കെ എം അക്ബര്‍
ചാവക്കാട്: ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിലിടിച്ച് നിര്‍ത്താതെ പാഞ്ഞ ടിപ്പര്‍ ലോറി യുവാക്കള്‍ പിന്തുടര്‍ന്നു പിടികൂടി. ദമ്പതികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങലില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. മണത്തല അബ്ദുല്‍ ഷുക്കൂര്‍ മൌലവിയുടെ മകന്‍ സെയ്നുദീന്‍, ഭാര്യ സുബൈദ എന്നിവര്‍ സഞ്ചരിച്ചി ബൈക്കിലിടിച്ച ടിപ്പര്‍ ലോറി നിര്‍ത്താതെ പോവുകയായിരുന്നു. ഇതു കണ്ട സി എ റാഫി, പി എം നൌഷാദ്, ഷാഫി എന്നിവര്‍ മറ്റൊരു ബൈക്കില്‍ പിന്തുടര്‍ന്ന് അടിതിരുത്തിയില്‍ വച്ച് ടിപ്പര്‍ ലോറി പിടികൂടുകയായിരുന്നു. ലോറി ഡ്രൈവര്‍ പൊന്നാനി കൂട്ടിന്റകായില്‍ ബഷീറിനെ യുവാക്കള്‍ താക്കീത് ചെയ്തു വിട്ടയച്ചു. ടിപ്പര്‍ ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി ഇയാള്‍ സമ്മതിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.