പാവറട്ടി: വീടിന്റെ കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ഓമ്‌നി വാന്‍ സമൂഹവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു. അന്നകര പൊറത്തൂര്‍ യാക്കോബിന്റെ മകന്‍ ഫ്രാന്‍സീസിന്റെ മാരുതി വാനാണ് തീയിട്ട് നശിപ്പിച്ചത്. തീപ്പിടിത്തത്തെ തുടര്‍ന്ന് വീടിന്റെ ജനല്‍ച്ചില്ലുകളും കത്തിനശിച്ചു. ബുധനാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. ഫ്രാന്‍സിസിന്റെ വീടിന് സമീപത്തുകൂടി ഓടുന്ന ബസ്സിലെ ഡ്രൈവറും കണ്ടക്ടറുമാണ് സംഭവം ആദ്യം കണ്ടത്. ബസ്സിന് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ വൈകിയത്. കാര്‍ കത്തുന്നത് കണ്ട ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് വീട്ടുകാരെയും നാട്ടുകാരെയും വിളിച്ചുണര്‍ത്തി. തുടര്‍ന്നാണ് തീയണച്ചത്. പാവറട്ടി എസ്‌ഐ പി.വി. രാമചന്ദ്രന്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
2011, മാർച്ച് 4, വെള്ളിയാഴ്‌ച
വീടിന്റെ കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന വാന്‍ തീയിട്ട് നശിപ്പിച്ചു
പാവറട്ടി: വീടിന്റെ കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ഓമ്‌നി വാന്‍ സമൂഹവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു. അന്നകര പൊറത്തൂര്‍ യാക്കോബിന്റെ മകന്‍ ഫ്രാന്‍സീസിന്റെ മാരുതി വാനാണ് തീയിട്ട് നശിപ്പിച്ചത്. തീപ്പിടിത്തത്തെ തുടര്‍ന്ന് വീടിന്റെ ജനല്‍ച്ചില്ലുകളും കത്തിനശിച്ചു. ബുധനാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. ഫ്രാന്‍സിസിന്റെ വീടിന് സമീപത്തുകൂടി ഓടുന്ന ബസ്സിലെ ഡ്രൈവറും കണ്ടക്ടറുമാണ് സംഭവം ആദ്യം കണ്ടത്. ബസ്സിന് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ വൈകിയത്. കാര്‍ കത്തുന്നത് കണ്ട ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് വീട്ടുകാരെയും നാട്ടുകാരെയും വിളിച്ചുണര്‍ത്തി. തുടര്‍ന്നാണ് തീയണച്ചത്. പാവറട്ടി എസ്‌ഐ പി.വി. രാമചന്ദ്രന്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.