സിദ്ധീഖ് കൈതമുക്ക്
പാവറട്ടി: മരുതയൂര്‍ പൂരം ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ ആയിരങ്ങളെ സാക്ഷി നിറുത്തി അതി വിപുലമായി ആഘോഷിച്ചു. ഗജവീരന്മാരും, വിവിധ തരം വാദ്യമേളങ്ങളും, നിലക്കാവടികളും, പൂക്കാവടികളും, തെയ്യങ്ങളും പൂതാലങ്ങളും പൂരാഘോശത്തെ വര്ന്നാഭമാക്കി.
ദേശത്തെ ഉത്സവ കമറ്റികളില്‍ നിന്നും പുറപ്പെട്ട പൂരം എഴുന്നെള്ളിപ്പുകള്‍ നാലു മണിയോടെ ക്ഷേത്രാങ്കനതിലെത്തി. ഗജരത്നം ഗുരുവായൂര്‍ പദ്മനാഭന്റെ സാന്നിധ്യം ആനപ്രേമികളെ ആവേശത്തിലാക്കി. തുടര്‍ന്ന് നടന്ന ധീവര സഭയുടെ വെടിക്കെട്ട് അതിഗന്ഭീരമായി. പകല്പൂരത്തിന് ശേഷം ഉത്സവ കമ്മറ്റിയുടെ നേത്രത്വത്തില്‍ വെടിക്കെട്ടും, രാത്രി കേളി, താലം വരവ്, തായമ്പക, നാടകം തുടങ്ങിയവയും ഉത്സവത്തിന്റെ മാറ്റ് വര്‍ധിപ്പിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.