കെ.എം.അക്ബര്‍
ഗുരുവായൂര്‍: ക്ഷേത്രത്തില്‍ കാഴ്ചശീവേലിക്കിടെ മൂന്ന് ആനകള്‍ ഇടഞ്ഞു. നിരവധി പേര്‍ക്ക് പരിക്ക്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഗോകുല്‍, രാമന്‍കുട്ടി, കുട്ടിശങ്കരന്‍ എന്നീ ആനകളാണ് ഇടഞ്ഞത്.
ശീവേലിക്കായി തിടമ്പെഴുന്നള്ളിക്കാനുള്ള ശ്രമത്തിനിടെ ഇക്കെല്ലത്തെ ആനയോട്ട ജേതാവ് ഗോകുല്‍ പിന്‍തിരിഞ്ഞ് പറ്റാനകളായി കൊണ്ടുവന്ന ആനകളിലൊന്നായ കുട്ടി ശങ്കരനെ കുത്തി. പിന്നീട് ഏറെ ദൂരം നിരക്കി കൊണ്ടു കുട്ടിശങ്കരനെ മറിച്ചിട്ടു. പിന്നീട് രാമന്‍കുട്ടിയെ കുത്തി. കുത്തേറ്റ രാമന്‍കുട്ടി പടിഞ്ഞാറെ വാതില്‍ വഴി പുറത്തേക്കോടി. ഇതോടെ ഭക്തര്‍ ചിതറിയോടി. പലര്‍ക്കും വീണു പരിക്കേറ്റു. പടിഞ്ഞാറെ വാതില്‍ വഴി പുറത്തു കടന്ന രാമന്‍കുട്ടി തൊട്ടടുന്ന ഐശ്വര്യ ഫാന്‍സ് സ്റ്റോഴ്സിന്റെ ഒരു ഭാഗം തകര്‍ത്തു. തിരക്ക് നിയന്ത്രിക്കുന്നതിനുള്ള ഇരുമ്പ് ഗേറ്റ് പിഴുതെറിഞ്ഞു.
ഇതോടെ പാപ്പാന്‍മാരും ആനത്താവളം ജീവനക്കാരും ചേര്‍ന്ന് മണിക്കൂറുകള്‍ക്കു ശേഷം ദേവസ്വം ഓഫീസിനടുത്ത് വെച്ച് രാമന്‍കുട്ടിയെ തളക്കുകയായിരുന്നു. ഇന്നലെ രാത്രി 9.15 ഓടെയാണ് സംഭവം. കുത്തേറ്റ കുട്ടി ശങ്കരനെ ഉടന്‍ തന്നെ പാപ്പാന്‍മാര്‍ ചേര്‍ന്ന് പുറത്തെത്തിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.