പേജുകള്‍‌

2011, മാർച്ച് 23, ബുധനാഴ്‌ച

കടന്നല്‍ കുത്തേറ്റ് മൂന്ന് കുട്ടികള്‍ക്ക് പരിക്ക്

കെ.എം.അക്ബര്‍
ചാവക്കാട്: എടക്കഴിയൂരില്‍ മൂന്ന് കുട്ടികള്‍ക്ക് കടന്നല്‍ കുത്തേറ്റു. എടക്കഴിയൂര്‍ ആറാംകല്ല് പടിഞ്ഞാറ് കല്ലുവളപ്പില്‍ വീട്ടില്‍ റഫീഖിന്റെ മക്കളായ റിംഷ (11), റിംഷാദ് (എട്ട്), റഫീഖിന്റെ സഹോദരന്‍ റൈഫുവിന്റെ മകന്‍ റിഹാന്‍ (രണ്ടര) എന്നിവര്‍ക്കാണ് കുത്തേറ്റത്.
 തൊട്ടടുത്ത വാരിയങ്ങാട്ടില്‍ ഹസന്‍ സെയ്തലവിയുടെ വീട്ടുവളപ്പിലെ തെങ്ങിന്‍ മുകളിലെ കൂട്ടില്‍ നിന്നും കടന്നല്‍ ഇളകി കുട്ടികള്‍ക്ക് കുത്തേല്‍ക്കുകയായിരുന്നു. നിരവധി തവണ പഞ്ചായത്ത് അധികൃതരോട് പരാതിപ്പെട്ടെങ്കിലും കടന്നല്‍ കൂട് നശിപ്പിക്കുന്നതിനായി ഒരു നടപടിയും കൈക്കൊണ്ടില്ലെന്ന് പരാതിയുണ്ട്. കടന്നല്‍ കൂട് നശിപ്പിക്കുതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് നാഷനലിസ്റ്റ് മല്‍സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം കെ ഷംസുദ്ദീന്‍ ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.