സിദ്ധീഖ് കൈതമുക്ക്
പാവറട്ടി: എല്‍ ഡി എഫ് സര്‍ക്കാര്‍ ഭരണത്തില്‍ സാധാരണക്കാര്‍ക്ക് യാതൊരു രക്ഷയും ഇല്ലാതായെന്ന് കോണ്ഗ്രസ് നേതാവ് വി എം സുധീരന്‍ പറഞ്ഞു. തൊഴില്‍ രഹിതരായ യുവാക്കാളെ നോക്കുകുത്തികളാക്കി പി എസ് സി നിയമന തട്ടിപ്പും, പിന്‍വാതില്‍ നിയമനവും അരങ്ങു തകര്‍ക്കുന്നു.
കുട്ടനാട് മാത്ര്കയില്‍ തൃശൂരിലെ കോള്നിലങ്ങളുടെ വികസനത്തിന് വേണ്ടി ഒരു പാകേജ് ശ്രി പി.സി.ചാക്കോ എം.പി കേരള സര്‍ക്കാരിന്റെ പരിഗണനക്ക് വിട്ടെങ്കിലും എല്‍ ഡി എഫ് സര്‍ക്കാര്‍ മുഖം തിരിക്കുകയായിരുന്നു എന്നും സുധീരന്‍ കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന്റെ കോടിക്കണക്കിനു രൂപ കടാശ്വാസ പദ്ധതി സ്വന്തം നേട്ടമാക്കി ഉയര്‍ത്തി കാട്ടുകയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു. മണലൂര്‍ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി പി എ മാധവന്റെ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു ശ്രി സുധീരന്‍. പി സി ചാക്കോ എം പി മുഖ്യ അധിതി ആയിരുന്നു. ഡി സി സി പ്രസിഡണ്ട് വി ബാലറാം, ടി.വി.ചന്ദ്ര മോഹന്‍, എം കെ പോള്സന്‍ മാസ്റര്‍, ഓ അബ്ദുറഹിമാന്‍ കുട്ടി, അസ്ഗര് അലി തങ്ങള്‍, എ സി ജോര്‍ജു പി കെ രാജന്‍, വി.വേണുഗോപാല്‍, സി ഐ സബസ്ട്യന്‍, ജോസ് വള്ളൂര്‍ മുഹമ്മദ് ഗസ്സാലി സ്ഥാനാര്‍ഥി പി എ മാധവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വെങ്കിടങ്ങ് എംപീസ് ഓടിറ്റോടോറിയത്തില്‍ പ്രവര്‍ത്തകര്‍ നിറഞ്ഞു റോഡു വരെ എത്തിയത് യു ഡി എഫ് പ്രവതകര്‍ക്ക് കൂടുതല്‍ ആവേശം പകര്‍ന്നിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.