പേജുകള്‍‌

india എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
india എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 മാർച്ച് 9, ബുധനാഴ്‌ച

ലോകകപ്പ് ക്രിക്കറ്റ്: നെതര്‍ലന്‍ഡ്സിനെ കീഴടക്കി ഇന്ത്യ ക്വാര്‍ട്ടറില്‍


ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റില്‍ കുഞ്ഞന്‍മാരായ നെതര്‍ലന്‍ഡ്സിനോട് ഇന്ത്യ വിറച്ചു ജയിച്ചു. നെതര്‍ലന്‍ഡ്സ് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ഇന്ത്യക്ക് അഞ്ചു മുന്‍നിര വിക്കറ്റുകള്‍ ബലികഴിക്കേണ്ടിവന്നു. 36.5. ഓവറിലാണ് ഇന്ത്യ ലക്ഷ്യത്തിലെത്തിയത്. വിജയത്തോടെ ക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിക്കുന്ന ആദ്യ ടീമാവാനും ഇന്ത്യക്കായി. സ്കോര്‍: നെതര്‍ലന്‍ഡ്സ്: 46.4 ഓവറില്‍ 189, ഇന്ത്യ: 36.5 ഓവറില്‍ 191/5.

2011 ജനുവരി 6, വ്യാഴാഴ്‌ച

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഖത്തറില്‍ ബ്രാഞ്ച് തുടങ്ങുന്നു

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ബ്രാഞ്ച് തുടങ്ങുന്നു. മാര്‍ച്ച് മാസത്തോടെ പുതിയ ശാഖ യാഥാര്‍ത്ഥ്യമാവുമെന്ന് എസ്.ബി.ഐ. അധികൃതര്‍ വ്യക്തമാക്കി.
ശാഖ തുടങ്ങുന്നതിനായി ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ റെഗുലേറ്ററി അതോറിറ്റിയുടെ അനുമതി കഴിഞ്ഞ മെയ് മാസത്തില്‍ എസ്‌ബിഐ തേടിയിരുന്നു. ദോഹയില്‍ തുടങ്ങുന്നതോടൊപ്പം നിലവില്‍ ഗള്‍ഫ് രാജ്യങ്ങളിലുള്ള ശാഖകളുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്താനും ബാങ്ക് പദ്ധതിയിടുന്നുണ്ട്.
രാജ്യാന്തരതലത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായക ചുവടുവെപ്പായിരിക്കും ഖത്തറിലെ പുതിയ ശാഖയെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.

2010 ഡിസംബർ 16, വ്യാഴാഴ്‌ച

ഇന്റര്‍നെറ്റ്: ചൈനയും യു.എസും കഴിഞ്ഞാല്‍ അടുത്ത സ്ഥാനത്ത് ഇന്ത്യ

ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ കാര്യത്തില്‍ ചൈനയും യു.എസും കഴിഞ്ഞാല്‍ അടുത്ത സ്ഥാനത്ത് ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. 100 മില്യണ്‍ ഇന്റര്‍നെറ്റ് ഉപഭോക്തളാണ് ഇന്ത്യയിലുള്ളത്. അതില്‍ 40 ശതമാനം പേരും മൊബൈല്‍ഫോണ്‍ വഴിയാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഗൂഗിളിന്റെ ഇന്ത്യയിലെ പ്രോഡക്ട്‌സ് മേധാവി വിനയ് ഗോയെലിനെ ഉദ്ധരിച്ച്
'ഹിന്ദുസ്ഥാന്‍ ടൈംസ്' ആണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്ത്. ലോകത്ത് ഏറ്റവുമധികം ഇന്റര്‍നെറ്റ് ഉപഭോക്താക്കളുള്ള ചൈനയില്‍ 300 മില്യണ്‍ ആണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ സംഖ്യ. യു.എസില്‍ ഇത് 207 മില്യണ്‍ ആണ്-വിനയ് ഗോയെല്‍ പറഞ്ഞു.

ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ കാര്യത്തില്‍ ഏറ്റവും ശ്രദ്ധേയമായ വസ്തുത, മൊബൈല്‍ ഫോണ്‍ വഴി ഇന്റര്‍നെറ്റിലെത്തുന്നവരുടെ അനുപാതം വര്‍ധിക്കുന്നു എന്നതാണ്. ഇന്ത്യയിലിപ്പോള്‍ 40 മില്യണ്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുണ്ട്. 2007-ല്‍ ഇത് വെറും രണ്ട് മില്യണ്‍ ആയിരുന്നു. രണ്ട് വര്‍ഷത്തിനകം പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ സംഖ്യയെ, മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗം മറികടക്കുമെന്ന് വിനയ് ഗോയെല്‍ അഭിപ്രായപ്പെട്ടു.

യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ വെറും എട്ടു ശതമാനം മാത്രമാണ് 40 മില്യണ്‍ എന്നത്. അതിനാല്‍, മൊബൈല്‍ ഇന്റര്‍നെറ്റിന് ഇന്ത്യയില്‍ ഇനിയും ഏറെ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയുമെന്ന് തീര്‍ച്ച. ഇന്ത്യന്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഗാനങ്ങള്‍ക്കായാണ് ഇന്റര്‍നെറ്റില്‍ കൂടുതല്‍ തിരയുന്നതെന്നും ഗോയെല്‍ അറിയിച്ചു.

നിലവില്‍ ഇന്ത്യന്‍ ജനസംഖ്യ 1.2 ബില്യന് മേലാണ്. എന്നുവെച്ചാല്‍, 1200 മില്യണ്‍. ഇതിനര്‍ഥം ഇന്ത്യയുടെ മൊത്തം ജനസംഖ്യയില്‍ പത്തിലൊന്ന് പോലും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നില്ല എന്നാണ്. വരും വര്‍ഷങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യ ഏറെ മുന്നോട്ടു പോകുമെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.