ഗുരുവായൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു ചേംബര്‍ ഒാഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ സ്ഥാനാര്‍ഥികളുടെ മുഖാമുഖം പരിപാടി 28നു നാലിന് നഗരസഭാ മൈതാനിയില്‍ നടക്കും. മുഖാമുഖത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.വി. അബ്ദുല്‍ ഖാദര്‍, യുഡിഎഫിന്റെ അഷറഫ് കോക്കൂര്‍,
ബിജെപിയുടെ ദയാനന്ദന്‍ മാമ്പുള്ളി എന്നിവരും സ്വതന്ത്ര സ്ഥാനാര്‍ഥികളും പങ്കെടുക്കുമെന്നു ചേംബര്‍ ഒാഫ് കൊമേഴ്സ് പ്രസിഡന്റ് പി.വി. മുഹമ്മദ് യാസിന്‍, സെക്രട്ടറി രവി ചങ്കത്ത്, ജോയിന്റ് സെക്രട്ടറി ടി.വി. ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.
പൊതുജനങ്ങള്‍ക്കു സ്ഥാനാര്‍ഥികളോട് ഉന്നയിക്കാനുള്ള ചോദ്യങ്ങള്‍ ചേംബര്‍ ഒാഫ് കൊമേഴ്സ് ഭാരവാഹികളെ ഏല്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 99616 10486.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.