പാവറട്ടി: ലോക കുരുവിദിനത്തോടനുബന്ധിച്ച് പാവറട്ടി അങ്ങാടിയില്‍ കുരിവിക്കൂടൊരുക്കി. പരിസ്ഥിതി സംഘടനയായ ഗ്രീന്‍ഹാബിറ്റാറ്റിന്റെ നേതൃത്വത്തിലാണ് ലോക കുരുവിദിനം വിപുലമായ പരിപാടികളോടെ ആചരിച്ചത്. തേന്‍കുരുവിമുതല്‍ ദേശീയപക്ഷിയായ മയില്‍വരെ നൂറ്റിയിരുപതോളം പക്ഷികളെ നമ്മുടെ നാട്ടില്‍തന്നെ കണ്െടത്തിയിട്ടുണ്ട്.
ഇവയെ സംരക്ഷിക്കേണ്ടതിന്റെയും വളരാനാവശ്യമായ സാഹചര്യം ഒരുക്കേണ്ടതിന്റെയും പ്രാധാന്യം വിശദീകരിച്ചുകൊണ്ടാണ് ലോക കുരുവിദിനാചരണ ചടങ്ങുകള്‍ ആരംഭിച്ചത്.
എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിലെ പ്രഫ. ജെയിന്‍ ജെ. തേറാട്ടില്‍ ബോധവത്കരണ ക്ളാസിന് നേതൃത്വം നല്‍കി. ജൈവവൈവിധ്യ ബോര്‍ഡിന്റെ പരിസ്ഥിതി മാധ്യമ അവാര്‍ഡ് നേടിയ എം.കെ. കൃഷ്ണകുമാര്‍ പാവറട്ടി അങ്ങാടിയിലെ ഫ്ളവര്‍ ഫീല്‍ഡില്‍ കുരുവി കൂടൊരുക്കി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍.ജെ. ജെയിംസ് അധ്യക്ഷത വഹിച്ചു. ജോയ് ഏനാമാവ്, റഹ്്മത്തുള്ള, കെ.പി. ജോസഫ്, അബ്ദുട്ടി കൈതമുക്ക്, കെ.ജെ. ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.