station എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
station എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2011 ജൂലൈ 13, ബുധനാഴ്‌ച
2011 മാർച്ച് 1, ചൊവ്വാഴ്ച
പാവറട്ടി പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിനു തറക്കല്ലിട്ടു
സിദ്ദിഖ് കൈതമുക്ക്
പാവറട്ടി: പാവറട്ടി പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിനു തറക്കല്ലിട്ടു. ത്രശൂര്‍ മദര്‍ കോളേജ് എം ഡി യും, മുല്ലശ്ശേരി കണ്ണോത് സ്വദേശിയുമായ ഡോക്ടര്‍ എം അലി സൌജന്യമായി നല്‍കിയ സ്ഥലത്ത് പോലീസ് സ്റ്റേഷന്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക് തുടക്കമായി. മുല്ലശ്ശേരി മാത സോമില്‍ പരിസരത്ത് ലക്ഷങ്ങള്‍ വില മതിക്കുന്ന സ്ഥലമാണ് ഡോക്ടര്‍ അലി വിട്ടു നല്‍കിയത്. കെട്ടിട നിര്‍മാണത്തിന് നാല്‍പതു ലക്ഷം രൂപ അനുവദിച്ചു നാളുകല്‍ ഏറെയായെങ്കിലും സ്വന്തമായി സ്ഥലമില്ലാത്തത് കൊണ്ടാണ് ഇത്രയും കാലതാമസം നേരിട്ടത്. എം.എല്‍.എ. മുരളി പെരുനെല്ലി ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം പി.കെ.രാജന്‍, പഞ്ചായത്ത് പ്രസിടന്റുമാരായ ത്രേസ്യാമ രപായി, ഗീത ഭരതന്‍, കെ എ സത്യന്‍, ഗുരുവായൂര്‍ സി ഐ കെ കെ സജീവ്, എസ് ഐ പി.വി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ടിച്ചു.
2011 ഫെബ്രുവരി 26, ശനിയാഴ്‌ച
പ്രതീക്ഷയുടെ ചൂളംവിളിയുമായി ഗുരുവായൂര്‍-തിരുനാവായ പാത
കെ എം അക്ബര്‍
ഗുരുവായൂര്‍: ഗുരുവായൂര്‍-തിരുനാവായ പാതക്ക് 6.66 കോടി രൂപ അനുവദിച്ചതോടെ ഗുരുപവനപുരിയില്‍ പ്രതീക്ഷയുടെ ചൂളംവിളി. 15 വര്‍ഷം മുമ്പ് നടന്ന നിര്‍മാണ ഉദ്ഘാടനം ഒഴിച്ചാല്‍ പിന്നീട് പരസ്പരം പഴിചാരല്‍ മാത്രമാണ് ഗുരുവായൂര്‍-തിരുനാവായ പാതയുടെ പേരില്‍ നടന്നത്. 1994ല്‍ ഗുരുവായൂര്‍ റെയില്‍വെ സ്റ്റേഷന്‍ നിലവില്‍ വന്നപ്പോള്‍ ഗുരുവായൂര്‍ കുറ്റിപ്പുറം പാതക്കായാണ് ആദ്യം ആവശ്യമുയര്‍ന്നത്. 95 ല്‍ അന്നത്തെ കേന്ദ്ര റെയില്‍വെ സഹമന്ത്രി സുരേഷ് കല്‍മാഡി പാതയുടെ ഉദ്ഘാടനം നടത്തി. എന്നാല്‍ കുറ്റിപ്പുറത്തേക്ക് ലൈന്‍ നീട്ടിയാല്‍ കൂടുതല്‍ കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരുമെന്നതിനാല്‍ പാത താനൂരിലേക്ക് മാറ്റി. അതും ബുദ്ധിമുട്ടാണെന്ന് കണ്ടതോടെയാണ് പാതയുടെ ദിശ തിരുനാവായയിലേക്ക് മാറ്റിയത്. എന്നാല്‍ തുടരെ തുടരെ ദിശ മാറ്റിയതല്ലാതെ പാതയുടെ പണി ആരംഭിച്ചില്ല. സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കാത്തതു കൊണ്ടാണ് പണി വൈകുന്നതെന്നായിരുന്നു റെയില്‍വെ അധികൃതരുടെ വാദം. എന്നാല്‍ പാതയുടെ രൂപരേഖ പോലും നല്‍കാതെ എങ്ങനെ ഭൂമി ഏറ്റെടുക്കുമെന്ന് റവന്യു വകുപ്പിന്റെ ചോദ്യത്തില്‍ പാതയുടെ നിര്‍മാണം നിലച്ചു. ഗുരുവായൂരിലേക്ക് ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തുന്നത് മലബാര്‍ മേഖലയില്‍ നിന്നായതിനാല്‍ ഗുരുവായൂര്‍-തിരുനാവായ പാത തീര്‍ഥാടകര്‍ക്കായിരിക്കും ഗുണം ചെയ്യുക.
2010 ഡിസംബർ 15, ബുധനാഴ്‌ച
സ്ത്രീത്വത്തിന്റെ തേങ്ങലിന് സാന്ത്വനമായി ചാവക്കാട് പോലിസ് സ്റ്റേഷനില്‍ വനിതാ സൌഹൃദവേദി
കെ എം അക്ബര്‍
ചാവക്കാട്: സ്ത്രീത്വത്തിന്റെ തേങ്ങലിന് സാന്ത്വനമായി ചാവക്കാട് പോലിസ് സ്റ്റേഷനില്‍ വനിതാ സൌഹൃദവേദി. സ്ത്രീകള്‍ക്കെതിരെ അടിക്കടിയുണ്ടാകുന്ന ഗാര്‍ഹിക പീഡനം, തൊഴില്‍ സ്ഥലങ്ങളിലുണ്ടാകുന്ന പീഡനം, പൂവാലശല്ല്യം, മൊബൈല്‍ ഫോണ്‍ വഴിയുള്ള ശല്ല്യം തുടങ്ങിയവക്ക് പരിഹാരം കാണാനാണ് പോലിസ് സ്റ്റേഷനില്‍ വനിതാ സൌഹൃദവേദി ആരംഭിച്ചത്.സ്ത്രീകള്‍ ഇരയാകുന്ന ക്രിമിനല്‍ കേസുകളില്‍ അവര്‍ക്ക് നിയമ സഹായം നല്‍കല്‍, വിവിധ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് കൌണ്‍സിലിങ് നല്‍കല്‍ എന്നിവയും വനിതാ സൌഹൃദവേദിയില്‍ ഉണ്ടാകും. ഇതിനായി പോലിസ് സ്റ്റേഷനോട് ചേര്‍ന്ന് അതിമനോഹരമായ മുറി ഒരുക്കിയിട്ടുണ്ട്. വനിതാ സൌഹൃദവേദിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10ന് നഗരസഭ ചെയര്‍പേഴ്സണ്‍ എ കെ സതിരത്നം നിര്‍വഹിക്കും. പോലിസും ജനങ്ങളും ഒന്നാണെന്നറിഞ്ഞു കൊണ്ട് ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ഈ പദ്ധതി സഹായകമാവുമെന്ന് സി.ഐ എസ് ഷംസുദീന്‍, എസ്.ഐ പി അബ്ദുള്‍മുനീര്‍ പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

