പേജുകള്‍‌

2011, മാർച്ച് 23, ബുധനാഴ്‌ച

ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഓട്ടോ റിക്ഷ കുളത്തിലേക്ക് മറിയാതെ അത്ഭുതകരമായി രക്ഷപെട്ടു

ഇസ്ഹാക്ക്‌ അബ്ദുളള
പാവറട്ടി: ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ പോന്നാം കുളത്തിലോട്ടു മറിയാതെ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ രാവിലെ ( 22 - 03 - 2011 ) എട്ടു മണിയോടെ വെന്മേനാട് പോന്നാംകുളത്തിനടുത്തായിരുന്നു അപകടം. 
 വെന്മേനാട് ഭാഗത്തുനിന്നും വന്നിരുന്ന ഓട്ടോറിക്ഷയില്‍ എതിരെ വന്ന ബൈക്ക്‌ ഇടിക്കുകയായിരുന്നു. പാവറട്ടിയില്‍ പോയി തിരിച്ചുവരുന്ന വെന്മേനാട് ഉമ്മറിന്റെ (മഞ്ഞക്കിളി) മകന്‍ ജാസിമിന്റെ ബൈക്കാണ് വെന്മേനാട് നിന്ന് വാടക ഓട്ടം കഴിഞ്ഞുവന്നിരുന്ന പൂവത്തൂര്‍ മൂത്തേടത് ഷമീറിന്റെ ഓട്ടോയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്‌. അമിത വേഗതയിലും റോങ്ങ് സൈഡിലും വന്നിരുന്ന ബൈക്ക് ഓട്ടോയില്‍ വന്നിടിക്കുകയും ബൈക്ക് യാത്രക്കാരനെ രക്ഷിക്കാന്‍ വെട്ടിച്ച ഓട്ടോറിക്ഷയുടെ മുന്‍ഭാഗം കുളത്തിലോട്ടു വീഴുകയുമായിരുന്നു. ഈ പ്രദേശത്ത് ഈയിടെയായി അപകടം പെരുകുകയാണ്. തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടായിട്ടും പഞ്ചായത്ത് അധികൃതര്‍ കുളത്തിന് കൈവരി കെട്ടുവാന്‍ തെയ്യാറാവത്തത്തില്‍ നാട്ടുകാര്‍ക്ക്‌ വന്‍ പ്രതിഷേധമുണ്ട്. ആവശ്യത്തിനു തെരുവിളക്കും, കുളത്തിന് കൈവരിയും ഇല്ലാത്തതു കൊണ്ട് വളരെയധികം അപകടങ്ങളാണ് പോന്നംകുളത്തിന് സമീപമുണ്ടാകുന്നത്. എന്നും വലിയ ദുരന്തങ്ങള്‍ ഉണ്ടായതിനു ശേഷം വിലപിക്കുകയും കണ്ണ് തുറക്കുകയും ചെയ്യുന്ന പ്രവണതയാണ് നമ്മുടെ നാട്ടില്‍ കാണപെടുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.