പേജുകള്‍‌

2011, മാർച്ച് 5, ശനിയാഴ്‌ച

ലോകത്തിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് മ്യൂസിയം ഖത്തറിലേത്


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഖത്തര്‍ ഒളിമ്പിക്‌സ് സ്‌പോര്‍ട്‌സ് മ്യൂസിയത്തിനു ലോകത്തിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് മ്യൂസിയം എന്ന ബഹുമതി.ഖത്തറിന്റെ കായികചരിത്രം വിവരിക്കുന്നതും ഇത് എന്തായിരുന്നുവെന്ന് ഭാവിതലമുറയേയും പെതുജനങ്ങളേയും അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. ഖത്തര്‍ ആതിഥ്യം വഹിച്ച കായികമത്സരങ്ങള്‍ ‍, തങ്ങളുടെ വിജയകഥകള്‍ തുടങ്ങി അവിസ്മരണീയ ശേഷിപ്പുകള്‍ അടങ്ങിയതാണ്‌ മ്യൂസിയം ‍.

ഖത്തറിന്റെ ചരിത്രാധ്യായങ്ങളില്‍ കായികചരിത്രത്തെ മാറ്റിനിര്‍ത്തിയാല്‍ ചരിത്രം പൂര്‍ത്തിയാവുകയില്ലെന്നതിനാലാണ്‌ ഇത്തരം ഒരു മ്യൂസിയം ഒരുക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.കായികമത്സരങ്ങളുടെ പ്രാധാന്യം പുതുതലമുറയ്ക്ക് ബോധ്യപ്പെടുത്താന്‍ ഇത് വളരെ പ്രധാനമാണ്‌. രണ്ടുവര്‍ഷങ്ങളുടെ പരിശ്രമഫലമായി ശേഖരിച്ച വസ്തുക്കളും കഴിഞ്ഞകാല മത്സരങ്ങളുടെ ചിഹ്നങ്ങളും ഖത്തര്‍ ആതിഥ്യം വഹിച്ച മത്സരങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും മറ്റുമാണ് ഈ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

എ.എഫ്.സി. ഏഷ്യന്‍ കപ്പ് 2011 സ്മാരകചിഹ്നം, ഏഷ്യന്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ ബോളുകള്‍ , വ്യത്യസ്ത ടീമുകള്‍ ധരിച്ച മത്സരഷര്‍ട്ടുകള്‍ ‍, മസ്‌കോട്ടുകള്‍ ‍, ബാനറുകള്‍ ‍, മര്‍ക്കന്റയിന്‍ പോസ്റ്ററുകള്‍ ‍, പ്രസിദ്ധീകരണങ്ങള്‍ ‍, ഫോട്ടോഗ്രാഫുകള്‍ ,ലേഖനങ്ങള്‍ തുടങ്ങിയവ കഴിഞ്ഞദിവസം ഖത്തര്‍ മ്യൂസിയത്തിലേക്ക്  എ.എഫ്.സി. ഏഷ്യന്‍ കപ്പ് അധികൃതര്‍ കൈമാറി.

ഖത്തര്‍ ഒളിമ്പിക്‌സ് സ്‌പോര്‍ട്‌സ് മ്യൂസിയം അതോറിറ്റി സി.ഇ.ഒ. നാസ്സര്‍ അല്‍ദോസരിക്ക് ഏഷ്യന്‍ കപ്പ് 2011 സംഘാടകസമിതി ബി.ഇ.ഒ. സൗദ് അല്‍ മുഹന്നദിയാണ് ഈ വസ്തുക്കൾ കൈമാറിയത്.സ്‌പോര്‍ട്‌സ് മ്യൂസിയം സ്ഥിതിചെയ്യുന്ന ഖലീഫാ സ്റ്റേഡിയത്തിലാണ് ഈ ചടങ്ങ് നടന്നത്.ചടങ്ങില്‍ ഖത്തര്‍ മ്യൂസിയം ഒളിമ്പിക്‌സ് ആന്‍ഡ് മ്യൂസിയം ഡയരക്ടര്‍ ഡോ. ക്രിസ്ത്യന്‍ വാള്‍ക്കര്‍ സന്നിഹിതനായിരുന്നു.

ജി.സി.സി, അന്താരാഷ്ട്ര, വന്‍കര, പ്രാദേശിക, ഒളിമ്പിക് പ്രത്യേക വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഗാലക്‌സി മ്യൂസിയം വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്രദമാംവിധം കായികരംഗത്ത് ഖത്തര്‍ വൈകവരിച്ച നേട്ടങ്ങളും ചിത്രീകരിച്ചിരിക്കുന്നു. ഖത്തര്‍ മ്യൂസിയം അതോറിറ്റിയും ഒളിമ്പിക്‌സ് കമ്മിറ്റിയും സഹകരിച്ചുള്ള സംയുക്ത സംരംഭമാണ് ഈ മ്യൂസിയം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.