ഷാക്കിറലി കെ തിരുവത്ര
ചാവക്കാട്: ടൌണിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ഒരു കട പൂര്‍ണമായും രണ്ടു കടകള്‍ ഭാഗികമായും കത്തി. ആറു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
പണിക്കവീട്ടില്‍ കുറുവങ്കുഴി നൌഷാദിന്റെ ഉടമസ്ഥതയിലുള്ള പി.കെ. സ്റ്റോഴ്സ് എന്ന കോഴിമുട്ട മൊത്ത കച്ചവട സ്ഥാപനമാണു പൂര്‍ണമായും കത്തിയത്.
തൊട്ടടുത്തുള്ള കുരഞ്ഞിയൂര്‍ സ്വദേശി സിദ്ദീഖിന്റെ പലചരക്കുകടയും പുന്ന സ്വദേശി മുഹമ്മദുണ്ണിയുടെ ഫാന്‍സി കടയുമാണു ഭാഗികമായി കത്തിയത്. ഇന്നലെ രാത്രി 8.45നാണു തീപിടിത്തം. വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടാണു കാരണമെന്നാണു പ്രാഥമിക നിഗമനം.
ടൌണില്‍ ട്രാഫിക്ക് ഐലന്റിനടുത്ത് അരിമാര്‍ക്കറ്റിലേക്കുള്ള റോഡില്‍ വടക്കേഭാഗത്തുള്ള മേലേപുഴയ്ക്കല്‍ ഉണ്ണിരിയുടെ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടത്തിലെ കടകളാണ് അഗ്നിക്കിരയായത്. മേലേയുള്ള ഗോഡൌണില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ അഗ്നിക്കിരയായി. ടൌണില്‍ ഗതാഗതം ഏറെ നേരം തടസപ്പെട്ടു. ഗുരുവായൂരില്‍നിന്നും കുന്നംകുളത്തുനിന്നും അഗ്നിശമന സേനയും ചാവക്കാട് പൊലീസും വ്യാപാരികളും നാട്ടുകാരും ചേര്‍ന്നു തീ അണച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.