പേജുകള്‍‌

NORKA ROOTS KERALA PRAVASI എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
NORKA ROOTS KERALA PRAVASI എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 മാർച്ച് 4, വെള്ളിയാഴ്‌ച

കര്‍വയിലേക്ക് കൊച്ചിയില്‍ അനധികൃത റിക്രൂട്ട്‌മെന്റ്


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഖത്തറിലെ ഗതാഗത കമ്പനിയായ മുവാസലാത്തിന്റെ പേരില്‍ കേരളത്തില്‍ നിന്ന് ഡ്രൈവര്‍മാരുടെ അനധികൃത റിക്രൂട്ട്‌മെന്റ് നടക്കുന്നു. കൊച്ചി കേന്ദ്രമായ വെസ്‌റ്റെന്റ് ഇന്റര്‍നാഷനല്‍ എക്‌സപോര്‍ട്‌സ് ആന്റ് ഇംപോര്‍ട്‌സ് എന്ന ഏജന്‍സി വന്‍തുക ഫീസ് വാങ്ങി അനധികൃതമായി ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നത്. മുവാസലാത്ത് അധികൃതരുടെ അറിവോ അംഗീകാരമോ ഇല്ലാതെ മാസങ്ങളായി നടക്കുന്ന റിക്രൂട്ട്‌മെന്റ് വഴി കേരളത്തില്‍ നിന്ന് ഇതിനകം പലരും ഖത്തറിലെത്തിയിട്ടുണ്ടെന്നറിയുന്നു.