തൃശൂര്‍: ജില്ലയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച 121 പേരില്‍ 26 ഡമ്മി സ്ഥാനാര്‍ഥികളുടെയും അപരനായി വന്ന ഒരു സ്വതന്ത്രന്റെയും പത്രികകള്‍ അതാതു വരണാധി കാരികള്‍ നിരസിച്ചു. പരിശോധനയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പത്രിക സാധുവായതിനാലാണ് ഡമ്മികളുടെ പത്രിക നിരസിച്ചത്. ഇതേസമയം, ഗുരുവായൂര്‍ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി കെ.വി. അബ്ദുള്‍ ഖാദറിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച പരാതിയിലും കൊടുങ്ങല്ലൂരില്‍ സ്വതന്ത്രസ്ഥാ നാര്‍ഥി കെ.എന്‍. പ്രതാപന്റെ പത്രിക സംബന്ധിച്ച പരാതിയിലും തീരുമാനം ഇന്നത്തേക്ക് മാറ്റി. കൊടുങ്ങല്ലൂരില്‍ മറ്റൊരു സ്വതന്ത്രസ്ഥാനാര്‍ത്ഥി കെ.ജി. പ്രതാപന്റെ പത്രിക നിരസിച്ചു.
ഓരോ മണ്ഡലത്തിലും പത്രിക നിരസിച്ച ഡമ്മി സ്ഥാനാര്‍ത്ഥികളുടെ പേരു വിവരം: ഗുരുവായൂര്‍-സി.എച്ച്. റഷീദ്(ലീഗ്), കൊടുങ്ങല്ലൂര്‍-കെ.വി. വസന്തകുമാര്‍ (സിപിഐ). നാട്ടിക-എ.കെ. അനില്‍ കുമാര്‍ (സിപിഐ), വേലായുധന്‍(കോണ്‍ഗ്രസ്), വിജയന്‍ (ബിജെപി), മണലൂര്‍-ഹരിദാസ് (സിപിഎം), ഉണ്ണികൃഷ്ണന്‍ (ബിജെപി), പി.കെ. രാജന്‍ (കോണ്‍ഗ്രസ്), കയ്പമംഗലം- ഇ.ടി. ടൈസണ്‍ (സിപിഎം), ചേലക്കര- യു.ആര്‍. പ്രദീപ് (സിപിഎം), വടക്കാഞ്ചേരി-ജോസഫ് ചാലിശരി (കോണ്‍ഗ്രസ്), സേവ്യര്‍ ചിറ്റിലപ്പിള്ളി (സിപിഎം), ചാലക്കുടി- ശശിധരന്‍ (സിപിഎം), സുരേഷ്കുമാര്‍ (സ്വതന്ത്രന്‍), കുന്നംകുളം- എം.വി. ഉല്ലാസ് (ബിജെപി), ജയപ്രകാശ് (സിപിഎം), ഒല്ലൂര്‍- ജോണ്‍സണ്‍ ടി. തോമസ് (സിപിഐ), കെ.വി. പുഷ്കരന്‍ (ബിജെപി), ഇരിങ്ങാലക്കുട- ലതാ ചന്ദ്രന്‍ (സിപിഎം), ടി.കെ. വര്‍ഗീസ് (കേരള കോണ്‍ഗ്രസ്), രാജേഷ് (ബിജെപി), പുതുക്കാട്- കെ.കെ. രാമചന്ദ്രന്‍ (സിപിഎം), രാജേഷ് കുമാര്‍ (ബിജെപി), തൃശൂര്‍- സാറാമ്മ (സിപിഐ), ഐ.പി. പോള്‍ (കോണ്‍ഗ്രസ്), ഷാജന്‍ (ബിജെപി).
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.