പേജുകള്‍‌

cricket എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
cricket എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 മാർച്ച് 9, ബുധനാഴ്‌ച

ലോകകപ്പ് ക്രിക്കറ്റ്: നെതര്‍ലന്‍ഡ്സിനെ കീഴടക്കി ഇന്ത്യ ക്വാര്‍ട്ടറില്‍


ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റില്‍ കുഞ്ഞന്‍മാരായ നെതര്‍ലന്‍ഡ്സിനോട് ഇന്ത്യ വിറച്ചു ജയിച്ചു. നെതര്‍ലന്‍ഡ്സ് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ഇന്ത്യക്ക് അഞ്ചു മുന്‍നിര വിക്കറ്റുകള്‍ ബലികഴിക്കേണ്ടിവന്നു. 36.5. ഓവറിലാണ് ഇന്ത്യ ലക്ഷ്യത്തിലെത്തിയത്. വിജയത്തോടെ ക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിക്കുന്ന ആദ്യ ടീമാവാനും ഇന്ത്യക്കായി. സ്കോര്‍: നെതര്‍ലന്‍ഡ്സ്: 46.4 ഓവറില്‍ 189, ഇന്ത്യ: 36.5 ഓവറില്‍ 191/5.