പേജുകള്‍‌

2011, മാർച്ച് 2, ബുധനാഴ്‌ച

അനധികൃത നിയമനങ്ങള്‍ക്ക് ഇടത് യുവജന സംഘടനകള്‍ വിഹിതം പറ്റി: സി എച്ച് റഷീദ്

കെ എം അക്ബര്‍
ചാവക്കാട്: അനധികൃത നിയമനങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്താന്‍ ഇടതുപക്ഷ യുവജനസംഘടനകള്‍ക്ക് കഴിയാത്തത് പങ്ക് കച്ചവടത്തിന്റെ വിഹിതം പറ്റിയതിനാലാണെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി എച്ച് റഷീദ്. മുഖ്യമന്ത്രയുടെ മാഫിയ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട് താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ചാവക്കാട് ഗസ്റ്റ് ഹൌസ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് താലൂക്ക് ഓഫിസിനു മുന്നില്‍ പോലിസ് തടഞ്ഞു. ഇതോടെ സമരക്കാരും പോലിസും തമ്മില്‍ നേരിയ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് നടന്ന ധര്‍ണയില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് വി എം മുഹമ്മദ് ഗസാലി അധ്യക്ഷത വഹിച്ചു. പി എ ഷാഹുല്‍ ഹമീദ്, എ എം സനൌഫല്‍, ടി എം ഇല്ല്യാസ്, നൂര്‍ മുഹമ്മദ് ഹാജി, പി കെ ബഷീര്‍, ടി കെ ഉസ്മാന്‍, ഉമ്മര്‍ ചക്കനാത്ത്, എ എച്ച് സെയ്നുല്‍ ആബിദീന്‍, നൌഷാദ് തെരുവത്ത്, ബി വി കെ മുസ്തഫ തങ്ങള്‍, സുബൈര്‍ തങ്ങള്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.