പേജുകള്‍‌

MUSLIM LEAG എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
MUSLIM LEAG എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 മാർച്ച് 2, ബുധനാഴ്‌ച

അനധികൃത നിയമനങ്ങള്‍ക്ക് ഇടത് യുവജന സംഘടനകള്‍ വിഹിതം പറ്റി: സി എച്ച് റഷീദ്

കെ എം അക്ബര്‍
ചാവക്കാട്: അനധികൃത നിയമനങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്താന്‍ ഇടതുപക്ഷ യുവജനസംഘടനകള്‍ക്ക് കഴിയാത്തത് പങ്ക് കച്ചവടത്തിന്റെ വിഹിതം പറ്റിയതിനാലാണെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി എച്ച് റഷീദ്. മുഖ്യമന്ത്രയുടെ മാഫിയ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട് താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ചാവക്കാട് ഗസ്റ്റ് ഹൌസ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് താലൂക്ക് ഓഫിസിനു മുന്നില്‍ പോലിസ് തടഞ്ഞു. ഇതോടെ സമരക്കാരും പോലിസും തമ്മില്‍ നേരിയ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് നടന്ന ധര്‍ണയില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് വി എം മുഹമ്മദ് ഗസാലി അധ്യക്ഷത വഹിച്ചു. പി എ ഷാഹുല്‍ ഹമീദ്, എ എം സനൌഫല്‍, ടി എം ഇല്ല്യാസ്, നൂര്‍ മുഹമ്മദ് ഹാജി, പി കെ ബഷീര്‍, ടി കെ ഉസ്മാന്‍, ഉമ്മര്‍ ചക്കനാത്ത്, എ എച്ച് സെയ്നുല്‍ ആബിദീന്‍, നൌഷാദ് തെരുവത്ത്, ബി വി കെ മുസ്തഫ തങ്ങള്‍, സുബൈര്‍ തങ്ങള്‍ സംസാരിച്ചു.

2011 ജനുവരി 2, ഞായറാഴ്‌ച

മതസൌഹാര്‍ദം നിലനിര്‍ത്താന്‍ മുസ്ലിം ലീഗ് എന്നും മുന്‍പന്തിയില്‍: പി കെ കുഞ്ഞാലിക്കുട്ടി

കെ എം അക്ബര്‍
ചാവക്കാട്: മതസൌഹാര്‍ദം നിലനിര്‍ത്താന്‍ മുസ്ലിം ലീഗ് എന്നും മുന്‍പന്തിയിലുണ്ടെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ഒരുമനയൂര്‍ ടോള്‍ പരിസരത്ത് ശബരിമല തീര്‍ഥാടകര്‍ക്ക് ഖത്തര്‍ കെ.എം.സി.സി നടത്തിയ ഇളനീര്‍ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ജില്ലാ ജനറല്‍ സെക്രട്ടറി സി എച്ച് റഷീദ്, പി വി അബ്ദുള്‍ വഹാബ്, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ഇഖ്ബാല്‍, ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റജീനാ മൊയ്നുദീന്‍, വി കെ ഷാഹു ഹാജി, പി എം മുജീബ്, തെക്കരകത്ത് കരീം ഹാജി, വി കെ കുഞ്ഞാലു, വി പി ബക്കര്‍ ഹാജി, ഫൌസിയ ഇഖ്ബാല്‍, പി സി കോയമോന്‍, കെ ജെ ചാക്കോ, വി പി മന്‍സൂര്‍ അലി അബൂബക്കര്‍, ബദറു, എ കെ സെയ്തു മുഹമ്മദ് ഹാജി സംബന്ധിച്ചു.

