പേജുകള്‍‌

2011, മാർച്ച് 8, ചൊവ്വാഴ്ച

മണി ചെയിന്‍ വഴി അഞ്ചേകാല്‍ ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റില്‍

പാവറട്ടി: മണിചെയിന്‍ തട്ടിപ്പിലൂടെ അഞ്ചേകാല്‍ ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയെ പാവറട്ടി പോലിസ് അറസ്റ്റ് ചെയ്തു. വെള്ളാങ്കല്ലൂരിലെ നാനോ സൂപ്പര്‍ കമ്പനി എന്ന സ്ഥാപന ഉടമ കയ്പമംഗലം ഐലൂര്‍ ക്ഷേത്ര പരിസരത്ത് താമസിക്കുന്ന കല്ലേപറമ്പില്‍ ഗിരീഷി(37)നെയാണ് പിടികൂടിയത്.
എളവള്ളി പാണ്ടിയത്ത് വീട്ടില്‍ പ്രത്യുഷ ഐ.ജിക്ക് നേരിട്ട് നല്‍കിയ പരാതിയെ തുടര്‍ന്ന് പാവറട്ടി എസ്.ഐ പി വി രാധാകൃഷ്ണന്‍ നടത്തിയ നാടകീയ നീക്കത്തിലൂടെയാണ് ഗിരീഷ് വലയിലായത്.

വന്‍ തുക ലാഭം തരാമെന്ന വാഗ്ദാനം നല്‍കി മൂന്ന് ഘട്ടമായി അഞ്ചേകാല്‍ ലക്ഷം രൂപയാണ് ഗിരീഷിന്റെ അക്കൌണ്ടില്‍ പ്രത്യുഷ നിക്ഷേപിച്ചത്.

എട്ടരമാസത്തിന് ശേഷം പലിശപോലും ലഭിക്കാതായപ്പോഴാണ് തട്ടിപ്പ് വിവരം അറിയുന്നത്. ഇതിനെ തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ പണം നിക്ഷേപിക്കാനെന്ന വ്യാജേന എത്തിയാണ് പ്രതിയെ പിടികൂടിയത്. എ.എസ്.ഐ സജീവന്‍, സിവില്‍ പോലിസ് ഓഫിസര്‍ ഗിരീഷ് എന്നിവരും എസ്.ഐക്കൊപ്പമുണ്ടായിരുന്നു.
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.