സൊഹാര്‍: ഒമാനിലെ സൊഹാറില്‍ പ്രക്ഷോഭകാരികള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് കൊള്ളയടിച്ച ശേഷം കത്തിച്ചു. ആളപായമില്ല; വന്‍ നാശനഷ്ടം.ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. മസ്കറ്റില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സൊഹാറിലെ വ്യവസായ മേഖലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി തൊഴിലാളികള്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ നടത്തി വരികയാണ്.
സൊഹാറിലെ എര്‍ത്ത് റൌണ്ടെബൌട്ടിലാണ് പ്രക്ഷോഭകാരികള്‍ തമ്പടിച്ചിരിക്കുന്നത്. ഇതിനു സമീപമുള്ള ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റാണ് തീവച്ചത്. അതേസമയം കടയിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് ലുലു അറിയിച്ചു. കടയിലുണ്ടായിരുന്ന വസ്തുക്കളെല്ലാം കൊള്ളയടിച്ച ശേഷമാണ് കെട്ടിടത്തിനു തീവെച്ചത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.