2010 ഡിസംബർ 14, ചൊവ്വാഴ്ച

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എ സി അഹമ്മദ് നിര്യാതനായി

ചാവക്കാട്: മുസ്്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എ സി അഹമ്മദ് (76) നിര്യാതനായി. ഇന്നലെ രാവിലെ ചാവക്കാട് ബ്ളാങ്ങാട്ടുള്ള മകളുടെ വസതിയിലായിരുന്നു അന്ത്യം. ഭാര്യ: ആമിന. മക്കള്‍: ഷാജി അഹമ്മദ് (ദുബയ്), ബീന, ഷീജ, ബിനി. മരുമക്കള്‍: അഹമ്മദ് കബീര്‍ (ഷാര്‍ജ), നൌഷാദ് (അബൂദബി), ജലീല്‍ (ദുബയ്). സഹോദരന്‍: എ സി നൂറുദ്ദീന്‍.
ചാവക്കാട് ബ്ളാങ്ങാട് അറക്കല്‍ ചേര്‍ക്കല്‍ കുടുംബാംഗമായ എ സി അഹമ്മദിന്റെ അഞ്ചുപതിറ്റാണ്േടാളം നീണ്ട തിളക്കമാര്‍ന്ന പൊതുപ്രവര്‍ത്തനം തലപ്പിള്ളി താലൂക്കിലായിരുന്നു. 45 വര്‍ഷമായി ചേലക്കരക്കടുത്ത് മുള്ളൂര്‍ക്കരയിലായിരുന്നു താമസം. മുള്ളൂര്‍ക്കര ഗ്രാമപ്പഞ്ചായത്ത് നേടിയെടുക്കുന്നതിന് നേതൃത്വം വഹിക്കുകയും ആദ്യത്തെ പ്രസിഡന്റാവുകയും ചെയ്തു. തൃശൂര്‍ ജില്ലയില്‍ മുസ്ലിം ലീഗ് കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ലീഗിന്റെ തലപ്പിള്ളി താലൂക്ക് കമ്മിറ്റി സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയ പദവികളിലൂടെ ജില്ലാ കമ്മിറ്റിയിലെത്തിയ ഇദ്ദേഹം ഖജാഞ്ചി, ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികളും വഹിച്ചു. റൂറല്‍ ഡവലപ്മെന്റ് ബോര്‍ഡ് മെംബര്‍, തൃശൂര്‍ സ്പിന്നിങ് മില്‍ വൈസ് പ്രസിഡന്റ്, തൃശൂര്‍ അര്‍ബര്‍ ഡവലപ്മെന്റ് അതോറിറ്റി മെംബര്‍ തുടങ്ങി നിരവധി ഔദ്യോഗിക ചുമതലകളും വഹിച്ചിട്ടുണ്ട്.
പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി  പി കെ കുഞ്ഞാലിക്കുട്ടി, കല്ലടി മുഹമ്മദ്,  ടി എ അഹമ്മദ് കബീര്‍, കെ പി എ മജീദ്, ടി പി എം സാഹിര്‍, പി വി അബ്ദുല്‍ വഹാബ്, സ്പീക്കര്‍ കെ രാധാകൃഷ്ണന്‍, പി കെ കെ. ബാവ, വി കെ ഇബ്രാഹീംകുഞ്ഞ് എം.എല്‍.എ, സി എ എം എ കരീം, യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് കെ എം ഷാജി, ജന. സെക്രട്ടറി  അഡ്വ. എന്‍ ഷംസുദ്ദീന്‍, ഖജാഞ്ചി പി എം സാദിഖലി, ടി എന്‍ പ്രതാപന്‍ എം.എല്‍.എ,   സി.പി.എം ജില്ലാ സെക്രട്ടറി ബേബി ജോണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ദാസന്‍, കെ വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ പരേതന്റെ വസതിയിലെത്തി. ബ്ളാങ്ങാട് ജുമാമസ്ജിദില്‍ നടന്ന ജനാസ നമസ്കാരത്തിന് മുസ്്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. മുള്ളൂര്‍ക്കര പഞ്ചായത്തില്‍ ഇന്നലെ അനുശോചകസൂചകമായി ഹര്‍ത്താലാചരിച്ചു.

