pooram എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
pooram എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2011 മാർച്ച് 20, ഞായറാഴ്‌ച
2011 ഫെബ്രുവരി 11, വെള്ളിയാഴ്‌ച
വെന്മേനാട് തത്തകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പൂരം വര്‍ണവിസ്മയകാഴ്ചയായി
പാവറട്ടി: കൂട്ടി എഴുന്നള്ളിപ്പിന്റെ മനോഹാരിതയില്‍ വെന്മേനാട് തത്തകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പൂരം വര്‍ണവിസ്മയകാഴ്ചയായി. പെരുവനം കുട്ടന്‍മാരാരുടെയും ചെറുശേരി കുട്ടന്‍മാരാരുടെയും നേതൃത്വത്തിലുള്ള വാദ്യകലാസംഘം നാദമഴ പെയ്യിച്ചപ്പോള്‍ കാണികളുടെ മനം നിറഞ്ഞു. 14 ഗജവീരന്മാര്‍ കൂട്ടിയെഴുന്നള്ളിപ്പില്‍ നിരന്നു. ശങ്കരംകുളങ്ങര മണികണ്ഠന്‍ ഭഗവതിയുടെ തിടമ്പേറ്റി. 11 ദേശങ്ങളില്‍ നിന്നുള്ള പൂരം എഴുന്നള്ളിപ്പുകളാണ് ക്ഷേത്രത്തിലെത്തിയത്.
കലം കരിക്കല്‍, കളമെഴുത്തുപാട്ട്, തായമ്പക, ഐവര്‍കളി, കോല്‍ക്കളി എന്നിവ നടന്നു. ഇന്ന് ക്ഷേത്രത്തില്‍ കാര്‍ത്തിക വേല ആഘോഷിക്കും. രാവിലെ 11 മുതല്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് വാദ്യമേളങ്ങളോടെ കാളകളിയും ദേവി ദേവന്മാരുടെ ഭക്തിവേഷങ്ങളും കാളിവരവും ഉണ്ടാകും. മൂന്നിന് ഇവ ക്ഷേത്ര പരിസരത്തെത്തും. 3.30ന് വടക്കുംകാവില്‍ ഭദ്രകാളിക്ക് ഗുരുതി തര്‍പ്പണം നടത്തി ആഘോഷങ്ങള്‍ സമാപിക്കും. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ എം.എസ്. ദാമോദരന്‍, കെ.വി. വാസു, വി.എസ്. ശിവനാഥന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

