പേജുകള്‍‌

2011, മാർച്ച് 26, ശനിയാഴ്‌ച

മണലൂരില്‍ പി എ മാധവന്‍ പത്രിക നല്‍കി

 സിദ്ധീഖ് കൈതമുക്ക്
പാവറട്ടി: മണലൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ഥി ശ്രി പി എ മാധവന്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കെട്ടി വെക്കാനുള്ള തുക മുന്‍ എം എല്‍ എ പരേതനായ എന്‍ ഐ ദേവസ്സികുട്ടിയുടെ പത്നി ശ്രീമതി തങ്കമ്മ നേരത്തെ മാധവന് കൈമാറിയിരുന്നു.
 എ കെ ആന്റണിയുടെയും, വി എം സുധീരന്റെയും സമകാലീകനായി സജീവ രാഷ്ട്രീയ രംഗത്ത് വന്ന മാധവന്‍ ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവായും, യു ഡി എഫ് ജില്ല ചെയര്‍മാനായും, കഴിഞ്ഞ  മുപ്പത്തിഒന്നു  വര്‍ഷമായി ജില്ല കോണ്ഗ്രസ് ഭാരവാഹിയായും പൊതു രംഗത്ത് തനതായ  കയ്യൊപ്പ് ഇതിനകം ചാര്തിയിട്ടുണ്ട്. അസ്ന്കടിതാരായ മത്സ്യ തൊഴിലാളികളെ സംഗടിപ്പിച്ചു തൃശൂര്‍ ജില്ല മത്സ്യ വിപണന സഹകരണ സങ്കം സ്ഥാപിക്കുകയും നിലവിലെ പ്രസിടന്റുമാണ്. പൊതു  രംഗത്ത് ഏറെ തിരക്കുണ്ടെങ്കിലും സാധാരണക്കാരനായ മാധവന്‍ ഉപജീവന മാര്‍ഗമായ ആധാരമെഴുത്ത് ഇന്നും തുടരുന്നു.എല്ലാ തെരഞ്ഞെടുപ്പു വേളയിലും മാധവന്റെ പേര് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടാരുന്ടെങ്കിലും ഇപ്രാവശ്യമാണ് പാര്‍ടി അദ്ദേഹത്തെ പരിഗണിക്കുന്നത്. തന്റെ പ്രവര്‍ത്തനങ്ങള്‍ മണലൂര്‍ മണ്ഡലത്തില്‍ മുന്‍കാല യു ഡി എഫ് സ്ഥാനാര്തികള്‍ക്ക് വേണ്ടി ഏറെ വിനിയോഗിച്ചിട്ടുള്ള മാധവന്‍ മണ്ഡലത്തില്‍ ഭൂരിപക്ഷം ആളുകള്‍ക്കും സുപരിചിതനാണ്.മുണ്ടൂര്‍ പെരുവഴിക്കാട്ടു  അച്യുതന്‍ നായരുടെ മകനാണ് ഈ അറുപത്തി മൂന്നുകാരന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.