2010 ഡിസംബർ 10, വെള്ളിയാഴ്‌ച

മുസ്‌ലീം ലീഗില്‍ ശുദ്ധികലശം തുടങ്ങി

ചാവക്കാട്: ജില്ലയിലെ മുസ്‌ലീം ലീഗിന്റെ ഉരുക്കുകോട്ടയായ കടപ്പുറം പഞ്ചായത്തിലെ മുസ്‌ലീം ലീഗില്‍ ശുദ്ധികലശം തുടങ്ങി. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ മുസ്‌ലീം ലീഗിലെ ചേരിപ്പോരിനാണ് സംസ്ഥാനനേതൃത്വം ശക്തമായ നടപടിയിലൂടെ താക്കീത് നല്‍കിയിരിക്കുന്നത്.
കടപ്പുറം പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്ന പി.വി. ഉമ്മര്‍കുഞ്ഞി പ്രസിഡന്റും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന പി.കെ. ബഷീര്‍ ജനറല്‍ സെക്രട്ടറിയുമായ കടപ്പുറം പഞ്ചായത്ത് മുസ്‌ലീം ലീഗ് കമ്മിറ്റിയാണ് പിരിച്ചുവിട്ടത്. കടപ്പുറം പഞ്ചായത്ത് അംഗങ്ങളായ എ.കെ. അബ്ദുള്‍ കരീം, ആര്‍.കെ. ഇസ്മായില്‍, ബി.ടി. പൂക്കോയതങ്ങള്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു.
പഞ്ചായത്ത് മുസ്‌ലീം ലീഗ് കമ്മിറ്റി പിരിച്ചുവിട്ട് അഡ്‌ഹോക്ക് കമ്മിറ്റിക്ക് രൂപം നല്‍കാനും സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി.
കടപ്പുറം പഞ്ചായത്തുകാരനാണ് ജില്ലാ ജനറല്‍ സെക്രട്ടറി സി.എച്ച്. റഷീദ്. വിഭാഗീയത തുടര്‍ന്നാല്‍ അത് അസംബ്ലി തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയെ ബാധിക്കുമെന്ന ചിന്തയാണ് കര്‍ശനനടപടിക്ക് സംസ്ഥാന നേതൃത്വത്തെ പ്രേരിപ്പിച്ചത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ യു.ഡി.എഫ്. ഗുരുവായൂര്‍ മണ്ഡലത്തില്‍ വോട്ടിങ് നിലയില്‍ മുന്നിലാണ്. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയെത്തുടര്‍ന്ന് ചാവക്കാട് നഗരസഭയുടെ ചരിത്രത്തിലാദ്യമായി ലീഗ് പച്ചതൊടാതെ പോയി.
കടപ്പുറം പഞ്ചായത്തിലെ ചേരിതിരിവിന് മൂര്‍ച്ച കൂട്ടുന്ന ലഘുലേഖകളും ചിലര്‍ പുറത്തിറക്കി. ഇതോടെ പ്രശ്‌നങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയിലെത്തി. ഇതേത്തുടര്‍ന്ന് സംസ്ഥാനനേതൃത്വം സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദിനെ അന്വേഷണത്തിനായി ചാവക്കാട്ടേക്കയച്ചു. കഴിഞ്ഞ ദിവസം ചാവക്കാട്ടെത്തിയ അദ്ദേഹത്തിന്റെ മുന്നിലും പഞ്ചായത്ത് കമ്മിറ്റിയിലെ പ്രമുഖര്‍ ബഹളം വെച്ചത് നേതൃത്വത്തെ അംഗീകരിക്കാത്ത ചിലരുടെ സ്വഭാവം നേരിട്ടറിയാന്‍ ഇടയാക്കി. കെ.പി.എ. മജീദിന്റെ ചാവക്കാട് സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമാണ് അച്ചടക്കനടപടി.