര്‍ അവിടങ്ങളിലേക്കെത്തി. മുഗള്‍ ദര്‍ബാറുകളെ സംഗീതത്തിന്റെ ആനന്ദത്തിലാറാടിച്ച ഗസലുകള്‍ അങ്ങനെ നക്ഷത്ര ഹോട്ടലുകളിലെ അകത്തളങ്ങളിലെത്തി. ക്രമേണ ഗസല്‍ വരേണ്യ സംസ്ക്കാരത്തിന്റെ ഉപഭോഗ വസ്തുവായി. ഇതിനിടയിലും ഇരുളടഞ്ഞ ഗസല്‍ രംഗത്ത് നേരിയ വെളിച്ചം വിതറി ഗസലിന്റെ വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ച് ചിലര്‍ രംഗത്തെത്തിയത് വിസ്മരിച്ചു കൂടാ. വരേണ്യ സംസ്ക്കാരത്തിന്റെ ആസ്വാധന ഗതിയില്‍ നിന്ന് ജനകീയതയുടെ വഴിയിലേക്ക് ജനഹൃദയങ്ങളുടെ ഈ ഉത്തമ കലാരൂപത്തെ മോചിപ്പിക്കേ സമയം അതിക്രമിച്ചിരിക്കുന്നു. ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ മൈത്രിയും സൌഹാര്‍ദവും ഉറപ്പിക്കാന്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് ഗസലിന്റെ സൌന്ദര്യാംശങ്ങള്‍ക്കെല്ലാം ശ്രേഷ്ഠത പകര്‍ന്നു നല്‍കിയ മെഹ്ദി ഹസന്‍ പറഞ്ഞു. "സംഗീതം പെയ്തിറങ്ങട്ടേ, കലയും. സംഗീതം തന്നെ സ്നേഹത്തിന്റെ രൂപമാണ്. അവയുടെ നീരൊഴുക്കില്‍ ഇവിടം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സുഗന്ധം പരക്കും. അങ്ങനെ അതിര്‍ത്തികളെ സംഗീതവും സ്നേഹവും മറികടക്കും''. ഗസലിന്റെ വിലയറിയാന്‍ ഇതു തന്നെ ധാരാളം.
ഗസലിന്റെ വിജയം
മെഹ്ദി ആവാസിലെ ഓരോ ഗസലും ഓരോ കച്ചേരിയിലും രാഗങ്ങളുടെ കൂടുതല്‍ നിറഭേദങ്ങള്‍ പുല്‍കി ക്ൊ വ്യതസ്തത പുലര്‍ത്തുന്നു. അങ്ങനെ ഗസലിന്റെ സൌന്ദര്യാംശങ്ങള്‍ക്കെല്ലാം ശ്രേഷ്ഠത പകര്‍ന്നു ക്ൊ, ഹിന്ദുസ്ഥാനി സംഗീതത്തിന്റെ രാഗവൈവിധ്യങ്ങള്‍ അവതീര്‍ണമാക്കുകയാണ് മെഹ്ദി ആവാസിലെ സംഗീത കൂട്ടായ്മ. വേദനയും വിരഹവും പ്രണയതാപവും സൃഷ്ടാവിനെ മുന്‍നിര്‍ത്തിയുള്ള ഏറ്റുപറച്ചിലുമെല്ലാം ഏതു ജീവിതത്തിലും പ്രസക്തമായ കാര്യങ്ങളാണ്. ഗസലുകള്‍ കൈകാര്യം ചെയ്യുന്നതും ഇവയൊക്കെ തന്നെ. ഹൃദയത്തില്‍ സ്പര്‍ശിക്കുമ്പോഴാണ് ഗസല്‍ വിജയിക്കൂ. സംഗീതത്തിനെ മനസുകളെ ശാന്തമാക്കാന്‍ കഴിയൂ. എന്നാല്‍ ഇന്ന് സംഗീതത്തെ പലരും മഹായുദ്ധമാക്കുകയാണ്. “നിരന്തരം സംഗീതകൂട്ടായ്മയിലൂടെ ഒരു കൂട്ടം യുവാക്കളില്‍ സ്വഭാവശുദ്ധീകരണം നടത്താനും ഈ ധ്യാനത്തിലൂടെ കഴിയുന്നത് സംഗീതം ഒരു കരുത്തായതിനാലാണ്”. ഹൈദ്രോസ് കോയ തങ്ങളുടെ വാക്കുകളാണിത്. ശരീരത്തെ ഇളക്കിമറിക്കുന്ന പുത്തന്‍ സംഗീത പ്രവണതകള്‍ക്കപ്പുറം മനസിനെ ഏകഗ്രമാക്കുന്ന ധ്യാനരീതിയിലൂടെ ഗസലിലൂടെ സംഗീതത്തിലെ ദൈവിക സാന്നിധ്യം അനുഭവിക്കുന്ന ഈ കൂട്ടായ്മ വേറിട്ടകാഴ്ച തന്നേയാണ്. ഇതു തന്നേയാണ് ഗസലിന്റെ വിജയവും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.